ബെംഗളൂരു: ശനിയാഴ്ച വിജയപുരയിൽ പട്ടാപ്പകൽ സിറ്റിങ് കോർപ്പറേറ്ററുടെ ഭർത്താവ് ഹൈദർ അലി നദാഫാഫിന് വേലിയേറ്റ് മരിച്ചു. ഹൈദർ അലിയ്ക്ക് നേരെ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. ജൽനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചന്ദാപൂർ കോളനിയിലാണ് സംഭവം. എഐഎംഐഎം പിന്തുണയുള്ള സ്വതന്ത്ര കോർപ്പറേറ്റർ നിഷാത് നദാഫിന്റെ ഭർത്താവ് ഹൈദർ അലി നദാഫാണ് മരിച്ചത്. ഹൈദരാലി ഒരു റിയൽറ്ററായിരുന്നു
ചന്ദാപൂർ കോളനിയിലെ വീട്ടിൽ നിന്ന് ഹൈദരാലി പുറത്തേക്ക് വരുന്നതിനിടെയാണ് രണ്ട് അജ്ഞാതർ ഇയാൾക്ക് നേരെ വെടിയുതിർത്തതെന്ന് പോലീസ് പറഞ്ഞു. വെടിവെപ്പിൽ നിന്ന് രക്ഷപ്പെടാൻ ഹൈദരാലി ശ്രമിച്ചെങ്കിലും നിലത്ത് വീഴുകയും വെടിയേറ്റ് മരിക്കുകയും ചെയ്തു.
വിവരമറിഞ്ഞ് പോലീസ് സൂപ്രണ്ട് എച്ച് ഡി ആനന്ദകുമാർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.
പഴയ രാഷ്ട്രീയ വൈരാഗ്യമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. കഴിഞ്ഞ വർഷം നടന്ന വിജയപുര മഹാനഗർ പാലെ തെരഞ്ഞെടുപ്പിൽ ഹൈദരാലി തന്റെ ഭാര്യ നിഷാത്തിനെ വാർഡ് നമ്പർ 19 ൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിപ്പിക്കുകയും എഐഎംഐഎം അവരെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. കോൺഗ്രസിലെ എതിരാളിയെ പരാജയപ്പെടുത്തിയാണ് നിഷാത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.