ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ വധഭീഷണി, പിന്നിൽ ബിജെപി യോ?

ഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയെയും കുടുംബത്തെയും വധിക്കാന്‍ ബിജെപി ശ്രമിച്ചെന്ന് ആരോപണം.

ഇതുമായി ബന്ധപ്പെട്ട് ചിത്താപുരിലെ ബിജെപി സ്ഥാനാര്‍ഥി മണികാന്ത് റാത്തോഡിന്‍റെ ശബ്ദരേഖ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പുറത്തുവിട്ടു. ഫോണില്‍ കൂടി മറ്റൊരാളുമായി സംസാരിക്കവെയാണ് മണികാന്ത് ഇപ്രകാരം പറഞ്ഞത്.

  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

ഖാര്‍ഗെയെയും കുടുംബത്തെയും കുറിച്ച്‌ മോശമായി പറയുന്നതും തുടര്‍ന്ന് ഖാര്‍ഗയെ തീര്‍ത്തുകളയുമെന്ന് മണികാന്ത് റാത്തോഡ് പറയുന്നതുമാണ് ശബ്ദരേഖയിലുള്ളത്.

പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ണാടകയില്‍ റോഡ് ഷോ നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസ് ഗുരുതര ആരോപണമുന്നയിച്ചത്. മല്ലിരാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെ മത്സരിക്കുന്ന മണ്ഡലമാണ് ചിത്താപുര്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts