ഐപിഎല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തി ഗുജറാത്ത് ടൈറ്റന്‍സ്

 

ഐപിഎല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തി ഗുജറാത്ത്് ടൈറ്റന്‍സ്. മൊഹാലിയില്‍ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഗുജറാത്തിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് നേടിയത്.

പഞ്ചാബ് ഉയര്‍ത്തിയ സ്‌കോര്‍ അനായാസം മറികടക്കാമെന്ന ആത്മവിശ്വാസത്തില്‍ തന്നെയാണ് ഗുജറാത്ത് പവര്‍പ്ലെയില്‍ ബാറ്റ് വീശിയത്.എന്നാല്‍ അഞ്ചാം ഓവറില്‍ ടീം 48ല്‍ നില്‍ക്കെ 30 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹ പുറത്തായി. തുടര്‍ന്ന് ക്രീസിലെത്തി സായി സുദര്‍ശനൊപ്പം ചേര്‍ന്ന് ഓപ്പണര്‍ ശൂഭ്മാന്‍ ഗില്‍ റണ്‍ അതിവേഗം ഉയര്‍ത്തി. എന്നാല്‍ 19 റണ്‍സിന് സായി സുദര്‍ശന്‍ കളം വിട്ടു.

  ബിജെപിയുടെ ക്രൈസ്തവ സ്നേഹം കാപട്യം,മുഖംമൂടി അഴിഞ്ഞ് വീണു: കെ വി തോമസ്

ക്രീസിലെത്തിയ ഗുജറാത്ത് നായകന്‍ ഹര്‍ദിക് പാണ്ഡ്യ കളി ഏറ്റെടുക്കുമെന്നും ഗില്ലിനൊപ്പം ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും, ഹര്‍മന്‍പ്രീത് ഹര്‍ദിക്കിനെ പുറത്താക്കി. അവസാന ഓവറിലേക്ക് നീണ്ട മത്സരം ഒരുവേള കൈവിട്ടുപോവുമെന്ന് ഗുജറാത്ത് സംശയിച്ചു. പഞ്ചാബിനായി മധ്യ നിരയാണ് ടീമിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച ഫോമിലുണ്ടായിരുന്ന ശിഖര്‍ ധവാനില്‍ തന്നെയായിരുന്നു പഞ്ചാബിന്റെ പ്രതീക്ഷ. എന്നാല്‍ എട്ട് റണ്‍സില്‍ ധവാന്‍ പുറത്താകുകയായിരുന്നു.

റണ്‍ ഇഴഞ്ഞ് മാത്രം നീങ്ങിയ മത്സത്തില്‍ പന്ത് ബൗണ്ടറി കടത്തി ഷാരൂഖ് കളി അനുകൂലമാക്കി. ഒന്‍പത് പന്തില്‍ നിന്ന് 22 റണ്‍സാണ് ഷാരൂഖിന്റെ സംഭാവന. അവസാന ഓവറില്‍ ഷാരൂഖ് ഖാനും റണ്ണൗട്ടിലൂടെ കളം വിട്ടു. ഒരു റണ്‍ എടുത്ത് റിഷി ധവാനും പുറത്തതോടെ പഞ്ചാബിന്റെ ഇന്നിങ്സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സിന് അവസാനിച്ചു.നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് നേടിയ മോഹിത് ശര്‍മയാണ് ഗുജറാത്തിന് കളി അനുകൂലമാക്കിയത്. ഗുജറാത്തിനായി മുഹമ്മദ് ഷമി, ജോഷ്വ ലിറ്റില്‍, അല്‍സാരി ജോസഫ്, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കയ്യിൽ സ്മാർട്ട്ഫോൺ, ടിവിയിൽ നെറ്റ്ഫ്ലിക്സ്; സുഖലോലുപയിൽ ബെംഗളൂരു ജയിലിൽ തടവുകാർ; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
  കഴിച്ച ഭക്ഷണത്തിന് മാത്രം പോരാ, ഇനി ഇതിനും പണം നൽകണം"; ബെംഗളൂരുവിലെ ഹോട്ടൽ ബില്ലുകളിലെ പുതിയ ചതിക്കുഴി ഇങ്ങനെ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us