ബെംഗളൂരു: നഗരത്തിലെ ആശുപത്രികളിൽ ഒപിഡിയിൽ പനി രോഗികൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതെയി റിപ്പോർട്ട്, എന്നാൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയുന്ന കണക്കുകൾ താരതമ്യേന കുറവാണ്. ഐസിയുവിനേക്കാൾ പൊതു കിടക്കകളിലാണ് പ്രവേശനം രോഗികളെ നിലവിൽ അഡ്മിറ്റ് ചെയ്യുന്നതെന്നും കണക്കുകൾ വ്യക്തമാകുന്നു. അതുകൊണ്ട് തന്നെ നിലവിൽ ഭയക്കാൻ ഉള്ള സാധ്യത ഇല്ലെന്നും ഡോക്ടർമാർ വ്യക്തമാകുന്നു.
സർക്കാരിന്റെ കീഴിലുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസിൽ (ആർജിഐസിഡി), ഔട്ട്‌പേഷ്യന്റ് ഡിപ്പാർട്ട്‌മെന്റ് (ഒപിഡി) കേസുകൾ ജനുവരിയിലെ കണക്കുകളെ അപേക്ഷിച്ച് 10-15 ശതമാനം വർധിച്ചിട്ടുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശനം വെറും 5 ശതമാനം മാത്രമാണ് വർധിച്ചതെന്ന് ആശുപത്രി ഡയറക്ടർ ഡോ സി നാഗരാജ പറയുന്നു. മിക്ക രോഗികളും ഓക്സിജൻ സപ്പോർട്ട് വാർഡിലുള്ളത്. നീണ്ടുനിൽക്കുന്ന അസുഖമുള്ള രോഗികളുടെ കാര്യത്തിൽ, സാമ്പിളുകൾ കോവിഡ്, ഫ്ലൂ-പാനൽ ടെസ്റ്റുകൾക്കായി അയയ്ക്കുന്നു (H3N2, H1N1 ഉൾപ്പെടെ), അദ്ദേഹം കൂട്ടിച്ചേർത്തു. പനിബാധിതരുടെ കിടപ്പു വർധിച്ചിട്ടുണ്ടെങ്കിലും അവർക്ക് വേണ്ട അജ്‌ജീകരണങ്ങൾ തയ്യാറാണെന്നും ഹോപിറ്റല് കിടക്കകൾ ഉണ്ടെന്നും അവർ വ്യക്തമാക്കി.
കണ്ണിംഗ്‌ഹാം റോഡിലെ ഫോർട്ടിസ് ഹോസ്പിറ്റലുകളിൽ മൊത്തം കിടക്കകളിൽ 15-20 ശതമാനം പനി രോഗികളാണെന്ന് സീനിയർ കൺസൾട്ടന്റ്-ഇന്റേണൽ മെഡിസിൻ ഡോ.ആദിത്യ എസ് ചൗട്ടി പറയുന്നു. ഗുരുതരമായ ലക്ഷണങ്ങളും ദ്വിതീയ ശ്വാസകോശ അണുബാധയും ഉള്ളവരെ മാത്രമേ ആശുപത്രിയിൽ പ്രവേശിപ്പിക്കൂ. അവരിൽ, കോമോർബിഡിറ്റി ഉള്ളവർക്ക് മാത്രമേ സാധാരണയായി ഐസിയു ആവശ്യമുള്ളൂ എന്നും ഡോക്ടർ പറയുന്നു.
ബെംഗളൂരുവിലെ അഞ്ച് ഫോർട്ടിസ് ആശുപത്രികളിലായി 1,000-1,200 രോഗികൾ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങളുമായി വന്നു, അവരിൽ 500 ഓളം പേർ ആശുപത്രിയിലാണെന്ന് അദ്ദേഹം പറയുന്നു. ആസ്റ്റർ സിഎംഐ ഹോസ്പിറ്റലിൽ, നിലവിൽ വരുന്ന മെഡിക്കൽ (നോൺ-സർജിക്കൽ) അഡ്മിഷനുകളിൽ 25 ശതമാനവും വൈറൽ പനി രോഗികളാണെന്ന് സീനിയർ കൺസൾട്ടന്റ്-പീഡിയാട്രിക്സ് ഡോ. പരിമള വി തിരുമലേഷ് പറയുന്നു.
ദിവസവും കാണുന്ന 70 കുട്ടികളിൽ 10 പേരും വൈറൽ പനി ബാധിച്ച് അഡ്മിറ്റ് ചെയ്യപ്പെടുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഇവർ കൂടുതലും മുമ്പുണ്ടായിരുന്ന ശ്വാസംമുട്ടൽ പ്രശ്‌നങ്ങളുള്ള കുട്ടികളാണ്, അത് കൊണ്ടുതന്നെ സ്ഥിതി വഷളാകുന്നു എന്നും ഊചിപ്പിച്ചു. നേരത്തെ കുട്ടികളിൽ അഡെനോവൈറസ് കേസുകൾ കൂടുതലായിരുന്നെങ്കിൽ, ഇപ്പോൾ കൂടുതൽ ഇൻഫ്ലുവൻസ കേസുകൾ ആണ് കാണുന്നതെന്ന് ഡോക്ടർമാർ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.