വിനോദ സഞ്ചാരകേന്ദ്രമായ മൈസൂരുവിൽ രാത്രികാല ടൂറിസം പദ്ധതി ഒരുക്കി ജില്ലാ ഭരണകൂടം

ബെംഗളൂരു : സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ മൈസൂരുവിന്റെ ടൂറിസം രംഗത്തെ സാധ്യതകൾ വിപുലീകരിക്കാൻ ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി മൈസൂരുവിൽ രാത്രികാല ടൂറിസം ആരംഭിക്കാനാണ് പദ്ധതി. മൈസൂരു കൊട്ടാരത്തിൽ രാത്രി 10 വരെ പ്രവേശനം അനുവദിക്കുക എന്നതാണ് ഇതിൽ പ്രധാനം.നിലവിൽ, വൈകീട്ട് ആറോടെ കൊട്ടാരം അടക്കം മൈസൂരുവിലെ ഭൂരിഭാഗം വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം അടയ്ക്കും.

അതിനാൽ, രാത്രി സന്ദർശകർക്ക് കാര്യമായൊന്നും കാണാനില്ല. ഇതിനുപരിഹാരമായാണ് രാത്രികാല ടൂറിസം കൊണ്ടുവരാൻ ആലോചിക്കുന്നതെന്ന് ഡെപ്യൂട്ടി കമ്മിഷണർ കെ.എം. രാജേന്ദ്ര പറഞ്ഞു.മൈസൂരു കൊട്ടാരത്തിൽ രാത്രി 10 വരെ പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച് കൊട്ടാരം ബോർഡ് അധികൃതർക്ക് മുമ്പാകെ നിർദേശം സമർപ്പിച്ചിട്ടുണ്ട്. മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങളിലും ഈ രീതി നടപ്പാക്കാൻ സാധിക്കുമോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

  തെലുങ്ക് നടനും കണ്ടന്റ് ക്രിയേറ്ററുമായ ഭരത് കാന്ത് കാറപകടത്തിൽ മരിച്ചു

രാത്രിയിൽ വിനോദ സഞ്ചാരികളുടെ പ്രത്യേകിച്ചും സ്ത്രീകൾ, മുതിർന്ന പൗരൻമാർ, കുട്ടികൾ എന്നിവരുടെ സുരക്ഷയുറപ്പാക്കാൻ നഗരത്തിൽ പ്രത്യേക കൺട്രോൾ റൂം സ്ഥാപിക്കാനും ജില്ലാ ഭരണകൂടം ആലോചിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് മൈസൂരു എം.പി. പ്രതാപസിംഹ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുമായി ഡെപ്യൂട്ടി കമ്മിഷണർ ചർച്ച നടത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്: ഈ റോഡിൽ യാത്ര ചെയ്യുന്നതിന് മുമ്പ് ചിന്തിക്കുക; ഒരു മണിക്കൂർ യാത്ര ഇനി 2 മണിക്കൂറായിരിക്കും! ബദൽ വഴികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരള മുഖ്യമന്ത്രിയെ തിരഞ്ഞ് കോൺഗ്രസ്; ആദ്യം തര്‍ക്കം തീരട്ടെന്ന് ഹൈക്കമാൻഡ് ! പ്രഖ്യാപനം വൈകിയേക്കും
[masterslider id="10"]

Related posts