ബെംഗളൂരു : മലിനീകരണത്തോത് കുറയ്ക്കാൻ ലക്ഷ്യമിട്ട് 15% മെഥനോൾ കലർന്ന ഇന്ധനം (MD15) ഉപയോഗിച്ച് സിറ്റി ബസുകൾ ഓടിക്കാൻ ഒരുങ്ങി ബി.എം.ടി.സി. ആദ്യഘട്ടത്തിൽ 15% മെഥനോൾ ഇന്ധനമുപയോഗിക്കുന്ന 10 ബസുകൾ നിരത്തിലിറക്കും. പരീക്ഷാടിസ്ഥാനത്തിൽ സർവീസ് നടത്തിയശേഷം പിന്നീട് ഡീസലിലെ മെഥനോളിന്റെ അളവ് വർധിപ്പിക്കും.
ബി.എം.ടി.സി. നീതി ആയോഗുമായും ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായും അശോക് ലെയ്‌ലൻഡുമായും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.മിശ്രിത ഇന്ധനത്തിന് ഡീസലിനേക്കാൾ വില കുറവാണെന്നും സംഘാടകർ അവകാശപ്പെടുന്നു. MD15 യാതൊരു മാറ്റവും കൂടാതെ ഡീസൽ വാഹനങ്ങൾക്ക് സ്വീകരിക്കാനും ഡീസലിന് പകരമായി ഉപയോഗിക്കാനും കഴിയും.
മൂന്നുമാസത്തേക്ക് മെഥനോൾ അടങ്ങിയ ഇന്ധനം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സൗജന്യമായി വിതരണം ചെയ്യും. 10 ബസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഓടിച്ചശേഷം കൂടുതൽ ബസുകൾ നിരത്തിലിറക്കാനാണ് ബി.എം.ടി.സി.യുടെ ലക്ഷ്യം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.