ഡ്രൈവര്‍ ഉറങ്ങുന്നത് മൂലം ഉണ്ടാകുന്ന അപകടം ഒഴിവാക്കാനുള്ള സാങ്കേതിക വിദ്യ പരീക്ഷിച്ച് കര്‍ണാടക ആര്‍.ടി.സി

ബെംഗളൂരു : സാധാരണയായി രാത്രികാലങ്ങളില്‍ നടക്കുന്ന വാഹനാപകടങ്ങളുടെ ഏറിയ പങ്കും ഡ്രൈവറുടെ ഉറക്കം മൂലമാണ്,പലപ്പോഴും താന്‍ അറിയാതെ തന്നെ കണ്ണുകള്‍ അടഞ്ഞു പോകുകയും എതിരെ വരുന്ന വാഹനങ്ങളുടെ മേലോ മറ്റേതെങ്കിലും വസ്തുക്കളുടെ മുകളിലോ ഇടിച്ചാണ് അപകടങ്ങള്‍ സംഭവിക്കുന്നത്‌.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ ഇരിക്കാന്‍ കര്‍ണാടക ആര്‍ ടി സി സാങ്കേതിക വിദ്യയുടെ സഹായം തേടിയിരിക്കുകയാണ് ഇപ്പോള്‍,ഡ്രൈവര്‍ ഉറക്കത്തിലേക്ക് പോകുകയാണ് എങ്കില്‍ ബസിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന കാമറ അത് പിടിച്ചെടുക്കുകയും അലാറം ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യും.ആദ്യമായി പത്തു വോള്‍വോ ബസുകളില്‍ ഈ സംവിധാനം  പരീക്ഷണ അടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ കെ എസ് ആര്‍ ടി സി തീരുമാനിച്ചു.

  ഇറാനെ ഒറ്റ രാത്രി കൊണ്ട് നശിപ്പിക്കും; ട്രംപ്

ആസ്ത്രേലിയന്‍ കമ്പനി കണ്ടുപിടിച്ച ഈ സാങ്കേതിക വിദ്യ, ബെംഗളൂരുവില്‍ നിന്ന് ചെന്നൈ,ഹൈദരാബാദ് റൂട്ടുകളില്‍ വോള്‍വോ ബസില്‍ ആണ് പരീക്ഷണ അടിസ്ഥാനത്തില്‍ സ്ഥാപിച്ചിരിക്കുന്നത്.

ഡ്രൈവറുടെ മുന്‍പില്‍ സ്ഥാപിച്ചിരിക്കുന കാമറ തുടര്‍ച്ചയായി ഡ്രൈവറുടെ മുഖത്തെ ഭാവങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയും ലഭ്യമാകുന്ന ഡാറ്റ ആര്‍റ്റിഫിഷിയല്‍ ഇന്റെലിജെന്റ്സ് ന്റെ സഹായത്തോടെ വേര്‍തിരിച്ചെടുക്കുകയും അലാറം മുഴക്കുകയും ചെയ്യും.അലാറം ശബ്ദത്തിന്റെ കൂടെ ഡ്രൈവര്‍ സീറ്റ്‌ ഇളകുകയും(വൈബ്രറ്റ്) ചെയ്യും ഡ്രൈവര്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റു അലാറം ഓഫ്‌ ചെയ്തതിന് ശേഷം മാത്രമേ യാത്ര തുടരാന്‍ കഴിയുകയുള്ളൂ.

  നാളെ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം;

ഇത് അപകടം ഒഴിവാക്കാന്‍ ഉപകരിക്കും എന്ന് മാത്രമല്ല ഡ്രൈവര്‍ മാരുടെ പ്രകടനങ്ങള്‍ വിലയിരുത്താനും ഉപയോഗപ്രദമാകും.

സമീപകാലത്ത് ഒരു എന്‍ ജി ഓ നടത്തിയ സര്‍വേയില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത് രാത്രി കാല അപകടങ്ങളുടെ മുഖ്യ കാരണം ഡ്രൈവരുടെ ഉറക്കം തന്നെയാണ് എന്നാണ് ,അത് കുറഞ്ഞ പകലുറക്കം കൊണ്ടാകാം മയക്കു മരുന്നുകളുടെ ഉപയോഗം കൊണ്ടോ മറ്റും ആകാം.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കോൺഗ്രസിൽ തിരക്കിട്ട നീക്കം; എംഎൽഎമാർക്ക് രഹസ്യ ബാലറ്റ് വേണമെന്ന് വി.ഡി. സതീശൻ; ഖർഗെയുമായി ചർച്ച നടത്തി
[masterslider id="10"]

Related posts

Click Here to Follow Us