റമദാനിലെ ബാങ്ക് വിളി; ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുമതി തേടി സംസ്ഥാനത്തെ മുസ്‍ലിം സംഘടനകള്‍

ബെംഗളൂരു: റമദാന്‍ മാസത്തില്‍ പുലര്‍ച്ചെ ബാങ്ക് വിളിക്കാന്‍ ഉച്ചഭാഷിണി ഉപയോഗത്തിന് അനുമതി നല്‍കണം എന്നാവശ്യപ്പെട്ട് മുസ്‍ലിം സംഘടനകള്‍ അപേക്ഷ നല്‍കി.ചിക്കമംഗലൂര്‍ ജില്ലയിലെ ജില്ലാ കമ്മീഷണര്‍ക്കും ബി.ജെ.പി എം.എല്‍.എക്കുമാണ് മുസ്‍ലിം സംഘടനയുടെ നേതാക്കള്‍ നിവേദനം നല്‍കിയത്. മാര്‍ച്ച്‌ 22ന് റമദാന്‍ ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ പുലര്‍ച്ചെ അഞ്ച് മുതല്‍ 5.30 വരെ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് മുസ്‍ലിം സംഘടനകള്‍ ആവശ്യപ്പെട്ടു.

  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ

ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് സംസ്ഥാനത്ത് അതിരാവിലെ ബാങ്കിന് ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. മെമ്മോറാണ്ടം ഡെപ്യൂട്ടി കമ്മീഷണര്‍ കെ.എന്‍ രമേഷ്, ചിക്കമംഗളൂരു മണ്ഡലം എം.എല്‍.എ.യും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയുമായ സി.ടി രവി എന്നിവര്‍ക്കാണ് നല്‍കിയത്. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ ആറ് മണിവരെ പള്ളികളില്‍ പള്ളികളിലും ദര്‍ഗകളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിരോധിച്ച്‌ കര്‍ണാടക സംസ്ഥാന വഖഫ് ബോര്‍ഡ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കന്നഡികർക്ക് നേരെ തമിഴ് സംഘത്തിന്റെ ക്രൂരമായ ആക്രമണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിരാട് കോഹ്‌ലിയുടെ ഉടമസ്ഥതയിലുള്ള 'വൺ8 കമ്മ്യൂൺ' പബ്ബ് അടച്ചുപൂട്ടാൻ കോടതി ഉത്തരവ്!
[masterslider id="10"]

Related posts

Click Here to Follow Us