തുർക്കി സിറിയ ഭൂചലനം: മരണം 20000 കടന്നു.

earthquake

ഇസ്താൻബുൾ: തുർക്കി സിറിയ ഭൂചലനത്തില്‍ മരണം ഇരുപതിനായിരം കടന്നു. ഭൂകമ്പം കഴിഞ്ഞ് നാല് ദിവസം പിന്നിട്ടതും തുടര്‍ചലനങ്ങളും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനോടെ ആളുകളെ രക്ഷപ്പെടുത്താമെന്ന പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുകയാണ്.

എന്നാല്‍ തകര്‍ന്നുകിടക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം നാലാം ദിവസവും തുടരുകയാണ്. കനത്ത മഞ്ഞും മഴയുമാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസമുണ്ടാക്കുന്നത്. ഭക്ഷണത്തിന്റെയും മരുന്നിന്റെയും ദൗര്‍ലഭ്യവും അതിശൈത്യവും അടിസ്ഥാനസൗകര്യങ്ങളുടെ കുറവും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുകയാണ്.

  ജെ.പി നഗർ മുതൽ കോറമംഗല വരെ ആ ഓട്ടോ ഡ്രൈവർ ചെയ്തത് ആരും പ്രതീക്ഷിക്കാത്ത ഒന്ന്; ഒരു യാത്ര പ്രിയങ്കയുടെ ജീവിതം മാറ്റിയത് എങ്ങനെ?

ഭൂകമ്പത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് തുര്‍ക്കിയിലെ എഴ് നഗരങ്ങളിലണ്. ഓപ്പറേഷന്‍ ദോസ്തിന്റെ ഭാഗമായി ഇന്ത്യ ഇരു രാജ്യങ്ങളിലും രക്ഷാപ്രവര്‍ത്തന സംഘങ്ങളെയും മെഡിക്കല്‍ ടീമിനെയും അയടച്ചിട്ടുണ്ട്. ഹതായില്‍ ഇന്ത്യ താല്‍്ക്കാലിക ആശുപത്രി സ്ഥാപിച്ചു. യുഎസ് ഇരു രാജ്യങ്ങള്‍ക്കുമായി 85 മില്യണ്‍ യുഎസ് ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തർക്കങ്ങൾക്കൊടുവിൽ പോലീസ് സ്റ്റേഷനിൽ വെച്ച് ഉറപ്പിച്ച വിവാഹം; ഒടുവിൽ കാറിലെ തീപിടിത്തത്തിൽ ദുരൂഹമരണം; കാറിൽ ഗർഭിണി വെന്ത് മരിച്ച സംഭവത്തിൽ ദുരൂഹതആരോപിച്ചു കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us