ഇസ്താൻബുൽ: തുര്‍ക്കി-സിറിയ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 12000 കടന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകെണ്ട് ഇരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. തുര്‍ക്കിയിലേക്കുള്ള ഇന്ത്യയുടെ സഹായം തുടരുകയാണ്്. ഓപറേഷന്‍ ദോസ്ത് എന്ന് പേരിട്ടിരിക്കുന്ന ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രണ്ട് എന്‍ഡിആര്‍എഫ് സംഘം തുര്‍ക്കിയിലെത്തി.
ഏഴ് വാഹനങ്ങള്‍, 5 സ്ത്രീകള്‍ അടക്കം 101 രക്ഷാപ്രവര്‍ത്തകരും നാല് പൊലീസ് നായകളും തുര്‍ക്കിയിലെത്തി. തുര്‍ക്കിയിലെ അദാനയില്‍ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിട്ടുണ്ട്. തുര്‍ക്കിയില്‍ ഒരു ഇന്ത്യാക്കാരനെ കാണാതായിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി ബാക്കി പത്ത് ഇന്ത്യാക്കാര്‍ ഇവിടെ സുരക്ഷിതരാണെന്നും മന്ത്രാലയം അറിയിച്ചു. ബിസിനസ് ആവശ്യങ്ങള്‍ക്കായി തുര്‍ക്കി സന്ദര്‍ശിച്ച ബാംഗ്ലൂര്‍ സ്വദേശിയെയാണ് കാണാതായത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.