രഹന ഫാത്തിമയെ തള്ളിപ്പറഞ്ഞ്‌ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍;പിന്മാറ്റത്തിന് ന്യായീകരണവുമായി മന്ത്രി.

ശബരിമല കയറാന്‍ തയ്യാറായി വന്ന രഹന ഫാത്തിമ അടക്കം ഉള്ള ആക്ടി വിസ്റ്റുകളെ തള്ളിപറഞ്ഞ്‌ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍,ആക്ടിവിസ്റ്റ് കളെ പ്രോത്സാഹിപ്പിക്കേണ്ട ആവശ്യം തങ്ങള്‍ക്കില്ല,എന്നാല്‍ ഭക്തരെ സംരക്ഷിക്കാം തയ്യാറാണ്.പോലീസ് കൂടുതല്‍ ശ്രദ്ധിക്കണമായിരുന്നു  എന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ ഏത് പ്രായത്തിലും ഉള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ ആദ്യം മലകയറുമെന്ന് വ്യക്തമാക്കി രംഗത്തെത്തിയ ആളാണ് രഹ്ന ഫാത്തിമ. കറുപ്പ് വസ്ത്രവും, മാലയുമൊക്കെ അണിഞ്ഞ് മലകയറാൻ തയ്യാറാണെന്ന് വ്യക്തമാക്കി സോഷ്യൽ മീഡിയയിൽ തത്വമസി എന്ന അടിക്കുറിപ്പോടെ രഹ്ന ഫോട്ടോയും പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഫോട്ടോയ്ക്ക് ചില്ലറ തെറിവിളിയൊന്നുമല്ല രഹ്ന കേൾക്കേണ്ടി വന്നത്. എന്നാൽ ഫോട്ടോ ഇട്ടതിന് പിന്നാലെ തനിക്ക് ഉണ്ടായ നല്ല മാറ്റങ്ങൾ എന്തൊക്കെയാണെന്ന് മറ്റൊരു പോസ്റ്റിൽ വിവരിക്കുകയാണ് രഹ്ന ഫാത്തിമ. ഇതേ രഹ്നയാണ് ഇരുമുടി കെട്ടുമായി മലകയറുന്നത്. ഇത് പ്രതിഷേധങ്ങൾക്ക് പുതിയ തലം നൽകും.

  ബെംഗളൂരുവിൽ നിശ്ചയതലേന്ന് റോഡിലെ കേബിൾ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

രഹ്നാ ഫാത്തിമയാണ് മല ചവിട്ടുന്നതെന്ന വിവരം പൊലീസ് അതീവ രഹസ്യമായി സൂക്ഷിച്ചിരുന്നു. ഹൈദരാബാദിലെ യുവ വനിതാ മാധ്യമ പ്രവർത്തകയ്‌ക്കൊപ്പം രഹ്നാ ഫാത്തിമയേയും മല ചവിട്ടാൻ അനുവദിക്കുകയായിരുന്നു. ഏറെ വിവാദങ്ങളിൽ ചെന്ന് പെട്ടിട്ടുള്ള രഹ്ന മല ചവിട്ട് പതിനെട്ടം പടി കയറാനുള്ള ആദ്യ യുവതിയാകാനുള്ള ശ്രമത്തിലാണ്. ഇത് ഭക്തർ ഏത് വിധേനയെടുക്കുമെന്നത് ഇനിയും വ്യക്തമല്ല. ഇന്ന് രാവിലെ ക്ഷേത്രത്തിൽ ഭക്തർ കുറവാണ്. പ്രതിഷേധക്കാരുമില്ല. ഇത് മനസ്സിലാക്കിയാണ് സുപ്രീംകോടതി വിധി നടപ്പാക്കാൻ കേരളാ പൊലീസ് സന്നദ്ധമാകുന്നത്. വലിയ സുരക്ഷാ സംവിധാനങ്ങളുടെ പിൻബലത്തിലാണ് ഇരുമായുള്ള യാത്ര.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts