ബെംഗളൂരു: ഏപ്രില്‍ മുതല്‍ മംഗളൂരുവില്‍ നിന്നുള്ള വിമാന യാത്രയുടെ ചെലവ് ഉയരും. ഉപയോക്തൃ വികസന ഫീസ് ഉയര്‍ത്തിയതാണ് കാരണം.
നിലവില്‍, മംഗളൂരു വിമാനത്താവളത്തില്‍ നിന്നും യാത്ര ചെയ്യുന്ന യാത്രക്കാരില്‍ നിന്നുമാണ് യു ഡി എഫ് ഈടാക്കുന്നത്. എന്നാല്‍ ഫെബ്രുവരി മുതല്‍ മംഗളൂരു വിമാനത്താവളത്തില്‍ലേക്ക് എത്തിച്ചേരുന്ന യാത്രക്കാര്‍ പോലും ഈ ഫീസ് നല്‍കേണ്ടിവരും. ആഭ്യന്തര യാത്രക്കാര്‍ക്ക് 150 രൂപയും രാജ്യാന്തര യാത്രക്കാര്‍ക്ക് 825 രൂപയുമാണ് മംഗളൂരുവില്‍ നിന്ന് പുറത്തേക്ക് പറക്കുന്നതിന് നിലവിലെ ഉപയോക്തൃ വികസന ഫീസ്.
2023 ഏപ്രില്‍ മുതല്‍ ആഭ്യന്തര യാത്രയ്ക്ക് ഉപയോക്തൃ വികസന ഫീസ് നിലവിലെ 150 രൂപയില്‍ നിന്ന് 560 രൂപയായി ഉയര്‍ത്തും. ഇത് 2024 ഏപ്രിലിന് ശേഷം 700 രൂപയായി ഉയരും. 2025 ഏപ്രില്‍ മുതല്‍ 735 രൂപ. 2025 ഏപ്രിലിനു ശേഷം 1,120 രൂപയായും ഉയരും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.