ബെംഗളൂരു: 32 കാരിയായ സ്ത്രീയെ മർദിച്ച അമൃതഹള്ളി ക്ഷേത്രത്തിന്റെ ചുമതലക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മർദനമേറ്റ സ്ത്രീ ദളിത് അല്ലെന്നും മറിച്ച് മാനസികമായി അസ്വാസ്ഥ്യമുള്ളവളവരാണെന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
2022 ഡിസംബർ 21 നാണ് സംഭവം നടന്നതെങ്കിലും സിസിടിവി ദൃശ്യങ്ങൾ വൈറലായതിന് ശേഷം കഴിഞ്ഞയാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്.
അമൃതഹള്ളിയിലെ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിന്റെ ചുമതലയുള്ള മുനികൃഷ്ണപ്പയും യുവതിയുമായി വഴക്കിടുന്നത് വീഡിയോയിൽ കാണാം.
പ്രതി യുവതിയുടെ മുടിയിൽ പിടിച്ച് വലിച്ച് തറയിലേക്ക് വലിച്ചിഴച്ചു പുറത്ത് ആകാൻ ശ്രമിച്ചെങ്കിലും മുടിയിലെ പിടിവിട്ടപ്പോൾ യുവതി വീണ്ടും ശ്രീകോവിലിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
തുടർന്ന് പ്രതി യുവതിയെ വീണ്ടും തലമുടിയിൽ പിടിച്ച് അടിച്ച് പുറത്തേക്ക് വലിച്ചെറിയുന്നതും നടപ്പാതയിൽ, വെച്ചു യുവതിയെ അടിക്കുന്നുന്നതും കൂടാതെ യുവതിയെ അടിക്കാൻ ഒരു ഇരുമ്പ് വടി എടത്തതോടെ യുവതി ഓടിപ്പോഎത്തും വീഡിയോയിലൂടെ ജനങ്ങൾ കണ്ടു.
പിന്നീട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.
ജനുവരി 5 ന് യുവതിയുടെ പരാതിയെത്തുടർന്ന്, സ്വമേധയാ മുറിവേൽപ്പിക്കുക, മനഃപൂർവം അപമാനിക്കുക, ക്രിമിനൽ ഭീഷണിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ഒരു സ്ത്രീയെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതുമായി ബന്ധപ്പെട്ട ഐപിസി വകുപ്പുകൾ പ്രകാരം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ശനിയാഴ്ചയാണ് ഇവർ മുനികൃഷ്ണപ്പയെ അറസ്റ്റ് ചെയ്തത്.
ഹിന്ദു ദൈവമായ വെങ്കിടേശ്വരന്റെ ഭാര്യയാണെന്ന് പറഞ്ഞ് യുവതിക്ക് വിഗ്രഹത്തിനരികിൽ ഇരിക്കാൻ ശ്രമിച്ചതായി അന്വേഷണത്തിന്റെ ഭാഗമായ ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തുടർന്ന് മുനികൃഷ്ണപ്പ യുവതിയുമായി തർക്കിക്കുകയും തുടർന്ന് യുവതി മുനികൃഷ്ണപ്പയുടെ മുഖത്ത് തുപ്പുകയും ചെയ്തതായി ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു.
മുനികൃഷ്ണപ്പ തനിക്ക് നേരെ ജാതി അധിക്ഷേപം നടത്തിയെന്ന് യുവതിയുടെ പരാതിയിൽ പറയുന്നുണ്ടെങ്കിലും യുവതി ദളിത് അല്ലാന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. എന്നാൽ യുവതിയ്ക്ക് വൃത്തിയില്ലെന്നും കുളിക്കുന്നില്ലെന്നും പറഞ്ഞ് മുനികൃഷ്ണപ്പ ദേവനെ ദർശിക്കാൻ അനുവദിച്ചില്ലന്നും മുനികൃഷ്ണപ്പ തന്നെ ഭ്രാന്തനെന്ന് വിളിക്കുകയും തലയിലും കാലിലും അടിച്ച് പുറത്തേക്ക് വലിച്ചിഴച്ചുവെന്നുമാണ് യുവതി പറയുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.