കോലാർ മണ്ഡലത്തിൽ നിന്നും മത്സരിക്കുമെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: വരാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ, നിലവിലെ സീറ്റായ ബദാമിയിൽ നിന്ന് മാറി കോലാർ മണ്ഡലത്തിൽ നിന്നും മത്സരിക്കുമെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന  നേതാവുമായ സിദ്ധരാമയ്യ.

കോലാർ സന്ദർശനത്തിനിടെ പത്രിക സമർപ്പണ സമയത്തു മടങ്ങിവരാമെന്നു വ്യക്തമാക്കിയാണ്  സിദ്ധരാമയ്യ മടങ്ങിയത്.

2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൈസൂരുവിലെ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് പരാജയപ്പെട്ട സിദ്ധരാമയ്യ ബാഗൽക്കോട്ടിലെ ബാദാമിയിൽ നിന്നാണ് നിയമസഭയിലെത്തിയത്.

  സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ആശ്വാസം: ക്ഷാമബത്ത 1.50 ശതമാനം വർദ്ധിപ്പിച്ചു

‘വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഞാൻ ഇവിടെ നിന്ന് മത്സരിക്കണമെന്ന് കോലാറിലെ നിരവധി ആളുകൾ ആഗ്രഹിക്കുന്നു. അതിനാല്, അത് സാധ്യമല്ലെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല, എനിക്ക് ഇവിടെ നിന്ന് മത്സരിക്കുന്നത് പൂർണമായും സാധ്യമാണ്. എന്നാൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണ്.’ സിദ്ധരാമയ്യ പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ നേതാക്കളും ഒറ്റക്കെട്ടാണെന്നും തങ്ങൾക്ക് അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 10 വരി പാതയായ 'എം.എ.ആർ' റോഡ് സജ്ജം; മൈസൂരു-മഗാഡി ഇടനാഴി 15 ദിവസത്തിനകം തുറക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകോത്തര ഹൈവേകൾ, സൗകര്യങ്ങൾ പൂജ്യം; കർണാടകയിലെ ദേശീയപാതകളിൽ യാത്രികർ ദുരിതത്തിൽ
[masterslider id="10"]

Related posts

Click Here to Follow Us