ഡോക്ടറുടെ മരണം, വിശദമായ അന്വേഷണം വേണം, മകൾ ഡോ.വർഷ ആഭ്യന്തര മന്ത്രിയെ കണ്ടു

ബെംഗളൂരു: ബദിയഡുക്കയിലെ ദന്ത ഡോക്ടര്‍ കൃഷ്ണമൂര്‍ത്തിയുടെ മരണത്തെക്കുറിച്ചും കാരണമായ സംഭവങ്ങളെ കുറിച്ചും വിശദമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മകള്‍ ഡോ.വര്‍ഷ കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയെ കണ്ടു.

ഇന്ന് രാവിലെ മംഗളൂരു ഗസ്റ്റ് ഹൗസില്‍ വെച്ചാണ് വര്‍ഷ, സൂറത് എംഎല്‍എ ഭരത് ഷെട്ടിയുടേയും മംഗളൂരു എംഎല്‍എ വേദവ്യാസ് കാമത്തിന്റേയും സാന്നിധ്യത്തില്‍ ആഭ്യന്തര മന്ത്രിയെ കണ്ടത്. ഉഡുപി കുന്ദാപുരത്തിനടുത്താണ് ഡോക്ടറുടെ മൃതദേഹം ഛിന്നഭിന്നമായ നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അപായപ്പെടുത്തിയതാണോ എന്ന് സംശയിക്കുന്നതായും ഡോ. വര്‍ഷ മന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

  അഭിനയം പഠിപ്പിക്കാൻ 42 ലക്ഷം ചെലവാക്കി; എന്നെ ചതിച്ചു സിനിമ പ്രതിസന്ധിയിൽ; ആശങ്ക പങ്കുവെച്ച് സംവിധായകൻ സനോജ് മിശ്ര

സംഭവം നടന്നത് കര്‍ണാടകയിലായതിനാല്‍ കര്‍ണാടക പോലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. മാന്‍ മിസിങ്ങിനും ഡോക്ടറെ ഭീഷണിപ്പെടുത്തിയതിനും ബദിയഡുക്ക പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ മരണത്തിലെ ദുരൂഹതയെ സംബന്ധിച്ച്‌ സത്യാവസ്ഥ പുറത്തുകൊണ്ടുവരേണ്ടത് മരണം നടന്ന സ്ഥലത്തെ കര്‍ണാടക പോലീസാണെന്ന് വര്‍ഷ മന്ത്രിയോട് പറഞ്ഞു. മന്ത്രി അന്വേഷണം നടത്താന്‍ പോലീസിന് നിര്‍ദേശം നല്‍കാമെന്ന് ഉറപ്പുനല്‍കി. പരാതിയില്‍ നടപടി സ്വീകരിക്കുമെന്നും സ്ഥലത്തെ എസ്പിക്ക് പരാതി കൈമാറുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗ്യാസ് പ്രശ്‌നം ഒരുവിധം അവസാനിച്ചു, ബെംഗളൂരു നിവാസികളേ ഇനി ഈ പ്രശ്‌നങ്ങൾ നേരിടാൻ തയ്യാറാകൂ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ‘സ്ത്രീയ്ക്ക് താത്പര്യമില്ലെങ്കില്‍ ഗർഭം തുടരാൻ നിര്‍ബന്ധിക്കരുത്’; പെൺമനസറിഞ്ഞ് സുപ്രീംകോടതി വിധി
[masterslider id="10"]

Related posts

Click Here to Follow Us