ബെംഗളൂരു: അഫ്സൽപൂർ താലൂക്കിലെ ദേവൽ ഗണഗാപൂരിലെ തീർത്ഥാടന കേന്ദ്രത്തിൽ ബന്ധുക്കളാൽ ഉപേക്ഷിക്കപ്പെട്ട വൃദ്ധയായ സ്ത്രീയുടെ മൃതദേഹം തെരുവ് നായ്ക്കൾ തിന്നുന്ന ദാരുണമായ സംഭവം നടന്നു. മൃതദേഹം നായ്ക്കൾ ഭക്ഷിച്ചതായി പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ദേവൽ ഗണഗാപൂരിലെ ദത്താത്രേയ ക്ഷേത്രം സന്ദർശിക്കുന്ന ഭക്തരിൽ ഭൂരിഭാഗവും മഹാരാഷ്ട്രയിൽ നിന്നുള്ളവരാണ്. കുറച്ച് ദിവസം ക്ഷേത്രത്തിൽ താമസിച്ചാൽ സുഖം പ്രാപിക്കുമെന്ന വിശ്വാസത്തിൽ അവരുടെ കുടുംബത്തിലെ പ്രായമായവരെയും മാനസികരോഗികളുമായ അംഗങ്ങളെയും ഇവിടെ ഉപേക്ഷിക്കുന്നത് പതിവാണ്. ഈ സമ്പ്രദായം വർഷങ്ങളായി പ്രചാരത്തിലുണ്ട്.
ഇത്തരത്തിൽ നൂറിലധികം പേരാണ് തീർഥാടന കേന്ദ്രത്തിൽ കഴിയുന്നത്. ഇവരിൽ 25ഓളം പേരെ ചൊവ്വാഴ്ച താലൂക്ക് ഭരണകൂടം വൃദ്ധസദനത്തിലേക്ക് മാറ്റി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ക്ഷേത്ര ട്രസ്റ്റാണ് എവിടെങ്ങളിൽ ഉപേക്ഷിക്കപെട്ടവരുടെ മരണശേഷമുള്ള അന്ത്യകർമങ്ങൾ നടത്തുന്നത്. എല്ലാ പൗർണ്ണമി ദിനത്തിലും പ്രായമായവരെ ക്ഷേത്രത്തിൽ ഉപേക്ഷിക്കാറുണ്ടെന്ന് ചൊവ്വാഴ്ച ഗണഗാപൂർ സന്ദർശിച്ച ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ.ഗിരീഷ് ബഡോലെ പറഞ്ഞു . ക്ഷേത്രത്തിൽ മുതിർന്നവരെ ഉപേക്ഷിക്കുന്നവർക്കെതിരെ കേസെടുക്കാൻ ജില്ലാ മുതിർന്ന പൗര ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാത്രികാലങ്ങളിൽ പ്രായമായ ബന്ധുക്കളെ ക്ഷേത്രത്തിൽ ഉപേക്ഷിക്കുന്നതിനാൽ ഇത്തരം കേസുകളിൽ നടപടിയെടുക്കാൻ പ്രയാസമാണെന്ന് ഗനഗാപൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രാജു റാത്തോഡ് പറഞ്ഞു. ഉപേക്ഷിക്കപ്പെട്ട ഈ മുതിർന്ന പൗരന്മാർക്ക് അവരുടെ വിലാസവും മൊബൈൽ നമ്പറും നൽകാൻ കഴിയുമെങ്കിൽ ഞങ്ങൾ ബന്ധുക്കളെ ബന്ധപ്പെടാൻ ശ്രമിക്കാറുണ്ടെന്നും സബ് ഇൻസ്പെക്ടർ പറഞ്ഞു. ചിലപ്പോൾ, സുഖം പ്രാപിച്ചാൽ ഈ ബന്ധുക്കൾ അവരെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകാറുണ്ടെന്നും ”ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ നാംദേവ് റാത്തോഡ് പറഞ്ഞു.
ക്ഷേത്രത്തിന് ചുറ്റും സോളാർ വഴിവിളക്കുകൾ സ്ഥാപിക്കാനും കുടിവെള്ളം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കാനും സിഇഒ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഗണഗാപൂരിൽ സർവേ നടത്തി ഇത്തരക്കാരെ വൃദ്ധസദനങ്ങളിലേക്ക് മാറ്റാൻ ജില്ലാ മുതിർന്ന പൗര ക്ഷേമ വകുപ്പിന് നിർദേശം നൽകിയതായി ഡെപ്യൂട്ടി കമ്മീഷണർ യശ്വന്ത് ഗുരുക്കർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.