ബെംഗളൂരു: 4 ലക്ഷം രൂപ വിലമതിക്കുന്ന ഫോണുകൾ, ലാപ്ടോപ്പുകൾ, റിസ്റ്റ് വാച്ചുകൾ എന്നിവയുൾപ്പെടെ ഡെലിവറി ചെയ്യാൻ നിയോഗിച്ച ഫ്ലിപ്പ്കാർട്ടിന്റെ 61 ഉൽപ്പന്നങ്ങളുമായി ഒരു ഡെലിവറി എക്സിക്യൂട്ടീവ് ഒളിച്ചോടി. കുറ്റാരോപിതനായ ഷെയ്ക് ബാബജാൻ അടുത്തിടെ ഫ്ലിപ്കാർട്ടിന് ഡെലിവറി ജീവനക്കാരെ നൽകുന്ന ലോജിസ്റ്റിക്സ് സ്ഥാപനമായ ഇൻസ്റ്റകാർട്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിൽ ചേർന്നിരുന്നു. താൻ ഈസ്റ്റ് ബെംഗളൂരു നിവാസിയാണെന്ന് ബാബജാൻ പറഞ്ഞിരുന്നത്.
സെപ്തംബർ 24 ന് ഒരു തൊഴിൽ പരസ്യത്തിന് മറുപടിയായിട്ടാണ് ബാബജൻ തങ്ങളെ സമീപിച്ചതെന്നും ആധാർ കാർഡും പാൻ കാർഡും ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ച ശേഷമാണ് ജോലിയിൽ പ്രവേശിപ്പിച്ചതെന്നും ഇൻസ്റ്റാകാർട്ടിന്റെ ഓപ്പറേഷൻ മാനേജർ അഭിലാഷ് ഡിജെ ഹള്ളി പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.
സെപ്തംബർ 25 ന് കനകനഗറിലെ ഇൻസ്റ്റാകാർട്ടിന്റെ ലോജിസ്റ്റിക് യൂണിറ്റിൽ ജോലിയിൽ പ്രവേശിച്ച ബാബജൻ തന്റെ ജോലിയുടെ ആദ്യ ദിവസം തന്നെ ആറ് ഉൽപ്പന്നങ്ങൾ എത്തിച്ചു നൽകിയിരുന്നു. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ഗംഗാനഗറിൽ സാധനങ്ങൾ എത്തിക്കാൻ നിയോഗിസിച്ചിരുന്നത് എന്നാൽ അടുത്ത ദിവസം രാവിലെ, യൂണിറ്റിൽ നിന്ന് ഉപഭോക്താക്കൾക്ക് എത്തിക്കാൻ ഏൽപ്പിച്ച 61 ഉൽപ്പന്നങ്ങൾ അദ്ദേഹം ശേഖരിച്ചെങ്കിലും ഉൽപന്നങ്ങൾ ഡെലിവറി ചെയ്തില്ലെന്നറിഞ്ഞ് കമ്പനി അധികൃതർ ബാബാജനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ ഫോൺ ഓഫായിരുന്നു.
ഐഫോണുകൾ, ആപ്പിൾ വാച്ചുകൾ, പൊക്കോ, ഓപ്പോ ആൻഡ്രോയിഡ് ഫോണുകൾ, എച് പി ലാപ്ടോപ്പുകൾ എന്നിവ ഉൽപ്പന്നങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മാധ്യമങ്ങളോട് സംസാരിച്ച അഭിലാഷ് പറഞ്ഞു. പോലീസ് വെരിഫിക്കേഷനു ശേഷമാണ് ബാബാജനെ ജോലിക്ക് നിയോഗിച്ചതെന്ന് അഭിലാഷ് പറഞ്ഞു. ഐപിസി സെക്ഷൻ 406 (ക്രിമിനൽ വിശ്വാസ ലംഘനം), 420 (വഞ്ചന) എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട് എന്നും ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ജോലിക്ക് ചേരുമ്പോൾ ബാബജൻ കമ്പനിയിൽ നൽകിയിരുന്നത് വ്യാജരേഖകൾ ആയിരുന്നെന്നും പോലീസിന് വിവരം ലഭിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.