വായു–ജല മലിനീകരണം കുറച്ച് ബെംഗളൂരു നഗരപരിസരം ശുചിയായി നിലനിർത്താൻ കർണാടക നഗരവികസനവകുപ്പും അമേരിക്കയിലെ ഷിക്കാഗോ സർവകലാശാലയും കൈകോർ‌ക്കുന്നു.

ബെംഗളൂരു : വായു–ജല മലിനീകരണം കുറച്ച് ബെംഗളൂരു നഗരപരിസരം ശുചിയായി നിലനിർത്താൻ കർണാടക നഗരവികസനവകുപ്പും അമേരിക്കയിലെ ഷിക്കാഗോ സർവകലാശാലയും കൈകോർ‌ക്കുന്നു. വായുവിന്റെയും ജലത്തിന്റെയും ഗുണനിലവാരം മെച്ചപ്പെടുത്താൻ നവീന ആശയങ്ങൾ തേടി, സർവകലാശാലയുടെ സഹകരണത്തോടെ ബെംഗളൂരു ഇന്നവേഷൻ ചാലഞ്ചിനു തുടക്കമിട്ടതായി ബെംഗളൂരു വികസനമന്ത്രി കെ.ജെ.ജോർജ് പറഞ്ഞു.

ചാലഞ്ചിൽ പങ്കെടുക്കുന്നവരുടെ ഫലപ്രദമായ കണ്ടെത്തലുകളും ആശയങ്ങളും നഗരവികസനത്തിനു വേണ്ടി ഉപയോഗിക്കും. ജേതാക്കൾക്ക് അവരുടെ ആശയങ്ങളും കണ്ടെത്തലുകളും പരീക്ഷിക്കാനും രണ്ടുവർഷംകൊണ്ടു നടപ്പാക്കാനുമായി സർക്കാർ ഒന്നരക്കോടി രൂപ ഫണ്ട് അനുവദിക്കും.

ഫലപ്രദമെന്നു ബോധ്യമായാൽ മറ്റു നഗരങ്ങളിൽ കൂടി ഉപയോഗിക്കാൻ കഴിയുംവിധം ഇവ സർക്കാർ നയമാക്കും. പൊതുജനങ്ങൾ, വിദ്യാർഥികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, സർക്കാർ ജീവനക്കാർ ഉൾപ്പെടെ രാജ്യത്തെവിടെനിന്നുള്ളവർക്കും ചാലഞ്ചിൽ പങ്കെടുക്കാം. ആറുമാസത്തിനുശേഷം വിജയികളെ പ്രഖ്യാപിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us