റെയിൽവേ ടിക്കറ്റ് കരിഞ്ചന്ത; പാക്ക് ബന്ധമുള്ള സംഘത്തലവൻ ഉൾപ്പടെ 4 പേർ പിടിയിൽ

ബെംഗളൂരു; റെയിൽവേ ടിക്കറ്റ് കരിഞ്ചന്ത സംഘത്തിലെ 4 പേരെ റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് (ആർപിഎഫ്) അറസ്റ്റ് ചെയ്തു. ബെംഗളൂരുവിൽ മദ്രസ നടത്തി വരുന്ന ബിഹാർ സ്വദേശിയാണ് ഇവരുടെ തലവൻ. മൊബൈൽ ഫോണുകളിൽ നടത്തിയ പരിശോധനയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇയാൾക്ക് പാക്കിസ്ഥാൻ ബന്ധമുണ്ടെന്നു സംശയമുണ്ട്.

  തേജസ്വി യാദവ് എൽഡിഎഫ് പ്രചാരണത്തിനായി കേരളത്തിലേക്ക്

ഉത്സവകാലത്തും മറ്റും തിരക്കേറിയ ദിവസങ്ങളിൽ തത്കാൽ ടിക്കറ്റുകൾ പോലും ലഭിക്കാത്ത സാഹചര്യമുണ്ടാകാറുണ്ട്. ഈ സമയങ്ങളിൽ സുരക്ഷാ സംവിധാനങ്ങളെ മറികടക്കാൻ വ്യാജ സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് കൂട്ടമായി ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന അതിഥിത്തൊഴിലാളികളെയും മറ്റുമാണ് മാഫിയ പ്രധാനമായും ലക്ഷ്യമിടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈസൂരു സിൽക്കിനായി പുലർച്ചെ 4 മണിക്ക് ക്യൂവിൽ നിന്ന് യുവതി; 6 മണിക്കൂർ കാത്തിരിപ്പ്; സാരി ക്രേസ് വൈറലാകുന്നു; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us