ബെംഗളൂരു: ബെലഗാവി ജില്ലയിലെ അതിർത്തി പട്ടണമായ അത്താണിയിൽ ബിസിനസ് വർധിപ്പിക്കുന്നതിനായി ഒരു മിനി എയർപോർട്ട് നിർമ്മിക്കാൻ പദ്ധതിയിട്ട് സർക്കാർ. പദ്ധതി യാഥാർഥ്യമായാൽ ജില്ലയിലെ രണ്ടാമത്തെ വിമാനത്താവളമാകും ഈ മിനി എയർപോർട്ട്.
മേഖലയിലെ വ്യവസായികളെയും പൊതുജനങ്ങളെയും സഹായിക്കാൻ മിനി എയർപോർട്ട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അത്താണി എംഎൽഎ മഹേഷ് കുമത്തള്ളി സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതേത്തുടർന്ന് വിമാനത്താവളം നിർമിക്കാൻ സ്ഥലം നിർദേശിക്കാൻ കർണാടക സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ കോർപറേഷനോട് (കെഎസ്ഐഐസി) സർക്കാർ ആവശ്യപ്പെട്ടു.
അത്താണി താലൂക്കിലെ യലിഹഡഗലി വില്ലേജിൽ വിമാനത്താവളം നിർമിക്കാൻ 200 ഏക്കർ അത്താണി താലൂക്ക് റവന്യൂ ഉദ്യോഗസ്ഥർ കണ്ടെത്തി. ഓഗസ്റ്റ് 23ന് ഡിഎസ്ഐഐസിയും താലൂക്ക് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. വരാൻ പോകുന്ന വികസനത്തിൽ അത്താണിയിലെ ജനങ്ങൾ സന്തുഷ്ടരാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.