ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ രാജ്യത്തില്ലെന്ന് സുപ്രിംകോടതിയില്‍ കേന്ദ്രം

രാജ്യത്ത് ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടന്നിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ക്രിസ്ത്യാനികൾ ആക്രമിക്കപ്പെടുന്നുവെന്നാരോപിച്ച് ക്രിസ്ത്യൻ സംഘടനകളും വ്യക്തികളും സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് സർക്കാരിന്റെ വാദം. ഇക്കാര്യത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടാണ് പൊതുതാൽപര്യ ഹർജി നൽകിയത്. ഹർജിക്ക് പിന്നിൽ മറ്റ് ഉദ്ദേശ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്നും കേന്ദ്രം വാദിച്ചു.

ഇത്തരം ഹർജികൾ സമർപ്പിക്കുന്നതിനും അതുവഴി രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കുന്നതിനും പിന്നിൽ ചില ഹിഡൺ അജണ്ടകളുണ്ടെന്നും ആഭ്യന്തര മന്ത്രാലയം സത്യവാങ്മൂലത്തിൽ പറയുന്നു.

  ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം; നോ കാർ ഡേ പ്രഖ്യാപിച്ചു

ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മുതിർന്ന അഭിഭാഷകൻ കോളിൻ ഗോണ്സാൽവസ് ആണ് ഹർജിക്കാർക്ക് വേണ്ടി ഹാജരായത്. കേസിൽ അടുത്ത വാദം ഈ മാസം 25ന് നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത
[masterslider id="10"]

Related posts