പിണറായി അധികാരത്തിലേറിയ ശേഷം കൊല്ലപ്പെട്ടത് 22 പാര്‍ട്ടിക്കാര്‍

തിരുവനന്തപുരം: 2016ൽ പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം സംസ്ഥാനത്ത് 22 സി.പി.ഐ(എം) പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ഇതിൽ 16 കൊലപാതകങ്ങളിൽ ആർഎസ്എസ്-ബിജെപി പ്രവർത്തകരാണ് കുറ്റക്കാരെന്ന് സിപിഐ(എം) സംസ്ഥാന കമ്മിറ്റി അറിയിച്ചു.

എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തെ ആദ്യ രാഷ്ട്രീയ കൊലപാതകം പിണറായി വിജയന്‍റെ മണ്ഡലമായ ധർമ്മടത്തായിരുന്നു. 2016 മെയ് 19ന് നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്‍റെ വിജയം വൻ ഭൂരിപക്ഷത്തോടെ ആഘോഷിക്കുന്നതിനിടെയാണ് പാർട്ടി പ്രവർത്തകനായ സി വി രവീന്ദ്രന്റെ കൊലപാതകം നടന്നത്.

  പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു

വിജയഘോഷയാത്രയ്ക്കെത്തിയ രവീന്ദ്രനെ ബോംബെറിഞ്ഞ് വീഴ്ത്തി വാഹനം കയറ്റി കൊലപ്പെടുത്തുകയായിരുന്നു എന്ന് സി പി ഐ എം പറയുന്നു. 2016ൽ മാത്രം ആറ് കൊലപാതകങ്ങളിലാണ് ആർഎസ്എസുകാർ പ്രതികളായത്. അതില്‍ ചേര്‍ത്തലയിലെ ഷിബു എന്ന സുരേഷ് കൊല്ലപ്പെട്ടത് പിണറായി വിജയൻ അധികാരത്തിലേറുന്നതിന് മുമ്പ് 2016 ഫെബ്രുവരിയിലായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാർ കത്തിയത് ഷോർട്ട് സർക്യൂട്ട് മൂലമല്ല; സോന നേരിട്ടത് ക്രൂരമായ അവഗണനയും ബുദ്ധിമുട്ടുകളും!! ഗർഭിണി മരിച്ചത് ആസൂത്രിത കൊലപാതകമോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയുടെ ദോഷങ്ങൾ മാറാൻ പെൺകുട്ടികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പീഡനം; ജ്യോത്സ്യൻ പിടിയിൽ
[masterslider id="10"]

Related posts