കോലാറിൽ ആർഎസ്എസ് പ്രവർത്തകന് കുത്തേറ്റു;

ബെംഗളൂരു: കോലാർ ജില്ലയിലെ മാലൂർ പട്ടണത്തിൽ വെച്ച് വ്യത്യസ്ത സമുദായത്തിൽപ്പെട്ട രണ്ട് യുവാക്കൾ തമ്മിൽ ഉടലെടുത്ത വഴക്കിനിടയിൽ കത്തികൊണ്ട് ഉള്ള ആക്രമണത്തിൽ രാഷ്ട്രീയ സ്വയം സേവക സംഘത്തിലെ ഒരു പ്രവർത്തകന്റെ ചെവിക്കും കൈയ്ക്കും പരിക്കേറ്റു.

തന്നെ കൊലപ്പെടുത്താനാണ് അവർ ഉദ്ദേശിച്ചിരുന്നതെന്ന് പരിക്കേറ്റ രവികുമാർ (39) പരാതിയിൽ പറഞ്ഞു. സംഭവസ്ഥലത്ത് ബി.ജെ.പി പ്രവർത്തകർ റോഡ് ഉപരോധിക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തതോടെ അൽപനേരം സംഘർഷാവസ്ഥയുണ്ടായി. ശേഷം പോലീസ് സൂപ്രണ്ട് ഡി ദേവരാജ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.

  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ

രണ്ട് യുവാക്കൾ ബൈക്ക് പാർക്ക് ചെയ്യുന്നതിനെ ചൊല്ലി വഴക്കിടുകയായിരുന്നു. വഴക്കിടരുതെന്ന് ഉപദേശിച്ച് രവികുമാർ ഇടപെട്ടു. തുടർന്ന് സയ്യിദ് വസീം എന്ന യുവാവ് കുമാറിനെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് രവികുമാർ ആരോപിക്കുന്നത്. സയ്യിദ് വസീം പോലീസ് കസ്റ്റഡിയിലാണ്. അന്വേഷണം പുരോഗമിക്കുകയാണ് എന്ന് എസ്പി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി
[masterslider id="10"]

Related posts