നിലവാരം ഇല്ലാത്ത ഉത്പന്നം വിറ്റു, ആമസോണിന് 1 ലക്ഷം പിഴ 

ഇന്ത്യയിൽ തന്നെ ഏറ്റവുമധികം, വിശ്വാസ്യതയുള്ള ഒരു സൈറ്റാണ് ആമസോൺ എന്ന് പറയാം. എന്നാൽ നിലവാരം ഇല്ലാത്ത ഉൽപ്പന്നം വിറ്റതിന്റെ പേരിൽ ആമസോണിന് 1 ലക്ഷം പിഴ ചുമത്തിയിരിക്കുകയാണ് സെൻട്രൽ കൺസ്യൂമർ പ്രോട്ടക്ഷൻ അതോറിറ്റി. ഇത്തരമൊരു പരാതി തീർച്ചയായും ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ രണ്ടാമതൊന്ന് കൂടി പ്രേരിപ്പിക്കുന്നതാണ്.

ആമസോൺ നിലവിൽ നിയമനടപടി നേരിട്ടിരിക്കുന്നത് നിലവാരം ഇല്ലാത്ത പ്രഷർ കുക്കർ വിറ്റതിന്റെ പേരിലാണ്. നിലവാരമില്ലാത്ത പ്രഷർ കുക്കറുകൾ വിറ്റഴിച്ചു എന്ന് കണ്ടെത്തിയതിന് പിന്നാലെ ‘സെൻട്രൽ കൺസ്യൂമർ പ്രോട്ടക്ഷൻ അതോറിറ്റി’ (സിസിപിഎ) ആണ് ആമസോണിനെതിരെ നടപടിയെടുത്തിരിക്കുന്നത്.

  ബെംഗളൂരുവിൽ പോലീസിനെ ആക്രമിച്ച വധക്കേസ് പ്രതിയെ വെടിവെച്ച് സാഹസികമായി കീഴടക്കി പോലീസ്

2,265 കുക്കറുകളാണ് ആകെ ഇത്തരത്തിൽ വിറ്റഴിച്ചത്. ഇവയെല്ലാം  കസ്റ്റമേഴ്സ് ന്റെ പക്കൽ  നിന്ന് തിരിച്ചെടുപ്പിക്കണം. അതിന്റെ വില ഉപഭോക്താക്കൾക്ക് തിരികെ നൽകുകയും വേണം. കൂട്ടത്തിൽ മാനദണ്ഡങ്ങൾ അനുസരിക്കാതെ ഉൽപ്പന്നം വിറ്റഴിച്ചതിനും ആധാരങ്ങൾ ലംഘിച്ചതിനും ഒരു ലക്ഷം രൂപ പിഴയും ആമസോൺ അടയ്ക്കണം. ഇതാണ് സിസിപിഎയുടെ നടപടി.

  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു

ആകെ 6,14,825 രൂപ കുക്കറുകൾ വിറ്റ ഇനത്തിൽ ആമസോണിന് കിട്ടിയിട്ടുണ്ട്. എന്നാൽ ഈ പണമത്രയും ഇവർ തിരികെ ഉപഭോക്താക്കൾക്ക് തന്നെ നൽകേണ്ടിവരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം
[masterslider id="10"]

Related posts