പാരിസ്: ടീം അംഗങ്ങള്‍ക്കിടയിലെ അച്ചടക്കം ഉയര്‍ത്താന്‍ കടുത്ത നടപടികളുമായി പിഎസ്ജി പരിശീലകന്‍ ക്രിസ്റ്റഫ് ഗാര്‍റ്റിയര്‍. രാത്രികാലങ്ങളിൽ പുറത്ത് കറങ്ങിനടക്കുന്നതിൽ നിന്ന് കളിക്കാർക്ക് വിലക്കേർപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ.
നൈറ്റ്ക്ലബ്ബുകളിൽ രാത്രി എത്തിയാൽ അറിയിക്കാൻ ക്ലബ്ബുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എല്ലാ സഹതാരങ്ങളും ഒരുമിച്ച് ഇരുന്ന് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും കഴിക്കണം. ഈ സമയത്ത് മൊബൈൽ ഫോണുകൾ ഉപയോഗിക്കാൻ പാടില്ല.
ഈ നിർദ്ദേശങ്ങൾ പാലിക്കാൻ തയ്യാറല്ലാത്തവർക്ക് ക്ലബ് വിടാമെന്ന് ക്രിസ്റ്റഫർ ഗാർട്ടിയർ പറഞ്ഞതായാണ് വിവരം. പുതിയ കരാർ ഒപ്പിട്ട ശേഷം, പിഎസ്ജിയിൽ തീരുമാനങ്ങൾ എടുക്കാൻ എംബാപ്പെയ്ക്ക് കൂടുതൽ അധികാരം നൽകിയതായി റിപ്പോർട്ടുകളുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.