പൊലീസ് ക്വാട്ടേഴ്‌സിനുള്ള പണം വില്ല പണിയാൻ ഉപയോഗിച്ചു; ബെഹ്‌റയ്ക്ക് സര്‍ക്കാരിന്റ ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം: ലോക്നാഥ് ബെഹ്റ ഡി.ജി.പിയായിരിക്കെ പൊലീസ് സ്റ്റാഫ് ക്വാർട്ടേഴ്സിനുള്ള ഫണ്ട് വകമാറ്റി വില്ലകളും ഓഫീസുകളും നിർമ്മിച്ച നടപടി സർക്കാർ സാധൂകരിച്ചു. ജൂലൈ 27ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് 4.33 കോടി രൂപ വകമാറ്റിയ നടപടി സാധൂകരിച്ചതായി തീരുമാനിച്ചത്.

ചട്ടപ്രകാരമുളള അനുമതിയില്ലാതെ ഭാവിയിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്താൻ പാടില്ലെന്ന കർശന നിർദ്ദേശങ്ങളോടെയാണ് സർക്കാർ ഉത്തരവിറക്കിയത്.

  'ലോട്ടറി അടിച്ചെന്ന' വ്യാജധാരണ; 15 ലക്ഷം ആവശ്യപ്പെട്ട് കഞ്ചക്കോട്ട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സ്വന്തം ബന്ധുക്കൾ

പൊലീസ് വകുപ്പിന്‍റെ ആധുനികവൽക്കരണ പദ്ധതി പ്രകാരം പൊലീസ് സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമ്മിക്കുന്നതിനാണ് പണം അനുവദിച്ചത്. എന്നാൽ അനുവദിച്ച 4.33 കോടി രൂപ സർക്കാരിന്റെ അനുമതിയില്ലാതെ വകമാറ്റി. ക്വാർട്ടേഴ്സിന് പകരം തിരുവനന്തപുരം വഴുതക്കാട്, ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കായി കൂറ്റൻ വില്ലകളാണ് നിർമിച്ചത്. ഡി.ജി.പിയായിരുന്ന ബെഹ്റ ഇതിൽ ഒരു വില്ലയിലാണ് താമസിച്ചിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിപിഎം നേതൃത്വത്തിനെതിരെ കോടിയേരിയുടെ ഭാര്യ വിനോദിനി; ‘മരണശേഷം കുടുംബത്തെ അവഗണിച്ചു, പിബി അംഗം ഫോൺ പോലും എടുക്കാറില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts