ഓൺലൈൻ ടാക്സി രംഗത്തേക്ക് കേരളവും

തിരുവനന്തപുരം : കേരളത്തിലെ ആദ്യ ഓൺലൈൻ ഓട്ടോ-ടാക്സി സേവനമായ ‘കേരള സവാരി’ ഉടൻ ആരംഭിക്കും.

നഗരപരിധിയിലെ 500ലധികം ഓട്ടോ, ടാക്സി ഡ്രൈവർമാർക്ക് പരിശീലനം പൂർത്തിയാക്കി. തൊഴിൽ വകുപ്പ് നടപ്പാക്കുന്ന സേവനത്തിനായുള്ള ബുക്കിംഗ് ആപ്പും തയ്യാറാണ്. ഈ മാസം അവസാനത്തോടെ സർവീസ് ആരംഭിക്കാനാണ് തീരുമാനം.

സുരക്ഷിതവും തടസ്സരഹിതവുമായ യാത്ര’ ലക്ഷ്യമിട്ടുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലൂടെയാണ് സർക്കാർ തുക നിശ്ചയിക്കുന്നത്. 8 ശതമാനം സർവീസ് ചാർജായിരിക്കും നിരക്ക്. പോലീസിൻറെ സ്വഭാവ സർട്ടിഫിക്കറ്റ് ലഭിച്ച ഡ്രൈവർമാർ മാത്രമാണ് ‘കേരള സവാരി’യുടെ ഭാഗമായിട്ടുള്ളത്.

  പ്രശസ്ത ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു

സ്വകാര്യ ഓൺലൈൻ ടാക്സി സേവനങ്ങളിലെ പോലെ തിരക്കിനെ ആശ്രയിച്ച് നിരക്കുകളിൽ മാറ്റമുണ്ടാകില്ല. പരീക്ഷണാടിസ്ഥാനത്തിൽ തലസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി പിന്നീട് മറ്റ് ജില്ലകളിലേക്കും വ്യാപിക്കും. ആസൂത്രണ ബോർഡ്, ലീഗൽ മെട്രോളജി, ട്രാൻസ്പോർട്ട്, ഐടി, പോലീസ് വകുപ്പുകളുമായി സഹകരിച്ചാണ് മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൻറെ ആഭിമുഖ്യത്തിൽ പദ്ധതി നടപ്പാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊറച്ച് ചോറു തരോ ചേച്ചി; കട്ടിലിനടിയിൽ അപ്രതീക്ഷിത അതിഥി; വീട്ടിൽ കയറിയ പുളളിപ്പുലിയെ പുറത്തിറക്കിയത് നീണ്ട പരിശ്രമത്തിനൊടുവിൽ; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വേനൽച്ചൂടിന് ആശ്വാസമായി വടക്കൻ-മധ്യ കേരളത്തിൽ മഴ
[masterslider id="10"]

Related posts

Click Here to Follow Us