കള്ളനെന്ന് തെറ്റിദ്ധരിച്ച് ബാങ്ക് ജീവനക്കാരനെ അപ്പാർട്ട്‌മെന്റ് സെക്യൂരിറ്റി ഗാർഡുകൾ കൊലപ്പെടുത്തി

ബെംഗളൂരു: അപ്പാർട്ട്‌മെന്റ് സമുച്ചയത്തിനുള്ളിൽ കടക്കാൻ ശ്രമിച്ചയാളെ കള്ളനാണെന്ന് സംശയിച്ച് ബാങ്ക് ജീവനക്കാരനെ കൊലപ്പെടുത്തിയ രണ്ട് സെക്യൂരിറ്റി ഗാർഡുകളെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.

എച്ച്എഎൽ ആനന്ദ് നഗർ സ്വദേശികളായ ശ്യാമനാഥ് റേ, അജിത് മുറ (24) എന്നിവരാണ് അറസ്റ്റിലായത്. സ്വകാര്യ ബാങ്കിൽ ജോലി ചെയ്തിരുന്ന ഒഡീഷ സ്വദേശിയും പരിശീലനത്തിനായി ബെംഗളൂരുവിലെത്തിയതുമായ അഭിനാഷ് പതി (27) ആണ് മരിച്ചത്.

  വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ദുരിതയാത്രയ്ക്കും ഒടുവിൽ ശുഭവാർത്ത! പീനിയ മേൽപ്പാലത്തിൽ നടന്ന നിർണായക പരീക്ഷണം വിജയം

ഒരു പോലീസ് ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, ജൂലൈ 3 ന് അഭിനാഷ് സുഹൃത്തുക്കളോടൊപ്പം പുറത്ത് പോകുകയും മാറത്തഹള്ളിയിലെ വാൻഷീ സിറ്റാഡൽ അപ്പാർട്ട്‌മെന്റിലെ സുഹൃത്തിന്റെ വീട് കണ്ടെത്താൻ കഴിയാതെ വന്നു. ഏറെ അലച്ചിലിന് ശേഷം ജൂലൈ 4 ന് പുലർച്ചെ 2 മണിയോടെ ആണ് അഭിനാഷ് വാൻഷീ സിറ്റാഡൽ കണ്ടെത്തുകയും സുരക്ഷാ ഗാർഡുകളുടെ ജാഗ്രത ചോദ്യം ഒഴിവാക്കാൻ ഗേറ്റ് ചാടുകയും ചെയ്തതായി, ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

റേ അഭിലാഷിനെ കാണുകയും, വിശദാംശങ്ങൾ ചോദിക്കാൻ തടയുകയും ചെയ്തു. സുഹൃത്ത് അവിടെ താമസിക്കുന്നുണ്ടെന്ന് തെളിയിക്കാൻ അഭിനാഷിന് കഴിയാതെ വന്നപ്പോൾ ഇരുമ്പ് വടികൊണ്ട് അഭിനാഷിനെ റെയും മുറയും ചേർന്ന് മർദ്ദിച്ചു. മർദനത്തിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഭിനാഷ് പിന്നീട് മരിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
[masterslider id="10"]

Related posts