ബെംഗളൂരു: രാമമൂർത്തി നഗറിലെ ഇലക്ട്രിക് ഇരുചക്രവാഹന പാർക്കിംഗ് യാർഡിലുണ്ടായ കൂറ്റൻ തീപിടിത്തത്തിൽ 300-ലധികം ഇലക്ട്രിക് സ്കൂട്ടറുകൾ പൂർണമായി കത്തിയമർന്നു. ചൊവ്വാഴ്ച രാത്രി എട്ടരയോടെ എൻ.ആർ.ഐ ലേഔട്ടിലെ വിജനമായ സ്ഥലത്ത് പ്രവർത്തിച്ചിരുന്ന പാർക്കിംഗ് കേന്ദ്രത്തിലായിരുന്നു സംഭവം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഭക്ഷണവിതരണക്കാരായ ഡെലിവറി എക്സിക്യൂട്ടീവുകൾക്ക് ദിവസവാടകയ്ക്ക് നൽകിയിരുന്ന അഞ്ഞൂറിലധികം വാഹനങ്ങളാണ് ഈ യാർഡിൽ പാർക്ക് ചെയ്തിരുന്നത്. രാവിലെയോടെ വാഹനങ്ങൾ കൊണ്ടുപോകുന്ന ജീവനക്കാർ ജോലിക്ക് ശേഷം രാത്രിയോടെ ഇവിടെ തിരിച്ചെത്തിക്കുകയായിരുന്നു പതിവ്. ഇതിനുപുറമെ സർവീസ് വാഹനങ്ങളും ഇവിടെ നിർത്തിയിട്ടിരുന്നു. കത്തിയമർന്ന വാഹനങ്ങളിൽ ഭൂരിഭാഗവും പ്രവർത്തനക്ഷമമല്ലാത്തവയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.…
Read MoreYear: 2026
ഒരു മാസമായി 16 കാരൻ കരകയറാതെ വെള്ളത്തിൽ; ആശങ്കയിലായി നാട്ടുകാർ
മുർഷിദാബാദ്: ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബെൽദംഗയിൽ കുളത്തിൽനിന്നു കരകയറാൻ വിസമ്മതിച്ച് പതിനാറുകാരൻ. ഇഖ്‌ബാൽ എന്നു പേരുള്ള കുമാരനാണ് രാപകൽ കുളത്തിൽ തന്നെ ചെലവഴിക്കുന്നത്. വെള്ളത്തിൽനിന്നു പുറത്തേക്കു വരുമ്പോൾ അമാനുഷിക ശക്തി തന്നെ പിടികൂടുന്നതായി അനുഭവപ്പെടുന്നുണ്ടെന്നും, ഈ ഭയം കാരണമാണ് കുളത്തിൽ തന്നെ തുടരുന്നതെന്നും കുട്ടി പറയുന്നു. കഴിഞ്ഞ ഒരു മാസമായി കുട്ടി കുളത്തിൽ തന്നെയാണെന്നു നാട്ടുകാർ പറയുന്നുണ്ടെങ്കിലും, കഴിഞ്ഞ അഞ്ച് വർഷമായി ഇയാൾ വെള്ളത്തിലാണ് കഴിയുന്നതെന്നും ചില റിപ്പോർട്ടുകളുണ്ട്. മുഴുവൻ സമയവും വെള്ളത്തിലാണ് കഴിയുന്നതെങ്കിലും പ്രകൃതിനിർമ്മിതമായ വിവിധ കുളങ്ങളിലായാണ് ഇയാൾ സമയം ചെലവിടുന്നത്. കുട്ടിയുടെ…
Read Moreകാവേരി തർക്കം: കർണാടകയിൽ ബന്ദ് പ്രക്ഷുബ്ധം; വാട്ടാൽ നാഗരാജ് കസ്റ്റഡിയിൽ, പൊലീസിനെതിരെ പ്രതിഷേധം
ബെംഗളൂരു: കാവേരി നദീജല തർക്കത്തിൽ തമിഴ്‌നാടിന് വെള്ളം വിട്ടുനൽകാനുള്ള കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റി (CWMA), കാവേരി ജല നിയന്ത്രണ സമിതി (CWRC) എന്നിവയുടെ ഉത്തരവുകളിൽ പ്രതിഷേധിച്ച് കർണാടകയിൽ ആഹ്വാനം ചെയ്ത ബന്ദ് പ്രക്ഷുബ്ധമാകുന്നു. ബന്ദിന്റെ ഭാഗമായി പ്രതിഷേധത്തിന് നേതൃത്വം നൽകാനിരുന്ന പ്രമുഖ കന്നഡ അനുകൂല പ്രവർത്തകൻ വാട്ടാൽ നാഗരാജിനെ ബെംഗളൂരുവിൽ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. തന്റെ വസതിയിൽ നിന്ന് പ്രതിഷേധ പ്രകടനങ്ങൾ ആസൂത്രണം ചെയ്തിരുന്ന മജസ്റ്റിക്കിലേക്ക് പുറപ്പെടാൻ ഒരുങ്ങവെയാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി പൊലീസ് ഇയാളെ തടഞ്ഞുനിർത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ…
Read Moreനടി ഷക്കീലയ്ക്ക് അടിയന്തര ശസ്ത്രക്രിയ; ആ തെറ്റ് നിങ്ങളുടെ ജീവിതവും തകർക്കാം, മുന്നറിയിപ്പുമായി ഷക്കീല
ചെന്നൈ: അമിതമായ മൊബൈൽ ഫോൺ ഉപയോഗത്തെ തുടർന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ട പ്രശസ്ത നടി ഷക്കീലയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. കഴുത്തിലെ പ്രധാന ഞരമ്പുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്നാണ് അടിയന്തര ശസ്ത്രക്രിയ നടത്തിയത്. ആശുപത്രിയിൽ നിന്ന് രോഗമുക്തി നേടി വീട്ടിലെത്തിയ ശേഷം സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ഈ വിവരങ്ങൾ ആരാധകരെ അറിയിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം കഴുത്തിൽ കോളർ ധരിച്ചാണ് ഷക്കീല വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. കിടക്കയിൽ കിടന്ന് തുടർച്ചയായി മണിക്കൂറുകളോളം മൊബൈൽ ഗെയിമുകൾ കളിക്കുന്ന ശീലമാണ് ഈ അവസ്ഥയ്ക്ക് കാരണമായതെന്ന്…
Read Moreനഗരത്തിൽ ആപ്പുകൾ വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പ്രമുഖ ടാക്സി ആപ്പുകൾക്ക് പൂട്ടുവീഴുമോ? ഗതാഗത വകുപ്പിന്റെ പടപ്പുറപ്പാട്
ബെംഗളൂരു: സർക്കാർ നിശ്ചയിച്ച നിരക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് യാത്രക്കാരിൽ നിന്ന് അമിത തുക ഈടാക്കുന്നുവെന്ന ആരോപണത്തിൽ പ്രമുഖ റൈഡ് ഹെയ്‌ലിംഗ് ആപ്പുകളായ ഓല, ഉബർ, റാപ്പിഡോ, നമ്മ യാത്രി എന്നിവർക്ക് കർണാടക ഗതാഗത വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. 2024 ഫെബ്രുവരി 3-ലെ സർക്കാർ വിജ്ഞാപനം ലംഘിച്ച് കമ്പനികൾ യാത്രക്കാരെ ചൂഷണം ചെയ്യുന്നതായി വിവിധ ടാക്സി-ഡ്രൈവർ സംഘടനകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. സമയാധിഷ്ഠിത നിരക്കിനെതിരെ പ്രതിഷേധം ശക്തം സർക്കാർ അംഗീകരിച്ച നിരക്കുകൾ പാലിക്കുന്നതിന് പകരം, യാത്രയ്ക്ക് എടുക്കുന്ന സമയവും മറ്റ്…
Read Moreപീഡനക്കേസ് പ്രതി പ്രജ്വൽ രേവണ്ണയുടെ സെല്ലിൽ നിന്നും കണ്ടെത്തിയ ഫോണിലും പെൻഡ്രൈവിലും അശ്ലീല ദൃശ്യങ്ങൾ
ബെംഗളൂരു: അശ്ലീല വീഡിയോ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുൻ എം.പി പ്രജ്വൽ രേവണ്ണ പാർപ്പിച്ചിരിക്കുന്ന ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ സി.സി.ബി (സിറ്റി ക്രൈം ബ്രാഞ്ച്) പോലീസിന്റെ മിന്നൽ റെയ്ഡ്. പരിശോധനയിൽ പ്രജ്വലിന്റെ കൈവശത്തുനിന്ന് മൊബൈൽ ഫോണും അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവും കണ്ടെടുത്തു. സംഭവത്തെത്തുടർന്ന് ജയിൽ അധികൃതർക്കെതിരെ നടപടി ശക്തമാക്കുകയും പ്രജ്വലിനെ വി.ഐ.പി സെല്ലിൽ നിന്ന് ജനറൽ വാർഡിലേക്ക് മാറ്റുകയും ചെയ്തു. പെൻഡ്രൈവിൽ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രജ്വൽ രേവണ്ണയുടെ സെല്ലിൽ നടത്തിയ വിശദമായ പരിശോധനയിലാണ് നീല റെഡ്മി 5ജി…
Read Moreകർണാടക ബന്ദ്; ഈ അതിർത്തി കടന്നുള്ള ബസുകൾ നിർത്തിവച്ചു; എയർപോർട്ടിലെ സ്ഥിതി എന്ത്? അറിയാൻ വായിക്കാം
ബെംഗളൂരു: കാവേരി നദി ജലതർക്കത്തെ തുടർന്ന് ഇന്ന് കർണാടകയിൽ ബന്ദ് ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും തലസ്ഥാനമായ ബെംഗളൂരുവിൽ ജനജീവിതവും വാഹനഗതാഗതവും സാധാരണ നിലയിൽ പുനരാരംഭിച്ചു. എന്നാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി പോലീസിന്റെ നിർദ്ദേശപ്രകാരം നഗരത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള ബസ് സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. തമിഴ്‌നാട് ബസ് ഗതാഗതത്തിന് തടസ്സം പോലീസ് നിയന്ത്രണങ്ങളെ തുടർന്ന് ബെംഗളൂരു സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് തമിഴ്‌നാട്ടിലെ പ്രധാന നഗരങ്ങളിലേക്കുള്ള ബസ് സർവീസുകൾ തടസ്സപ്പെട്ടു. ഊട്ടി, തിരുവണ്ണാമലൈ, തല്ലകുർച്ചി, സേലം, വെല്ലൂർ, കൽപകം, കാഞ്ചീവരം, വന്ദവാസി, തിരുവള്ളൂർ, ഉളുന്തൂർപേട്ട്, തിരുപ്പട്ടൂർ, കടലൂർ,…
Read Moreകുംഭമേളയിൽ ‘വൈറലായ’ ആ പെൺകുട്ടി എവിടെ? സുരക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി; കാരണം അറിയാൻ വായിക്കാം
കൊച്ചി: കുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ പെൺകുട്ടിക്ക്, കേസുമായി ബന്ധപ്പെട്ട ഹർജികൾ തീർപ്പാക്കുന്നതുവരെ പൊലീസ് സംരക്ഷണം നൽകുന്നത് തുടരാൻ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ബച്ചു കുര്യൻ തോമസാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രായപൂർത്തിയായ ശേഷമാണ് തന്റെ വിവാഹം നടന്നതെന്ന് ബോധ്യപ്പെടുത്താനായി പെൺകുട്ടി സമർപ്പിച്ച ജനന സർട്ടിഫിക്കറ്റും അനുബന്ധ രേഖകളും പരിശോധിച്ച ശേഷമാണ് കോടതി നടപടി. മതമാറി മുസ്ലീം സമുദായത്തിൽ നിന്നുള്ളയാളെ വിവാഹം കഴിച്ചതിന് പിന്നാലെ തനിക്കെതിരെ കടുത്ത വിദ്വേഷ പ്രചാരണങ്ങളും ഭീഷണികളും ഉയരുന്നുണ്ടെന്നും ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചത്. സ്വന്തം നാട്ടിലെത്തിയാൽ ദുരഭിമാനക്കൊലയ്ക്ക് ഇരയാക്കപ്പെടാൻ…
Read Moreസംസ്ഥാനം തമിഴ്‌നാടിന് വിട്ടുകൊടുക്കണം; ഉത്തരവ് ഇങ്ങനെ
ബെംഗളൂരു: ആഗസ്റ്റ് 12 ന് രാവിലെ എട്ടു മണി മുതൽ അടുത്ത 15 ദിവസത്തേക്ക് ബിലിഗുണ്ട്ലുവിൽ നിന്ന് പ്രതിദിനം 12,000 ക്യുസെക്സ് വെള്ളം തമിഴ്‌നാടിന് വിട്ടുകൊടുക്കാൻ കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റി (സി.ഡബ്ല്യു.എം.എ) കർണാടകയോട് നിർദേശിച്ചു. ആഗസ്റ്റ് 11 ന് നടന്ന സി.ഡബ്ല്യു.എം.എയുടെ 55ാമത് യോഗത്തിലാണ് തീരുമാനം. കാവേരി ജല നിയന്ത്രണ സമിതിയുടെ ശിപാർശകൾ അതോറിറ്റി ശരിവെക്കുകയും അംഗീകരിക്കുകയും ചെയ്തു. കടുത്ത ജലവൈദ്യുതി പ്രതിസന്ധി ചൂണ്ടിക്കാട്ടിയ കർണാടക നാല് കാവേരി ജലസംഭരണികളായ കെ.ആർ.എസ്, കബിനി, ഹേമാവതി, ഹാരങ്കി എന്നിവയിലേക്കുള്ള നീരൊഴുക്ക് 30 വർഷത്തെ ശരാശരിയേക്കാൾ…
Read Moreഇന്ന് കർണാടക ബന്ദ്; എന്തിനെ എല്ലാം ബാധിക്കുമെന്ന് അറിയാം വായിക്കൂ
ബെംഗളൂരു: കാവേരി നദി ജല തർക്കത്തിൽ കന്നഡ അനുകൂല പ്രവർത്തകൻ വാട്ടാൽ നാഗരാജിന്റെ നേതൃത്വത്തിൽ ഇന്ന് ആഹ്വാനം ചെയ്ത കർണാടക ബന്ദ് പ്രധാനമായും പ്രതിഷേധ പ്രകടനങ്ങളിൽ മാത്രമായി ഒതുങ്ങുന്നു. കന്നഡ സംഗടനഗല കൂട്ട, കന്നഡ സേന, കന്നഡ ജാഗ്രതി വേദികെ തുടങ്ങി ഏതാനും ചെറിയ സംഘടനകൾ മാത്രമാണ് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. അതിനാൽ സംസ്ഥാനത്തുടനീളം മിക്ക സേവനങ്ങളും തടസ്സമില്ലാതെ പതിവുപോലെ തുടരുന്നുണ്ട്. ബെംഗളൂരുവിലെ മഡിവാല, ശാന്തിനഗർ ഉൾപ്പെടെയുള്ള വിവിധ കേന്ദ്രങ്ങളിൽ നിന്ന് രാവിലെ മുതൽ തന്നെ ബി.എം.ടി.സി, സ്വകാര്യ ബസ് സർവീസുകൾ സാധാരണ നിലയിൽ…
Read More