തിരുവനന്തപുരം: നരുവാമൂട് മുക്കംപാലമൂട് തീറ്റ കൊടുക്കുന്നതിനിടെ ആന കുത്തിയ പാപ്പാന്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൊയ്തീന്‍ എന്ന പാപ്പാനാണ് മരിച്ചത്. മൊയ്തീനെ മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. ആനയുടെ ആക്രമണത്തില്‍ വയറ്റില്‍ കുത്തേല്‍ക്കുകയും വാരിയെല്ലുകള്‍ക്ക് ക്ഷതം സംഭവിക്കുകയുമായിരുന്നു. തമിഴ്‌നാട് സ്വദേശിയാണ് മരിച്ച മൊയ്തീന്‍. ഭക്ഷണം കൊടുക്കുന്നതിനിടെ പാപ്പാനെ ആന ചുഴറ്റി എറിയുകയായിരുന്നു. ശ്യാം എന്ന ഉണ്ണിക്കുട്ടനാണ് ഇടഞ്ഞത്. രണ്ടാം പാപ്പാനാണ് മൊയ്തീൻ. നരുവാമൂട് സ്വദേശി സജി മോന്റെ ആനയാണിത്. ആനയുടെ തേറ്റ പല്ല് മൊയ്തീന്റെ ശരീരത്തിൽ ആഴത്തിൽ മുറിവുണ്ടാക്കിയിരുന്നു.
Read MoreYear: 2026
വിതുര പീഡനക്കേസ്: ഒന്നാം പ്രതിക്ക് 37 വര്‍ഷം കഠിനതടവും പിഴയും
കോട്ടയം: വിതുര സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചെന്ന കേസില്‍ ഒന്നാംപ്രതി കൊല്ലം ജുബൈറ മന്‍സിലില്‍ സുരേഷിന് (ഷംസുദ്ദീന്‍ മുഹമ്മദ് ഷാജഹാന്‍-52) 37 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ.’ വിതുര പീഡനക്കേസായി രജിസ്റ്റര്‍ചെയ്ത 24 കേസിലെ ഒന്നാമതായി രജിസ്റ്റര്‍ചെയ്ത കേസിലാണ് കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) വെള്ളിയാഴ്ച വിധി പറഞ്ഞത്. നേരത്തേ വിചാരണ പൂര്‍ത്തിയായ ഒരു കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഒന്നാംപ്രതി സുരേഷ് ജയിലില്‍ കഴിയുകയാണ്.
Read Moreസ്വര്‍ണവിലയില്‍ ചാഞ്ചാട്ടം, പവന് 360 രൂപ വര്‍ധിച്ചു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ കൂടിയും കുറഞ്ഞും നിന്ന സ്വര്‍ണവില ഇന്ന് പവന് 360 രൂപയാണ് വര്‍ധിച്ചത്. 1,12,080 രൂപയാണ് ഇന്നത്തെ പവന്‍ വില. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് വര്‍ധിച്ചത്. 14,010 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെ 600 രൂപ വര്‍ധിച്ച സ്വര്‍ണവില ഉച്ചയോടെ 480 രൂപയാണ് കുറഞ്ഞത്. ഇറാനുമായുള്ള യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ നല്‍കി വെടിനിര്‍ത്തല്‍ നീട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ വലിയ മൂന്നേറ്റം…
Read Moreശ്രീനന്ദ മടങ്ങി; സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി
പാലക്കാട്: കർണാടകയിലെ ചിക്കമംഗളൂരുവില്‍ വിനോദസഞ്ചാരത്തിനിടെ മരിച്ച ഒറ്റപ്പാലം കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ സംസ്‌കാര ചടങ്ങുകള്‍ പൂർത്തിയായി. ഉച്ചയ്‌ക്ക് 1.45ഓടെ തിരുവില്വാമല പാമ്പാടി ഐവർമഠം ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. അപകടം നടന്ന് അഞ്ച് ദിവസത്തിനുശേഷം ഇന്ന് രാവിലെയാണ് 15 വയസുകാരി ശ്രീനന്ദയുടെ മൃതദേഹം നാട്ടിലെത്തിച്ചത്. ഇന്നലെ രാവിലെ നടത്തിയ തെരച്ചിലില്‍ 12 മണിയോടെയാണ് ശ്രീനന്ദയുടെ മൃതദ്ദേഹം കണ്ടെത്തിയത്. ചിക്കമംഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിന് സമീപത്തുവച്ച് ചൊവ്വാഴ്ച വൈകിട്ടാണ് ശ്രീനന്ദയെ കാണാതായത്. തെരച്ചില്‍ ആരംഭിച്ച് മൂന്നാം ദിവസം 1500 അടി താഴ്‌ചയില്‍, ബാബ ബുധാന്‍ഗിരിക്ക്…
Read Moreശ്രീനന്ദയുടെ മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്
പാലക്കാട്: കര്‍ണാടകയില്‍ കുടുംബത്തോടൊപ്പമുളള യാത്രയ്ക്കിടെ കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത പാലക്കാട് സ്വദേശി ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയുടെ വലത് ഭാഗത്ത് ഏറ്റ ഗുരുതര പരിക്കാണ് ശ്രീനന്ദയുടെ മരണകാരണം എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഉടനീളം പരിക്കുകളുണ്ട്. പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണ്. വീഴ്ച്ച മൂലമുണ്ടായ പരിക്കുകളാണെന്നും അസ്വാഭാവികതയൊന്നും ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ശ്രീനന്ദയുടെ മൃതദേഹം രാവിലെ ഒൻപത് മണിയോട ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിക്കും. പത്തുമണി വരെ പൊതുദർശനം ഉണ്ടാകും. പത്തരയോടെ സംസ്കാര…
Read Moreഇഷ്ടം അടിവസ്ത്രങ്ങളോട്; സ്ത്രീകളുടെ ഉറക്കം കെടുത്തിയ ‘സൈക്കോ’ മോഷ്ടാവ് പിടിയിൽ
ബെംഗളൂരു : കഴിഞ്ഞ കുറച്ചു മാസങ്ങളായി ചാമരാജനഗറിലെ സ്ത്രീകളെ ഭീതിയിലാഴ്ത്തി അടിവസ്ത്രങ്ങൾ മോഷ്ടിച്ചു വന്നിരുന്ന മനോരോഗിയെ പോലീസ് ഒടുവിൽ വലയിലാക്കി. ഹൗസിംഗ് ബോർഡ് കോളനിയിൽ താമസിക്കുന്ന അമൃത് ആചാര്യ എന്നയാളാണ് പിടിയിലായത്. മാസങ്ങളായി ഇയാൾ ഈ പ്രദേശം കേന്ദ്രീകരിച്ച് മോഷണം നടത്തി വരികയായിരുന്നു. പുലർച്ചെ ഒരു മണിയോടെ എല്ലാവരും ഗാഢനിദ്രയിലായിരിക്കുമ്പോഴാണ് പ്രതി തന്റെ വികൃതമായ പ്രവൃത്തികൾക്കായി പുറത്തിറങ്ങിയിരുന്നത്. വീടുകളുടെ മുന്നിൽ കഴുകി ഉണക്കാനിട്ടിരിക്കുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മാത്രം ലക്ഷ്യം വെച്ചായിരുന്നു ഇയാളുടെ നീക്കങ്ങൾ. ഹൗസിംഗ് ബോർഡ് പരിസരത്തെ വീടുകളിലെ സിസിടിവി ക്യാമറകളിൽ പ്രതിയുടെ ദൃശ്യങ്ങൾ…
Read Moreമദ്യലഹരിയിൽ ജീവനക്കാരെ അധിക്ഷേപിക്കുകയും പോലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത പബ്ബ് മാനേജർ പിടിയിൽ
ബെംഗളൂരു: മദ്യലഹരിയിൽ പബ്ബ് ജീവനക്കാരെ അധിക്ഷേപിക്കുകയും തടയാനെത്തിയ പോലീസുകാരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത പബ്ബ് മാനേജർ അറസ്റ്റിലായി. ജെ.പി. നഗർ ഏഴാം ഫേസ് സ്വദേശിയും ഇലക്ട്രോണിക് സിറ്റിയിലെ ഒരു പബ്ബിലെ സ്റ്റോർ മാനേജറുമായ സായ്കുമാർ റെഡ്ഡി (26) ആണ് പിടിയിലായത്. പ്രവർത്തന സമയം കഴിഞ്ഞതിന് ശേഷം മദ്യം നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. നീലഗിരി റോഡിലുള്ള എസ്.എൽ.ആർ ബാറിൽ പുലർച്ചെ 1.45-ഓടെയാണ് സംഭവം നടന്നത്. ബാർ അടച്ചതിന് ശേഷം അവിടെയെത്തിയ സായ്കുമാർ റെഡ്ഡി വാതിലിൽ തട്ടുകയും മദ്യം വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. സമയം കഴിഞ്ഞതിനാൽ…
Read Moreവേനൽചൂടിൽ വെന്തുരുകിയ ബെംഗളൂരുവിന് ആശ്വാസമായി സായാഹ്ന മഴ
ബെംഗളൂരു: നഗരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന കടുത്ത വേനൽചൂടിന് ശമനം നൽകിക്കൊണ്ട് വെള്ളിയാഴ്ച വൈകുന്നേരം ഇടിമിന്നലോടു കൂടിയ മഴ പെയ്തു. ഈ വർഷം ഏപ്രിൽ മാസത്തിൽ നഗരത്തിൽ ലഭിക്കുന്ന ആദ്യ വേനൽമഴയാണിത് (Pre-monsoon rainfall). ഉച്ചവരെ നീണ്ടുനിന്ന കടുത്ത ചൂടിന് പിന്നാലെ വൈകുന്നേരത്തോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കുകയായിരുന്നു. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയായ 35.4 ഡിഗ്രി സെൽഷ്യസ് വെള്ളിയാഴ്ച പകൽ രേഖപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വൈകുന്നേരം മഴയെത്തിയത്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) കണക്കനുസരിച്ച് ബെംഗളൂരു സിറ്റി ഒബ്‌സർവേറ്ററിയിൽ…
Read Moreപീന്യ ഫ്ലൈഓവർ ഇന്ന് മുതൽ അടയ്ക്കും; ബെംഗളൂരുവിൽ കനത്ത ഗതാഗതക്കുരുക്കിന് സാധ്യത; ബദൽ പാതകൾ അറിയാൻ വായിക്കാം
ബെംഗളൂരു: തുമക്കൂരു റോഡിലെ (NH-4) യാത്രക്കാർക്ക് വരും ദിവസങ്ങളിൽ കടുത്ത യാത്രാക്ലേശം നേരിടേണ്ടി വരും. അറ്റകുറ്റപ്പണികൾക്ക് ശേഷമുള്ള ഭാരപരിശോധനയുടെ (Load Testing) ഭാഗമായി ശ്രീ ശിവകുമാർ സ്വാമിജി ഫ്ലൈഓവർ (പീന്യ ഫ്ലൈഓവർ) ഏപ്രിൽ 13 മുതൽ 17 വരെ പൂർണ്ണമായും അടച്ചിടും. ദേശീയപാതാ അതോറിറ്റിയുടെ (NHAI) നിർദ്ദേശപ്രകാരം തിങ്കളാഴ്ച പുലർച്ചെ 5 മണി മുതൽ വെള്ളിയാഴ്ച പകൽ 11 മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 102 മണിക്കൂറോളം ഫ്ലൈഓവറിലൂടെയുള്ള ഗതാഗതം തടസ്സപ്പെടും. ഏപ്രിൽ 13, പുലർച്ചെ 5 മണി മുതൽ ഏപ്രിൽ 17,…
Read Moreഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നല്‍ അപകടകാരിയാണ്, അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ തെക്കന്‍ കേരളത്തില്‍ ഇന്നലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വേനല്‍മഴ ലഭിച്ചു. അതേസമയം സംസ്ഥാനത്ത് പകല്‍ സമയങ്ങളില്‍ ചൂട് കൂടുകയാണ്. 12 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ന് പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39 °C വരെയും കൊല്ലം ജില്ലയില്‍ 38°C വരെയും രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ,…
Read More