വിമാനം റദ്ദാക്കി, കൺവെയർ ബെൽറ്റിൽ കയറിനിന്ന് പ്രതിഷേധിച്ച് യുവതി

ബെം​ഗളൂരു: വിമാനം റദ്ദാക്കിയതിനെ തുടർന്ന് ഭുവനേശ്വർ വിമാനത്താവളത്തിൽ എയർലൈൻ ജീവനക്കാർക്ക് നേരെ യാത്രക്കാരിയുടെ കടുത്ത പ്രതിഷേധം. കൺവെയർ ബെൽറ്റിൽ കയറിനിന്ന് സാധനങ്ങൾ എറിഞ്ഞു പ്രതിഷേധിച്ച ഇവർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനും ജീവനക്കാരോട് അനാദരവോടെ പെരുമാറിയതിനും പോലീസ് കേസ് എടുത്തു. കൊൽക്കത്തയിൽ രോഗിയായ കുട്ടി കാത്തിരിക്കുന്നതിനിടെയാണ് വിമാനം റദ്ദാക്കിയ വിവരമറിഞ്ഞ് യുവതി വിമാനത്താവളത്തിൽ ബഹളം വെച്ചത്. ഉച്ചയ്ക്ക് 2.35-ന് പുറപ്പെടേണ്ടിയിരുന്ന ഭുവനേശ്വർ-കൊൽക്കത്ത വിമാനം സാങ്കേതിക തകരാറുകൾ മൂലം വൈകിയ ശേഷം വൈകുന്നേരം 5.30-ഓടെയാണ് റദ്ദാക്കിയത്. എന്നാൽ സർവീസ് റദ്ദാക്കിയ വിവരം കൃത്യസമയത്ത് അറിയിച്ചില്ലെന്ന് മറ്റ് യാത്രക്കാരും ആരോപിച്ചു.…

Read More

ഇനി കാത്തിരിപ്പില്ല; ബിഎംടിസിയിൽ വരുന്നു അപ്രതീക്ഷിത മാറ്റങ്ങൾ, വഴിയൊരുങ്ങി ഇ-വിപ്ലവത്തിന്! പുതിയ റൂട്ടുകൾ ഇവ

ബെംഗളൂരു: കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ഇ-ഡ്രൈവ് പദ്ധതിയുടെ ഭാഗമായി നഗരത്തിലേക്ക് പുതുതായി എത്തുന്ന 4,500 ഇലക്ട്രിക് ബസുകൾക്കായി വിപുലമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ ബെംഗളൂരു മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി). ഇതിന്റെ ഭാഗമായി 31 ഡിപ്പോകളിൽ കൂടി പുതിയ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. നിലവിൽ 10 ഡിപ്പോകളിൽ മാത്രമാണ് ചാർജിങ് സൗകര്യമുള്ളത്. ഇതിൽ 12 ഡിപ്പോകൾ പൂർണ്ണമായും ഇലക്ട്രിക് ബസുകളുടെ പ്രവർത്തനങ്ങൾക്കായി മാത്രം മാറ്റിവെയ്ക്കാനാണ് ബിഎംടിസി ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യങ്ങൾക്ക് 1,505 കോടി രൂപ സബ്‌സിഡി പ്രധാനമന്ത്രി ഇ-ഡ്രൈവ് പദ്ധതി പ്രകാരം 1,505 കോടി രൂപയാണ്…

Read More

ബെംഗളൂരുവിൽ പകലും രാത്രിയും സിലിണ്ടർ മോഷണം: ജാഗ്രതയിൽ നാട്ടുകാർ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ബെംഗളൂരു, ഓഗസ്റ്റ് 03: പാചകവാതക സിലിണ്ടർ ക്ഷാമവും വിലവർധനവും ഉണ്ടാക്കുന്ന പ്രതിസന്ധികൾക്കിടയിലും, നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും പുതിയ രീതിയിലുള്ള സിലിണ്ടർ മോഷണം വ്യാപകമാകുന്നു. ഓട്ടോറിക്ഷകളിൽ എത്തി വീടുകളിൽ നിന്ന് നിമിഷനേരം കൊണ്ട് സിലിണ്ടറുകൾ കടത്തിക്കൊണ്ടുപോകുന്ന സംഘമാണ് ഇപ്പോൾ ബെംഗളൂരുവിൽ ഭീതി പടർത്തുന്നത്. ബെംഗളൂരു നോർത്ത് താലൂക്കിലെ ഗുണി അഗ്രഹാര, ലക്ഷ്മിപൂർ തുടങ്ങിയ പ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇത്തരത്തിൽ വ്യാപക മോഷണമാണ് നടക്കുന്നത്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ വീടുകളിൽ അതിക്രമിച്ചു കയറുന്ന മോഷ്ടാക്കൾ ചുരുങ്ങിയ സമയം കൊണ്ട് പത്തിലധികം സിലിണ്ടറുകളാണ് ഇതിനോടകം കവർന്നത്. ഓട്ടോറിക്ഷയിലെത്തുന്ന രണ്ട്…

Read More

കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബെസ്‌കോം; നടപ്പാതകളിലെ തടസ്സങ്ങൾ നീക്കി വൻ ശുചീകരണ യജ്ഞം

ബെംഗളൂരു: ‘വേസ്റ്റ് ഫ്രീ ബെംഗളൂരു’ പ്രചാരണത്തിന്റെ ഭാഗമായി നഗരത്തിലെ നടപ്പാതകളിൽ തടസ്സമായി നിന്ന വൈദ്യുത തൂണുകളും അനുബന്ധ സാമഗ്രികളും നീക്കം ചെയ്ത് ബെസ്‌കോം. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുമായി (ജിബിഎ) കൈകോർത്താണ് ബെസ്‌കോം ഈ ശുചീകരണ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. വൈദ്യുതി വിതരണത്തോടൊപ്പം പൊതുജനങ്ങളുടെ സുരക്ഷയ്ക്കും ബെസ്‌കോം തുല്യ പ്രാധാന്യമാണ് നൽകുന്നതെന്ന് ഊർജ മന്ത്രി കെ.ജെ. ജോർജ് പറഞ്ഞു. കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് തടസ്സങ്ങളില്ലാത്ത നടപ്പാതകൾ അനിവാര്യമാണെന്നും ഈ മാസം അവസാനത്തോടെ ജനങ്ങൾക്ക് കൂടുതൽ സുരക്ഷിതമായ നടപ്പാതകളും മാലിന്യമുക്തമായ അന്തരീക്ഷവും ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശനിയാഴ്ച ആയിരക്കണക്കിന് ഉദ്യോഗസ്ഥരും…

Read More

മൂന്ന് പേരെ കൊന്ന കേസ് പ്രതി ജയിലിൽ നൽകിയ ‘സ്നേഹം’; ജാപ്പനീസ് വിദ്യാർത്ഥിയുടെ ജീവിതം മാറ്റിയെഴുതിയ അവിശ്വസനീയ സൗഹൃദം!

ബംഗളൂരു: 2019-ൽ ഇംഗ്ലീഷ് പഠിക്കാനായി ബംഗളൂരുവിൽ എത്തുമ്പോൾ ബംഗളൂരു സെൻട്രൽ ജയിലിലായിരിക്കും തന്റെ ജീവിതം ചെന്നെത്തുക എന്ന് ജാപ്പനീസ് വിദ്യാർത്ഥിയായ ഹിരോതോഷി തനക ഒട്ടും കരുതിയിരുന്നില്ല. പഠിച്ചിരുന്ന ഇംഗ്ലീഷ് അക്കാദമിയിലുണ്ടായ തർക്കത്തെത്തുടർന്ന് അറസ്റ്റിലായ തനകയ്ക്ക് 19 ദിവസമാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയേണ്ടി വന്നത്. ഇന്ത്യയിലെ നിയമസംവിധാനങ്ങളെക്കുറിച്ച് വലിയ അറിവില്ലാതിരുന്ന തനകയ്ക്ക് ജയിൽ വാസം തികച്ചും ആശയക്കുഴപ്പമുണ്ടാക്കുന്ന ഒന്നായിരുന്നു. എന്നാൽ ആ ഭയത്തിനും അനിശ്ചിതത്വത്തിനുമിടയിലും ഇയാൾ ചില അപ്രതീക്ഷിത ആശ്വാസങ്ങളും അപൂർവ്വമായൊരു സൗഹൃദവും കണ്ടെത്തി. വിദേശ തടവുകാർക്കായി മാറ്റിവെച്ച, ഇംഗ്ലീഷ് സിനിമകൾ പ്രദർശിപ്പിച്ചിരുന്ന മുറിയിൽ ഇയാൾ…

Read More

ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരം; ബെംഗളൂരു രാജ്യത്ത് ഒന്നാം സ്ഥാനത്തും ലോകത്ത് രണ്ടാം സ്ഥാനത്തും

ബെംഗളൂരു: ഗതാഗതക്കുരുക്കിൽ വീണ്ടും റെക്കോർഡിട്ട് ‘സിലിക്കൺ സിറ്റി’യായ ബെംഗളൂരു. രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരങ്ങളുടെ പട്ടികയിലാണ് ബെംഗളൂരു ഒന്നാം സ്ഥാനത്തെത്തിയത്. അന്താരാഷ്ട്ര നാവിഗേഷൻ ടെക്നോളജി കമ്പനിയായ ‘ടോംടോം’ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇന്ത്യയിൽ ഒന്നാമതായും ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തും ബെംഗളൂരു ഇടംപിടിച്ചത്. ബെംഗളൂരുവിൽ വെറും 10 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ശരാശരി 35.18 മിനിറ്റ് സമയം വേണമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 33.20 മിനിറ്റ് സമയം രേഖപ്പെടുത്തിയ പൂനെയാണ് പട്ടികയിൽ രണ്ടാമത്. കൊൽക്കത്തയും തൊട്ടുപിന്നാലെയുണ്ട്. നഗരത്തിൽ പ്രതിദിനം 3,000 പുതിയ വാഹനങ്ങൾ…

Read More

ബെംഗളൂരുവിൽ നിയന്ത്രണം വിട്ട മണൽ ലോറി വീടിലേക്ക് മറിഞ്ഞു; ഡ്രൈവർ ക്യാബിനിൽ കുടുങ്ങി, കുടുംബാംഗങ്ങൾക്ക് പരുക്ക്

ബെംഗളൂരു: യെലഹങ്കയ്ക്ക് സമീപം മഡനഹള്ളിയിൽ തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെ നിയന്ത്രണം വിട്ട മണൽ ലോറി വീടിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ലോറി ഡ്രൈവർ വാഹനത്തിനുള്ളിൽ കുടുങ്ങുകയും വീടിനുള്ളിലുണ്ടായിരുന്ന മൂന്ന് പേർക്ക് നിസ്സാര പരുക്കേൽക്കുകയും ചെയ്തു. യെലഹങ്ക ഭാഗത്ത് നിന്ന് വരികയായിരുന്ന ലോറി ശിവകോട്ടെയ്ക്ക് സമീപമുള്ള വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറിയ ശേഷം മറിയുകയായിരുന്നുവെന്ന് യെലഹങ്ക ട്രാഫിക് പോലീസ് അറിയിച്ചു. ഇടിയുടെ ആഘാതത്തിൽ വീടിന്റെ മതിലിനും ഉള്ളിലെ വീട്ടുസാധനങ്ങൾക്കും കടുത്ത നാശനഷ്ടം സംഭവിച്ചു. ലോറി ഡ്രൈവറായ നവീനാണ് അപകടത്തിന് പിന്നാലെ വാഹനത്തി അടിയിൽ കുടുങ്ങിയത്. വിവരമറിഞ്ഞെത്തിയ…

Read More

എസ്.ഐയുടെ കരണത്തടച്ച് എം.എൽ.എയുടെ മകൾക്കെതിരെ കേസ്

 ബെം​ഗളൂരു: ക്ഷേത്രദർശനത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സബ് ഇൻസ്പെക്ടറെ അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്തെന്ന പരാതിയിൽ തുമകൂരു എം.എൽ.എ ബി. സുരേഷ് ഗൗഡയുടെ മകൾ ഐശ്വര്യ ഗൗഡയ്‌ക്കെതിരെ പോലീസ് കേസ് എടുത്തു. പാണ്ഡവപുര താലൂക്കിലെ ക്യാതനഹള്ളി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 12-ന് ഭീമന അമാവാസി ദിനത്തിൽ പാണ്ഡവപുര താലൂക്കിലെ പ്രസിദ്ധമായ ആരതി ഉക്കടയിലെ അഹല്യാദേവി ക്ഷേത്രത്തിൽ വെച്ചായിരുന്നു സംഭവം. ഉത്സവത്തോടനുബന്ധിച്ച് ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിൽ തടിച്ചുകൂടിയിരുന്നത്. ബുധനാഴ്ച ഉച്ചയോടെ ക്ഷേത്രത്തിലെത്തിയ ഐശ്വര്യ, സ്വാധീനം ഉപയോഗിച്ച് വി.ഐ.പി (VIP) പ്രവേശനം നേടുകയായിരുന്നു. ശ്രീകോവിലിനുള്ളിലേക്ക് കടത്തിവിടണമെന്ന്…

Read More

വാട്‌സ്ആപ്പ് മുതൽ ഒടിടി ആപ്പുകൾ വരെ: പ്രജ്വൽ രേവണ്ണയുടെ കണ്ടെടുത്ത, പാസ്‌വേഡ് സുരക്ഷയുള്ള ഫോണിൽ ഉണ്ടായിരുന്നത് എന്തൊക്കെ?

ബെംഗളൂരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന ശിക്ഷാവിധി നേരിട്ട മുൻ എം.പി പ്രജ്വൽ രേവണ്ണ അനധികൃതമായി മൊബൈൽ ഫോൺ ഉപയോഗിച്ചതായി കണ്ടെത്തി. ലൈംഗികാതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ട് കഴിയുന്ന പ്രജ്വൽ രേവണ്ണ പാർപ്പിച്ചിരുന്ന മുറിയിൽ നിന്ന് 5ജി സ്മാർട്ട്ഫോണും മറ്റ് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ പ്രജ്വൽ രേവണ്ണയെയും മറ്റൊരു തടവുകാരനെയും പ്രതിയാക്കി പരപ്പന അഗ്രഹാര പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സുരക്ഷാ വിഭാഗം മൂന്നിലെ ഒന്നാം നിലയിലുള്ള നാലാം നമ്പർ മുറിയിൽ നടത്തിയ പരിശോധനയിലാണ് ഇളം നീല നിറത്തിലുള്ള…

Read More

കയ്യുറയില്ലാത്ത പാനിപൂരി? ന​ഗരത്തിലെ ഫുഡ് ഇൻസ്‌പെക്ടർമാർ കാണാതെ പോകുന്നത്

ബംഗളൂരു: കർണാടക ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FSDA) വൻകിട വാണിജ്യ അടുക്കളകളിൽ പരിശോധനയും നിയന്ത്രണങ്ങളും ശക്തമാക്കുമ്പോഴും, നിയമങ്ങൾ പാലിക്കാൻ കഴിയാതെ വിഷമിക്കുകയാണ് തലസ്ഥാനത്തെ തെരുവ് ഭക്ഷണക്കച്ചവടക്കാർ. കച്ചവടക്കാർ നിർബന്ധമായും കയ്യുറകളും (gloves) ആപ്രണും ധരിക്കണമെന്നാണ് നിയമമെങ്കിലും ഭൂരിഭാഗം പേരും ഇത് പാലിക്കുന്നില്ല. എന്നാൽ, വലിയ കോൾഡ് സ്‌റ്റോറേജ് സൗകര്യങ്ങളുള്ള നക്ഷത്ര ഹോട്ടലുകളിൽ നിന്ന് വ്യത്യസ്തമായി, ദിവസേന ആവശ്യമുള്ള പച്ചക്കറികളും ഇറച്ചിയും വാങ്ങി അപ്പപ്പോൾ പാകം ചെയ്തു നൽകുന്നതിനാൽ ദീർഘനേരം ഭക്ഷണം സൂക്ഷിച്ചുവെക്കേണ്ടി വരുന്നില്ലെന്നും ഇത് അശുചിത്വത്തിനുള്ള സാധ്യത കുറയ്ക്കുമെന്നുമാണ് ചെറുകിട കച്ചവടക്കാരുടെ…

Read More