കൊച്ചി: ട്വന്റി 20 സ്ഥാപകന്‍ സാബു എം ജേക്കബിനെതിരെ വിമർശനവുമായി നടന്‍ സോഹന്‍ സീനുലാല്‍. സാബു എം ജേക്കബ് ജീവിക്കുന്നത് ബി സി നാലാം നൂറ്റാണ്ടിലെ ബിഹാറിലായിരുന്നുവെന്ന് സോഹന്‍ പരിഹസിച്ചു. ആ കാലത്തായിരുന്നെങ്കില്‍ ഒരു പക്ഷേ സാബുവിന്റെ തന്ത്രങ്ങള്‍ ഏല്‍ക്കുമായിരുന്നുവെന്ന് സോഹന്‍ പറഞ്ഞു. എന്നാല്‍ ഇത് 21ാം നൂറ്റാണ്ടിലെ കേരളമാണെന്നും വിവരമുള്ള മലയാളികളാണ് മുന്നിലുള്ളതെന്ന് സാബു ഒന്ന് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും സോഹന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Read MoreYear: 2026
കന്നഡ പ്രവർത്തകൻ വാട്ടാൾ നാഗരാജ് അറസ്റ്റിൽ
ബെംഗളൂരു: കന്നഡ വാട്ടാൾ പക്ഷം നേതാവും പ്രമുഖ കന്നഡ പ്രവർത്തകനുമായ വാട്ടാൾ നാഗരാജിനെ ബസവേശ്വരനഗർ പോലീസ് അറസ്റ്റ് ചെയ്തു. 2021-ലെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് 42-ാമത് എസിഎംഎം കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് പ്രകാരമാണ് നടപടി. പ്രതിഷേധവും കേസുകളും കൊറോണ കാലത്ത് എസ്എസ്എൽസി പരീക്ഷ റദ്ദാക്കണമെന്നും വിദ്യാർത്ഥികളെ ഉപാധികളില്ലാതെ വിജയിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അന്നത്തെ വിദ്യാഭ്യാസ മന്ത്രി സുരേഷ് കുമാറിന്റെ വസതിക്ക് മുന്നിൽ വാട്ടാൾ നാഗരാജ് പ്രതിഷേധം നടത്തിയിരുന്നു. അനുമതിയില്ലാതെ സമരം ചെയ്തതിനും നിയന്ത്രണങ്ങൾ ലംഘിച്ചതിനും പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ…
Read Moreഭക്തിയോ പാഴാക്കലോ? നർമ്മദയിൽ 11,000 ലിറ്റർ പാൽ അഭിഷേകവും ഗംഗയിൽ നെയ്യ് ഒഴുക്കലും; പരിസ്ഥിതി പ്രവർത്തകർ ആശങ്കയിൽ.
ഭോപ്പാൽ: മധ്യപ്രദേശിലെ നർമ്മദ നദിയിൽ 11,000 ലിറ്റർ പാൽ ഒഴുക്കിയതിന് പിന്നാലെ ഗംഗാ നദിയിൽ നെയ്യ് ഒഴുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നതോടെ രാജ്യം വലിയൊരു പാരിസ്ഥിതിക വിവാദത്തിലേക്ക്. മതപരമായ ചടങ്ങുകളുടെ പേരിൽ ടാങ്കറുകളിലും കാനുകളിലുമായി എത്തുന്ന പാലുൽപ്പന്നങ്ങൾ നദികളിൽ തള്ളുന്നതിനെതിരെ സോഷ്യൽ മീഡിയയിലും പരിസ്ഥിതി പ്രവർത്തകർക്കിടയിലും വലിയ വിമർശനമാണ് ഉയരുന്നത്. നർമ്മദയിൽ 11,000 ലിറ്റർ പാൽ ചൈത്ര നവരാത്രിയോട് അനുബന്ധിച്ച് ദാദാജി ബാബ എന്നറിയപ്പെടുന്ന ആളുടെ നേതൃത്വത്തിലായിരുന്നു നർമ്മദ നദിയിലെ പാലഭിഷേകം. ടാങ്കറിൽ എത്തിച്ച ലിറ്റർ കണക്കിന് പാൽ നേരിട്ട് നദിയിലേക്ക് ഒഴുക്കുകയായിരുന്നു. രാജ്യത്ത് പോഷകാഹാരക്കുറവ്…
Read Moreലൈംഗികാതിക്രമ കേസ്: രഞ്ജിത്തിന് ജാമ്യം
കൊച്ചി: ലൈംഗികാതിക്രമ കേസിൽ റിമാൻഡിലായിരുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് രഞ്ജിത്തിന് ജാമ്യം നൽകിയത്. നടിയുടെ അഭിനയത്തെ സംവിധായകന്‍ എന്ന നിലയില്‍ വിമര്‍ശിച്ചതിന്റെ വൈരാഗ്യത്തെ തുടര്‍ന്നുള്ള വ്യാജ പരാതിയെന്നായിരുന്നു ജാമ്യ ഹർജിയിൽ രഞ്ജിത്തിൻ്റെ വാദം. സമാനമായ കേസില്‍ നേരത്തെയും രഞ്ജിത്ത് പ്രതിയായിരുന്നുവെന്നും സാഹചര്യം അനുകൂലമായതിനാലാണ് രഞ്ജിത്ത് രക്ഷപ്പെട്ടതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. പ്രതിച്ചേര്‍ക്കപ്പെട്ടതില്‍ അസ്വാഭാവികതയില്ലെന്നും ജാമ്യം നല്‍കിയാൽ കേസിന്റെ ഗതിയെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
Read Moreസര്‍വീസിലുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും വെവ്വേറെ ക്ഷാമബത്ത; ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി
ന്യൂഡല്‍ഹി: സര്‍വീസിലുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകള്‍ പ്രഖ്യാപിച്ച കെഎസ്ആര്‍ടിസി യുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. വ്യത്യസ്ത ക്ഷാമബത്ത നിരക്കുകള്‍ ഏകപക്ഷീയമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ മനോജ് മിശ്ര, പി ബി വരാലെ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. വ്യത്യസ്ത ക്ഷാമബത്ത നിരക്കുകള്‍ പ്രഖ്യാപിച്ച കെഎസ്ആര്‍ടിസി യുടെ ഉത്തരവ് നേരത്തെ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരും കെഎസ്ആര്‍ടിസിയും ആണ് സുപ്രീംകോടതിയെ സമീപിച്ചത്. ക്ഷമ ബത്ത വിതരണം നയപരമായ വിഷയമാണെന്നും അതില്‍ തീരുമാനം എടുക്കാന്‍ കെഎസ്ആര്‍ടിസിക്ക് അധികാരം ഉണ്ടെന്നുമായിരുന്നു സംസ്ഥാന…
Read Moreപ്രധാനമന്ത്രി മോദിയെ വധിക്കാന്‍ പദ്ധതിയിട്ട മൂന്നുപേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട മൂന്നുപേര്‍ ബിഹാറില്‍ അറസ്റ്റില്‍. ബക്‌സര്‍ ജില്ലയില്‍ നിന്നാണ് മൂന്നു യുവാക്കളെ പൊലീസ് പിടികൂടിയത്. ഇവര്‍ ഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ (പിഎംഒ) നിന്ന് രഹസ്യ വിവരങ്ങള്‍ നേടാന്‍ ശ്രമിച്ചെന്നും പൊലീസ് സൂചിപ്പിച്ചു. ബക്‌സര്‍ ജില്ലയിലെ ദുമ്രോണ്‍ സബ് ഡിവിഷനിലെ സിമ്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ആശ പരാരി ഗ്രാമത്തില്‍ നിന്നാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. വിദേശ രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജന്‍സികളുമായി ബന്ധം പുലര്‍ത്തിയതായും അവര്‍ക്ക് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായും ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
Read Moreഒരു ലിറ്റർ കരിക്കിൻ വെള്ളത്തിന് 180 രൂപ! ബെംഗളൂരുവിലെ ‘ലിറ്റർ’ കച്ചവടം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു
ബെംഗളൂരു: സാധാരണയായി എണ്ണം പറഞ്ഞു വിൽക്കുന്ന കരിക്കിൻ വെള്ളം ലിറ്റർ കണക്കിന് അളന്നു വിൽക്കുന്ന ബംഗളൂരുവിലെ ഒരു വഴിയോര കച്ചവടമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൗതുകവും ചർച്ചയും ഉണർത്തുന്നത്. ഒരു ലിറ്റർ കരിക്കിൻ വെള്ളത്തിന് 180 രൂപ എന്ന് എഴുതി വെച്ച ബോർഡിന്റെ ചിത്രം പകർത്തി ‘റിതു ജൂൺ’ എന്ന യുവതി എക്സിലൂടെ (ട്വിറ്റർ) പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. “ബംഗളൂരുവിൽ മാത്രമാണ് കരിക്കിൻ വെള്ളം ലിറ്റർ കണക്കിന് വിൽക്കുന്നത് ഞാൻ കണ്ടിട്ടുള്ളത്. ഇതാണ് യഥാർത്ഥ ‘പീക്ക് ബംഗളൂരു’ നിമിഷം,” എന്ന കുറിപ്പോടെയാണ് യുവതി ചിത്രം…
Read Moreയുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ അഞ്ച് മിനിറ്റിൽ മുഖ്യമന്ത്രിയെ തീരുമാനിക്കും; പി സി വിഷ്ണുനാഥ്
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ അഞ്ച് മിനിറ്റിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് കെപിസിസി വർക്കിങ് പ്രസിഡൻ്റ് പി സി വിഷ്ണുനാഥ്. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി സംബന്ധിച്ച് മാധ്യമങ്ങൾക്ക് ചർച്ച ചെയ്യാൻ അരമണിക്കൂർ പോലും അവസരം നൽകില്ലെന്നും കുണ്ടറയിലെ യുഡിഎഫ് സ്ഥാനാർത്ഥി കൂടിയായ പി സി വിഷ്ണുനാഥ് വ്യക്തമാക്കി. ഒരു വാർത്താ ചാനലിനോട് പ്രതികരിക്കവെയാണ് പി സി വിഷ്ണുനാഥ് ഇക്കാര്യം പറഞ്ഞത്.
Read Moreവയനാട് ടൗണ്‍ഷിപ്പില്‍ വീടു വേണമെന്ന് ശ്രുതി, നല്‍കാനാവില്ലെന്ന് മന്ത്രിസഭാ യോഗം
തിരുവനന്തപുരം: വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ട് മാതാപിതാക്കളെയും സഹോദരിയെയും വീടും നഷ്ടപ്പെട്ട ശ്രുതി സര്‍ക്കാര്‍ ടൗണ്‍ഷിപ്പില്‍ വീട് ആവശ്യപ്പെട്ടു നല്‍കിയ അപേക്ഷ മന്ത്രിസഭ തള്ളി. ശ്രുതിയുടെ അപേക്ഷ പരിഗണിച്ച് അവര്‍ക്ക് വീടു നല്‍കാമെന്നു ചീഫ് സെക്രട്ടറി ശുപാര്‍ശ ചെയ്തിട്ടും നല്‍കേണ്ടെന്നാണു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ മാസം 10നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. കോണ്‍ഗ്രസ് ശ്രുതിക്കു വീടു നല്‍കാതെ കബളിപ്പിച്ചെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖും ശ്രുതിക്ക് ആദ്യം വീടുവച്ചു കൊടുത്ത ശേഷം കോണ്‍ഗ്രസ് അഞ്ചിന ഗാരന്റിയെക്കുറിച്ചു സംസാരിക്കട്ടെയെന്നു മുഖ്യമന്ത്രിയും കഴിഞ്ഞദിവസം…
Read Moreതെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു: ഷാനിമോള്‍ ഉസ്മാനെതിരെ കേസെടുത്ത് പൊലീസ്
ആലപ്പുഴ: അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ പൊലീസ് കേസെടുത്തു. എൽഡിഎഫ്, എൻഡിഎ പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പോളിങ്ങ് ബൂത്തിൽ നിരോധന ഉത്തരവ് ലംഘിച്ചതിനാണ് നടപടി. പൂച്ചാക്കൽ പൊലീസ് ആണ് കേസെടുത്തത്. പോളിങ് സമയം കഴിഞ്ഞ ശേഷം ബൂത്തിൽ കയറാൻ ആർക്കും അനുവാദം ഇല്ല എന്ന തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുകയായിരുന്നു. പോളിങ് സമയത്തിന് ശേഷം പോളിങ് ബൂത്തിൽ കയറാൻ അനുവദിക്കാത്തതിനെ തുടർന്ന് കുത്തിയിരുന്ന് ഷാനിമോൾ പ്രതിഷേധിച്ചിരുന്നു.
Read More