പീന്യ ഫ്ലൈഓവർ ഇന്ന് മുതൽ അടയ്ക്കും; ബെംഗളൂരുവിൽ കനത്ത ഗതാഗതക്കുരുക്കിന് സാധ്യത; ബദൽ പാതകൾ അറിയാൻ വായിക്കാം

ബെംഗളൂരു: തുമക്കൂരു റോഡിലെ (NH-4) യാത്രക്കാർക്ക് വരും ദിവസങ്ങളിൽ കടുത്ത യാത്രാക്ലേശം നേരിടേണ്ടി വരും. അറ്റകുറ്റപ്പണികൾക്ക് ശേഷമുള്ള ഭാരപരിശോധനയുടെ (Load Testing) ഭാഗമായി ശ്രീ ശിവകുമാർ സ്വാമിജി ഫ്ലൈഓവർ (പീന്യ ഫ്ലൈഓവർ) ഏപ്രിൽ 13 മുതൽ 17 വരെ പൂർണ്ണമായും അടച്ചിടും.

ദേശീയപാതാ അതോറിറ്റിയുടെ (NHAI) നിർദ്ദേശപ്രകാരം തിങ്കളാഴ്ച പുലർച്ചെ 5 മണി മുതൽ വെള്ളിയാഴ്ച പകൽ 11 മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 102 മണിക്കൂറോളം ഫ്ലൈഓവറിലൂടെയുള്ള ഗതാഗതം തടസ്സപ്പെടും.

ഏപ്രിൽ 13, പുലർച്ചെ 5 മണി മുതൽ ഏപ്രിൽ 17, രാവിലെ 11 മണി വരെയാകും അടച്ചിടുക ബാധകമാകുന്ന സ്ഥലം. സി.എം.ടി.ഐ (CMTI) ജംഗ്ഷൻ മുതൽ പാർലെ-ജി ടോൾ വരെയുള്ള ഭാഗമാണ് . ഫ്ലൈഓവറിലെ കേബിൾ മാറ്റിവയ്ക്കൽ ജോലികൾ പൂർത്തിയായതിനെത്തുടർന്നുള്ള അന്തിമ സുരക്ഷാ പരിശോധന നടക്കുന്നത് മൂലമാണ് അടച്ചിടുന്നത്.

  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി

ഗതാഗത നിയന്ത്രണങ്ങളും ബദൽ പാതകളും:
ഫ്ലൈഓവർ അടച്ചിടുന്നതിനാൽ താഴെ പറയുന്ന രീതിയിൽ ട്രാഫിക് തിരിച്ചുവിടുമെന്ന് പീന്യ ട്രാഫിക് പോലീസ് അറിയിച്ചു:

നെലമംഗലയിൽ നിന്ന് നഗരത്തിലേക്ക് വരുന്നവർ:
നെലമംഗല ഭാഗത്തുനിന്നും ബെംഗളൂരുവിലേക്ക് വരുന്ന വാഹനങ്ങൾ കെന്നമെറ്റൽ വിഡിയ (Kennametal Widia) റാംപിന് സമീപം സർവീസ് റോഡിലേക്ക് പ്രവേശിക്കണം. തുടർന്ന് എട്ടാം മൈൽ, ദാസറഹള്ളി, ജാലഹള്ളി ക്രോസ്, പീന്യ പോലീസ് സ്റ്റേഷൻ ജംഗ്ഷൻ, എസ്.ആർ.എസ് ജംഗ്ഷൻ വഴി ഗോരഗുണ്ടേപാളയയിൽ എത്താം.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

നഗരത്തിൽ നിന്ന് നെലമംഗല ഭാഗത്തേക്ക് പോകുന്നവർ:
നഗരത്തിൽ നിന്നും പുറത്തേക്ക് പോകുന്ന വാഹനങ്ങൾ സർവീസ് റോഡ് വഴി എസ്.ആർ.എസ് ജംഗ്ഷൻ, പീന്യ പോലീസ് സ്റ്റേഷൻ ജംഗ്ഷൻ, ജാലഹള്ളി ക്രോസ്, ദാസറഹള്ളി, എട്ടാം മൈൽ കടന്ന് പാർലെ-ജി ടോൾ വഴി യാത്ര തുടരേണ്ടതാണ്.

ശ്രദ്ധിക്കുക: ഫ്ലൈഓവർ അടച്ചിടുന്നത് സർവീസ് റോഡുകളിൽ വലിയ തിരക്കിന് കാരണമായേക്കാം. ഈ വഴി കടന്നുപോകുന്ന യാത്രക്കാർ തിരക്ക് കണക്കിലെടുത്ത് നേരത്തെ യാത്ര തിരിക്കണമെന്നും മറ്റ് ബദൽ റോഡുകൾ ഉപയോഗിക്കാൻ ശ്രമിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ തെരുവുകൾ തൂത്തുവാരി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts