ബെംഗളൂരു: അടുത്ത സുഹൃത്ത് വൈശാഖിന്റെ മരണത്തിന് പിന്നാലെ ഉയരുന്ന അഭ്യൂഹങ്ങളിലും മാധ്യമ ചർച്ചകളിലും പ്രതികരണവുമായി കന്നഡ നടി കൃഷി താപന്ത. രാജരാജേശ്വരി നഗറിലെ അപ്പാർട്ട്‌മെന്റിൽ ഗിരിനഗർ സ്വദേശിയും വ്യവസായിയുമായ വൈശാഖ് കെ.യെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ വൈകാരികമായ കുറിപ്പ് പങ്കുവെച്ചത്. കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ദുരന്തത്തിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുതെന്നും നടി അഭ്യർത്ഥിച്ചു. തന്റെ ജീവിതത്തിൽ ഏറെ പ്രിയപ്പെട്ട, തന്നെ എപ്പോഴും സംരക്ഷിച്ചിരുന്ന ഒരാളെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും ഈ വിയോഗം സൃഷ്ടിച്ച ശൂന്യത വാക്കുകൾക്ക് അതീതമാണെന്നും കൃഷി കുറിച്ചു. ഒരു…
Read MoreMonth: June 2026
350 കി.മീ വേഗത, 34 കിലോമീറ്റർ തുരങ്കപ്പാത, 7 സ്റ്റേഷനുകള്‍; ബെംഗളൂരു – ചെന്നൈ അതിവേഗ ഹൈ സ്പീഡ് ട്രെയിൻ വരുന്നു; രൂപ രേഖ തയ്യാർ
ബെംഗളൂരു, ചെന്നൈ ബെംഗളുരു അതിവേഗ റെയില്‍പാതയുടെ രൂപരേഖ തയാറാക്കാനുള്ള പ്രാരംഭ നടപടികള്‍ക്ക് തുടക്കമിട്ട് നാഷനല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (എന്‍.എച്ച്.എസ്.ആര്‍.സി.എല്‍). 306 കിലോമീറ്റര്‍ വരുന്ന പാതയിലൂടെ ബുള്ളറ്റ് ട്രെയിനില്‍ ബെംഗളുരുവില്‍ നിന്ന് മണിക്കൂര്‍ 15 മിനിറ്റ് കൊണ്ട് ചെന്നൈയിലെത്താം. 350 കിലോമീറ്റര്‍ വരെ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാനാകുന്ന പാതയാണു നിര്‍മിക്കുക. കഴിഞ്ഞ കേന്ദ്ര ബജറ്റിലാണ് ബെംഗളുരുവില്‍ നിന്ന് ചെന്നൈ, ഹൈദരാബാദ് അതി വേഗ ഇടനാഴികള്‍ പ്രഖ്യാപിച്ച 7 സ്റ്റേഷനുകള്‍ അതിവേഗ പാതയില്‍ 7 സ്റ്റേഷ നുകളാണ് നിര്‍മിക്കുക. കര്‍ണാ ടകയില്‍ ബയ്യപ്പനഹള്ളി, വൈറ്റ്ഫീല്‍ഡ്,…
Read Moreവഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; നഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല
ബെംഗളൂരു: നഗരത്തിലെ പ്രധാനപ്പെട്ടതും തിരക്കേറിയതുമായ ഏകദേശം 1,500 കിലോമീറ്റർ റോഡുകളെ വഴിയോരക്കച്ചവട നിരോധിത മേഖലകളായി (Non-vending zones) പ്രഖ്യാപിക്കാൻ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA) ഒരുങ്ങുന്നു. കാൽനടയാത്രക്കാർക്ക് തടസ്സമുണ്ടാക്കാത്ത രീതിയിൽ മറ്റ് റോഡുകളിൽ കച്ചവടം നടത്താൻ വഴിയോരക്കച്ചവടക്കാർക്ക് അനുമതി നൽകുമെങ്കിലും പ്രധാന റോഡുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. ഗ്രേറ്റർ ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന വെർച്വൽ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമുണ്ടായത്. നഗരത്തിലെ അഞ്ച് കോർപ്പറേഷൻ പരിധികളിലും ബുധനാഴ്ച മുതൽ ആരംഭിക്കുന്ന ‘സുരക്ഷിത നടപ്പാത കാമ്പയിന്റെ’…
Read Moreബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ
ബെംഗളൂരു: സ്വന്തമായുള്ള ഒഴിഞ്ഞ സ്ഥലങ്ങൾ പൊതു പാർക്കിംഗ് കേന്ദ്രങ്ങളാക്കി മാറ്റാൻ തയ്യാറാകുന്ന ഭൂവുടമകൾക്ക് 35 വർഷം വരെ സ്വത്ത് നികുതിയിൽ (Property tax) ഇളവ് നൽകാൻ ബെംഗളൂരുവിൽ പുതിയ പദ്ധതി വരുന്നു. നഗരത്തിലെ റോഡരികുകളിലെ പാർക്കിംഗ് നിയന്ത്രിക്കാനും കൂടുതൽ ചെലവേറിയതാക്കാനും ലക്ഷ്യമിട്ട് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയും (GBA) സിറ്റി ട്രാഫിക് പോലീസും ചേർന്ന് പുതിയ പാർക്കിംഗ് നയത്തിന് രൂപം നൽകുകയാണ്. ഗ്രേറ്റർ ബെംഗളൂരു ഏരിയ പാർക്കിംഗ് ചട്ടങ്ങൾ-2026 അന്തിമമാക്കുന്നതിനായി നഗരവികസന വകുപ്പ് തിങ്കളാഴ്ച ഉന്നതതല യോഗം ചേർന്നു. ഈ നിയമങ്ങളുടെ വിശദാംശങ്ങൾ കൃത്യമാക്കിയ ശേഷം…
Read Moreബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്
ബെംഗളൂരു: ബെംഗളൂരു റൂറൽ ജില്ലയിലെ നെലമംഗല താലൂക്കിലുള്ള യന്തഗനഹള്ളി തടാകത്തിലേക്ക് വൻതോതിൽ ബയോമെഡിക്കൽ മാലിന്യങ്ങൾ തള്ളിയ സംഭവത്തിൽ സ്വകാര്യ പ്രാക്ടീഷണറായ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു. ഡോ. അരുൺ ഗിരീഷ് സാഗർ എന്ന ഡോക്ടർക്കെതിരെയാണ് അധികൃതർ നിയമനടപടി സ്വീകരിച്ചത്. ഉപയോഗിച്ച സിറിഞ്ചുകൾ, രക്തം പുരണ്ട പഞ്ഞി, ബാൻഡേജുകൾ എന്നിവ സിമന്റ് ചാക്കുകളിൽ കെട്ടിയാണ് ഇയാൾ തടാകത്തിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന കനാലിൽ തള്ളിയത്. കഴിഞ്ഞ ദിവസം യന്തഗനഹള്ളി ഗ്രാമപഞ്ചായത്തിൽ സന്ദർശനം നടത്തിയ ഗ്രാമവികസന-പഞ്ചായത്തീരാജ് മന്ത്രി ഈശ്വർ ഖണ്ഡ്രെയെ പ്രദേശവാസികളാണ് തടാകത്തിലെ മാലിന്യനിക്ഷേപത്തെക്കുറിച്ച് വിവരമറിയിച്ചത്. തുടർന്ന് മന്ത്രിയുടെ ഓഫിസ്…
Read Moreമെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
ബെംഗളൂരു: ബെംഗളൂരു ട്രിനിറ്റി മെട്രോ സ്റ്റേഷന് സമീപം കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ നിർണ്ണായക നിയമനടപടി. ജോലിസ്ഥലത്തെ അനാസ്ഥയെത്തുടർന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) ഉദ്യോഗസ്ഥർ ഉൾപ്പെടെ നാല് പേർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. മരിച്ച തൊഴിലാളി ഗുരുവാപ്പയുടെ മകൻ മൂർത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹലസൂരു പോലീസാണ് കേസെടുത്തിരിക്കുന്നത്. കരാർ കമ്പനിയുടെ പ്രതിനിധി സൂരജ്, കരാർ ജോലികളുടെ ഇൻ-ചാർജ് രാജേഷ്, കരാർ കമ്പനി മാനേജർ മാനസ എന്നിവരും ബിഎംആർസിഎൽ ഉദ്യോഗസ്ഥരുമാണ് എഫ്ഐആറിലുള്ളത്. മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാതെ…
Read Moreമേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
ബെംഗളൂരു: കാവേരി നദിക്ക് കുറുകെയുള്ള മേക്കേദാട്ടു അണക്കെട്ട് പദ്ധതിയെച്ചൊല്ലി കർണാടകയും തമിഴ്‌നാടും തമ്മിലുള്ള തർക്കം വീണ്ടും സജീവമാകുന്നു. മേക്കേദാട്ടു പദ്ധതി തമിഴ്‌നാട്ടിലെ കർഷകരെ പ്രതികൂലമായി ബാധിക്കുമെന്നും കാവേരിയിലെ വെള്ളം തമിഴ്‌നാടിന്റെ അവകാശമാണെന്നും തമിഴ്‌നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിയമസഭയിൽ വ്യക്തമാക്കി. പദ്ധതി തടയുന്നതിനായി തമിഴ്‌നാട് സർക്കാർ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകണമെന്നും ഗവർണർ നിർദ്ദേശിച്ചു. എന്നാൽ, ഈ വിഷയത്തിൽ പരസ്പര ചർച്ചകളിലൂടെ പരിഹാരം കാണാമെന്ന നിലപാടിലാണ് കർണാടക സർക്കാർ. തമിഴ്‌നാട് മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിക്കാൻ താൻ തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ…
Read Moreടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി
ബെംഗളൂരു: കർണാടക കെ.എസ്.ആർ.ടി.സി (KSRTC) ബസുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽ നിന്ന് മെയ് മാസത്തിൽ മാത്രം പിഴയായി ഈടാക്കിയത് ഒൻപത് ലക്ഷത്തോളം രൂപ. കർണാടകത്തിലും അയൽ സംസ്ഥാനങ്ങളിലുമായി കെ.എസ്.ആർ.ടി.സി നടത്തിയ വ്യാപക പരിശോധനയിലാണ് 8.94 ലക്ഷം രൂപ പിഴയിനത്തിൽ കൊള്ളമുതൽ പോലെ ഒഴുകിയെത്തിയത്. കോർപ്പറേഷന്റെ പ്രത്യേക സ്ക്വാഡുകൾ നടത്തിയ ഒരു മാസം നീണ്ട കടുത്ത പരിശോധനയിലാണ് ഇത്രയും വലിയ തുക ലഭിച്ചത്. മെയ് മാസത്തിൽ നടത്തിയ പ്രത്യേക പരിശോധനകളുടെ ഭാഗമായി എൻഫോഴ്‌സ്‌മെന്റ് വിഭാഗം 42,518 ബസുകളിലാണ് ആകെ പരിശോധന നടത്തിയത്. ഇതിൽ ടിക്കറ്റ് നൽകാതെയും…
Read Moreകുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്
ബെംഗളൂരു: ദേശീയ പൾസ് പോളിയോ വാക്സിനേഷൻ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനതല പൾസ് പോളിയോ പദ്ധതിക്ക് തുടക്കമായി. ബെംഗളൂരുവിലെ സദാശിവനഗറിലുള്ള തന്റെ വസതിയിൽ കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ആരോഗ്യമന്ത്രി യു.ടി. ഖാദറും പങ്കെടുത്തു. രാജ്യത്തിന്റെ ആരോഗ്യകരമായ ഭാവി നമ്മുടെ കുട്ടികളുടെ കൈകളിലാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഓർമ്മിപ്പിച്ചു. അതുകൊണ്ടുതന്നെ അഞ്ച് വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ വാക്സിൻ നൽകി എന്ന് ഉറപ്പാക്കേണ്ടത്…
Read Moreഎംബിബിഎസ് വിദ്യാർഥിനി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
തൃശൂർ: തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രി ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് വിദ്യാർഥിനി ചാടി മരിച്ചു. കോട്ടയം സ്വദേശി സ്നേഹ പൗലോസ് (20) ആണ് മരിച്ചത്. ഒന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥിനിയാണ് സ്നേഹ. ആശുപത്രിക്ക് തൊട്ടടുത്തുള്ള ഹോസ്റ്റൽ ബ്ലോക്കിന്റെ നാലാം നിലയിൽ നിന്നാണ് കുട്ടി ചാടിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തിവരികയാണ്.
Read More