ബെംഗളൂരുവിൽ ടോവിങ് സംവിധാനം വീണ്ടും; പുതിയ ഫൈൻ നിരക്കുകൾ അറിയാൻ വായിക്കാം

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്ന ‘ടോവിങ്’ സംവിധാനം ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA) പുനരാരംഭിക്കുന്നു.

നഗരത്തിൽ നിശ്ചയിച്ചിട്ടില്ലാത്ത സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള പുതിയ ടോവിങ് സംവിധാനം തിരികെ കൊണ്ടുവരുന്നതിന് മുന്നോടിയായി, ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA) ടോവിങ് നിരക്കുകൾ നിശ്ചയിച്ചു. ഇരുചക്ര വാഹനങ്ങൾക്ക് 650 രൂപയും കാറുകൾക്ക് 1,000 രൂപയുമാണ് നിരക്ക്. ‘തെറ്റായ പാർക്കിംഗിന്’ സിറ്റി ട്രാഫിക് പോലീസ് നിലവിൽ ഈടാക്കുന്ന പിഴയ്ക്ക് പുറമെയാണിത്.

  പ്രധാനമന്ത്രിയുടെ സന്ദർശന വഴിയിൽ സ്പോടക വസ്ഥുക്കൾ; ന​ഗരത്തിലെ സബ് ഇൻസ്പെക്ടർ ഉൾപ്പെടെ ആറ് പൊലീസുകാർക്ക് സസ്‌പെൻഷൻ

പുതിയ സംവിധാനത്തിന് കീഴിൽ, ‘ടോവിങ് വാഹനങ്ങൾ’ (വാഹനങ്ങൾ കെട്ടിവലിക്കുന്ന ക്രയിനുകൾ) ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം അഞ്ച് കോർപ്പറേഷനുകൾക്കാണ് നൽകിയിരിക്കുന്നത്. ട്രാഫിക് പോലീസ് ഈ വാഹനങ്ങൾ ഉപയോഗിച്ച് തെറ്റായ രീതിയിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യുകയും നിയമലംഘകരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്യും.

തുടക്കത്തിൽ, ഓരോ കോർപ്പറേഷനും രണ്ട് വാഹനങ്ങൾ വീതമാകും വിന്യസിക്കുക. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യാനും ഈ വാഹനങ്ങൾ ഉപയോഗിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

പഴയ പിഴവുകൾ ആവർത്തിക്കില്ല
നേരത്തെ സ്വകാര്യ ഏജൻസികൾ കൂടുതൽ വരുമാനത്തിനായി അനാവശ്യമായി വാഹനങ്ങൾ കെട്ടിവലിക്കുന്നത് വലിയ പരാതികൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു. തുടർന്ന് അന്നത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ടോവിങ് നിർത്തിവെക്കാൻ ഉത്തരവിടുകയായിരുന്നു.

  'പിള്ളേര് മോഡിഫൈ ചെയ്യട്ടെ'; വി.ഡി സതീശന്റെ വാഗ്ദാനത്തിന് മുന്നിൽ കരിനിഴലായി കേന്ദ്ര നിയമങ്ങളും സുപ്രീംകോടതി വിധിയും; വാഹന മോഡിക്കേഷന്‍ എളുപ്പമോ?

സ്വകാര്യ ഏജൻസികൾക്ക് ഇനി മുതൽ കെട്ടിവലിക്കുന്ന വാഹനങ്ങളുടെ എണ്ണത്തിനനുസരിച്ചല്ല പണം നൽകുന്നത്. പകരം കൃത്യമായ പ്രതിമാസ വേതനം (Fixed Monthly Payment) നൽകും. ഇത് അനാവശ്യ ടോവിങ് ഒഴിവാക്കാൻ സഹായിക്കും.” – മഹേശ്വർ റാവു, ജി.ബി.എ ചീഫ് കമ്മീഷണർ.

ഫുട്പാത്തുകളിലും കവലകളിലും അശാസ്ത്രീയമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് സുരക്ഷാ ഭീഷണിയാണെന്നും ഗതാഗതം സുഗമമാക്കാൻ ടോവിങ് അത്യാവശ്യമാണെന്നും ട്രാഫിക് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതിയ തട്ടിപ്പുസംഘം രം​ഗത്ത്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർ ജാഗ്രതൈ, വീഡിയോ വൈറൽ, അന്വേഷണം തുടങ്ങി പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts