മേല്‍പാലത്തിന് പകരം തുരങ്കപ്പാത; ബന്ദിപ്പൂര്‍ രാത്രിയാത്ര സാധ്യതാപഠനത്തിന് സമിതി; പ്രതീക്ഷയേകി തുരങ്കപ്പാത

bandhipur

ബെംഗളുരു: രാത്രി യാത്രാ നിരോധനത്തിന് ബദലായി, ബന്ദിപ്പൂര്‍ വനത്തില്‍ തുരങ്കപ്പാത നിര്‍ മിക്കുന്നതിനു സാധ്യതാ പഠനം നടത്താന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രഖ്യാപനം ബെംഗളൂരു മലയാളി കള്‍ക്കും പ്രതീക്ഷയേകുന്നു.

ദേശീയപാത അതോറിറ്റി, റെയില്‍വേ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതായിരിക്കും സമിതി. കോഴിക്കോട്-കൊല്ലേഗല്‍ ദേശീയപാതയുടെ (എന്‍എച്ച് 766) ഭാഗമായ, ബന്ദിപ്പൂര്‍ വനത്തിലെ 19.5 കിലോമീറ്റര്‍ പാതയിലാണു രാത്രിയാത്രാ നിരോധനം. കേരള-കര്‍ണാടക അതിര്‍ത്തി യായ മൂലഹൊള്ള മുതല്‍ ഗുണ്ടല്‍പേട്ടിലെ മദൂര്‍ വരെ തുരങ്ക പ്പാത വന്നാല്‍ രാത്രിയിലും വാഹനങ്ങള്‍ക്കു തടസ്സം കൂടാതെ സഞ്ചരിക്കാന്‍ സാധിക്കും.

വന ത്തിലെ റോഡ് അടയ്ക്കുന്നതോ ടെ വന്യമൃഗങ്ങള്‍ക്കു സ്വതന്ത്രമായി സഞ്ചരിക്കാനും കഴിയും. നിര്‍ദിഷ്ട നിലമ്പൂര്‍-നഞ്ചന്‍ഗു ഡ് റെയില്‍പാതയുടെ ഭാഗമായുള്ള തുരങ്കപ്പാതയോട് ചേര്‍ന്നാണു റോഡ് തുരങ്കവും വിഭാവനം ചെയ്യുന്നത്. ബത്തേരി വള്ളുവാടിയില്‍നിന്ന് ഗുണ്ടല്‍പേട്ടിലെ ചിക്കബര്‍ഗി വരെ 12 കിലോമീറ്ററാണു തുരങ്ക റെയില്‍പാതയുടെ സാധ്യത പരിശോധിക്കുന്നത്. നിലമ്പൂര്‍ പാതയുടെ ബന്ദിപ്പൂര്‍ വനമേഖലയിലെ ആകാശ സര്‍ വേ കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാ യിരുന്നു. കര്‍ണാടകയുടെ അനു മതി ലഭിച്ചതോടെയാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. 236 കിലോ മീറ്ററാണ് നിലമ്പൂര്‍-നഞ്ചന്‍ഗുഡ്
പാത.

  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

മേല്‍പാലത്തിന് പകരം തുരങ്കപ്പാത

ബന്ദിപ്പൂര്‍ വനത്തിലൂടെ കേരളം നിര്‍ദേശിച്ച മേല്‍പാല പദ്ധതിക്ക് കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയം 2019ല്‍ അനുമതി നിഷേധിച്ചിരുന്നു. കര്‍ണാടകയുടെ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു നടപടി. ഓരോ കിലോമീറ്റര്‍ ഇടവേളയില്‍ 5 മേല്‍പാലങ്ങള്‍ നിര്‍മിക്കാനായിരുന്നു പദ്ധതി. മേല്‍പാലത്തിനായി 50000 മരങ്ങള്‍ മുറിച്ചുനീക്കണമെന്നായിരുന്നു കര്‍ണാടകയുടെ പ്രധാന തടസ്സവാദം. മേല്‍പാല നിര്‍മാണത്തിന്റെ പകുതി ചെലവ് വഹിക്കാന്‍ കേരളം തയാറായിരുന്നു. തുരങ്കറോഡിനു സമ്മര്‍ദം ശക്തമാക്കുമെന്ന് വയനാട് എം പി പ്രിയങ്ക ഗാന്ധിയും ഉറപ്പ് നല്‍ കിയിരുന്നു.

  തൃഷയെ ചേര്‍ത്ത് വിജയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം; ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ

നിരോധനം 17-ാം വര്‍ഷത്തിലേക്ക്

വന്യമൃഗങ്ങളുടെ സുരക്ഷയ്ക്ക് 2009ലാണ് ബന്ദിപ്പൂര്‍ വനപാതയില്‍ രാത്രി 9 മുതല്‍ രാവിലെ 6 വരെ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്. ബെംഗളൂരു, മൈസൂരു നഗരങ്ങളില്‍ നിന്ന് രാത്രി കേരളത്തിലേക്കു ള്ള ചരക്കുവാഹനങ്ങളും യാ ത്രാ വാഹനങ്ങളും ബദാ തയായ ഹുന്‍സൂര്‍, ഗോണി കൊപ്പ, കുട്ട വഴിയാണ് വയനാ ട് ജില്ലയില്‍ പ്രവേശിക്കുന്നത്.

ഈ പാതയിലൂടെ 60 കിലോമീ റ്റര്‍ അധിക ദൂരം സഞ്ചരിക്ക ണം. ബന്ദിപ്പൂര്‍ വനപാതയില്‍ കേരള, കര്‍ണാടക ആര്‍ടിസി കളുടെ കൂടുതല്‍ ബസുകള്‍ ക്ക് രാത്രിയാത്രാ ഇളവ് നല്‍ കുമെന്ന കര്‍ണാടകയുടെ പ്രഖ്യാപനവും നടപ്പിലായില്ല. നിലവില്‍ ഇരുആര്‍ടിസികളു ടെയും 8 വീതം ബസുകള്‍ക്കാ ണു രാത്രി യാത്രാ അനുമതി. ഇത് 16 ആക്കി ഉയര്‍ത്തണമെ ന്നതായിരുന്നു കേരളത്തിന്റെ ആവശ്യം. നിലവിലെ സാഹച ര്യം തുടരണമെന്ന വനംവകു
പ്പിന്റെ നിലപാടാണ് ഇരു ആര്‍ ടിസികള്‍ക്കും തിരിച്ചടിയായത്.

  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts