ബെംഗളുരു: യെലഹങ്ക ഫക്കീര്‍ കോളനി യിലും വസീം ലേഔട്ടിലുംനി ന്നു കുടിയൊഴി പ്പിച്ചവര്‍ ഇവിടെ താല്‍ക്കാലിക മായി തുടരുന്നത് അനുവദിക്കാ നാകില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. സര്‍ക്കാരിന്റെ ഫ്‌ലാറ്റു കള്‍ക്ക് അര്‍ഹതയില്ലാത്തവരെ ഇവിടെ താല്‍ക്കാലികമായി തുട രാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സൈബാ തബസ്സും ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണിത്. മാലിന്യം തള്ളാന്‍ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത ഭൂമിയില്‍ ഇവരെ താമസിക്കാന്‍ അനുവദിക്കുന്നത് കടുത്ത ആരോഗ്യപ്രശ്‌നമുണ്ടാക്കുമെന്ന് അഡ്വക്കറ്റ് ജനറല്‍ ധരിപ്പിച്ചതി നെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് വിഭു ബ്രഖുവിന്റെ അധ്യക്ഷതയി ലുള്ള ബെഞ്ചിന്റെ നടപടി. മാലിന്യം തള്ളാന്‍ നീക്കിവച്ച…
Read MoreDay: 6 February 2026
സ്ത്രീകൾ നൽകുന്ന ഇത്തരം കേസുകൾ നിലനിൽക്കില്ല; ബലാത്സംഗ കേസിൽ സുപ്രധാന വിധിയുമായി സുപ്രീം കോടതി
ബലാത്സംഗക്കേസുകളില്‍ നിര്‍ണായക ഉത്തരവുമായി സുപ്രിംകോടതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വിവാഹിതയായ ഒരു സ്ത്രീയ്ക്ക് പരാതിപ്പെടാനാകില്ലെന്നാണ് സുപ്രികോടതിയുടെ ഉത്തരവ്. യഥാര്‍ഥ ബലാത്സംഗക്കേസുകള്‍ വിചാരണക്കോടതികള്‍ തിരിച്ചറിയുക തന്നെ വേണം. ബലാത്സംഗം തടയാനുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്നും സുപ്രിംകോടതി ഛത്തീസ്ഗഡിലെ ഒരു അഭിഭാഷകനെതിരെ ഒരു വനിതാ അഭിഭാഷക നല്‍കിയ ബലാത്സംഗ പരാതിയിലാണ് സുപ്രിംകോടതിയുടെ സുപ്രധാന ഉത്തരവ്. വിവാഹിതയായ സ്ത്രീ തന്നെ ഒരാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ടാലും കേസ് നിലനില്‍ക്കില്ലെന്ന് സുപ്രിംകോടതി പറഞ്ഞു. ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ചിന്റേതാണ്…
Read Moreദേശീയപാതയിലെ മണ്ണിടിച്ചില്‍ അത്തിബലെയിലെ നിര്‍മാണം 10 ദിവസത്തില്‍ പൂര്‍ത്തിയാക്കും; എന്‍എച്ച്എഐ
ബെംഗളുരു: കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ ഹൊസൂര്‍ ദേശീയ പാതയിലെ അത്തിബലെയിലെ നിര്‍മാണം 10 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് ദേശീയ പാത അതോറിറ്റി. അതുവരെ വാഹനങ്ങള്‍ സര്‍വീസ് റോഡിലുടെ കടത്തിവിടും. റോഡ് ഇടിഞ്ഞ ഭാഗം പുനഃസ്ഥാപിക്കുന്ന പ്രവൃത്തികള്‍ ഇന്നലെ ആരംഭിച്ചു. സുരക്ഷയ്ക്കായി കൂടുതല്‍ ജീവനക്കാരെയും സിഗ്‌നലുകളും സ്ഥാപിച്ചു. നിര്‍മാണം ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കുന്നതിന് കൂടുതല്‍ ജീ വനക്കാരെ നിയോഗിച്ചതായും എന്‍എച്ച്എഐ പറഞ്ഞു.
Read Moreസഹോദരങ്ങളായ ആൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ
കോഴിക്കോട് വടകരയിൽ രണ്ട് ആൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ പ്രതിയായ പൂജാരി അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സുകൃതത്തിൽ സമ്പത്തിനെയാണ് വടകര പൊലീസ് ബാംഗ്ലൂരിൽ വച്ച് സാഹസികമായി പിടികൂടിയത്. 12-ഉം ആറും വയസ്സുള്ള സഹോദരങ്ങളാണ് അതിക്രൂരമായ രീതിയിൽ ഇയാളുടെ പീഡനത്തിന് ഇരയായത്. ഇവരുടെ അമ്മയായ യുവതിയുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. ഭർത്താവുമായി പിരിഞ്ഞ് താമസിച്ചിരുന്ന യുവതി ട്രെയിൻ യാത്രയ്ക്കിടെ പ്രതി സമ്പത്തിനെ പരിചയപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. തുടർന്ന് വിവിധ സ്ഥലങ്ങളിൽ ഒരുമിച്ച് താമസിക്കുന്നതിനിടെ കുട്ടികൾ പീഡനത്തിനിരയായതായി പൊലീസ് പറഞ്ഞു. യുവതി ജോലിക്കായി…
Read Moreറോക്കറ്റ് പോലെ കുതിച്ച സ്വർണവില വീണ്ടും താഴേയ്ക്ക്
റോക്കറ്റ് പോലെ കുതിച്ച സ്വർണവില പിടിവിട്ട് താഴേക്ക് വീഴുന്നത് തുടരുന്നു. കഴിഞ്ഞ ദിവസത്തെ ഇടിവിന് പിന്നാലെ ഇന്നും പൊന്നിന്റെ വില കുറഞ്ഞു. പവന് 1526 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഒരു പവന് 113240 രൂപയായിരുന്നെങ്കിൽ, ഇന്ന് അത് 1,11,720 രൂപയായിട്ടുണ്ട്. 190 രൂപയാണ് ഗ്രാമിന് കുറവ് വന്നിരിക്കുന്നത്. ആഭരണങ്ങൾ വാങ്ങാൻ നിൽക്കുന്നവർ ഒരേസമയം ആശ്വാസത്തിലും ആശങ്കയിലുമാണ്. രാവിലെ വില കുറഞ്ഞെങ്കിലും ഉച്ചക്ക് ശേഷം വിലയിൽ മാറ്റമുണ്ടാകാൻ സാധ്യത ഉണ്ടെന്നതാണ് കാരണം.
Read Moreമേല്‍പാലത്തിന് പകരം തുരങ്കപ്പാത; ബന്ദിപ്പൂര്‍ രാത്രിയാത്ര സാധ്യതാപഠനത്തിന് സമിതി; പ്രതീക്ഷയേകി തുരങ്കപ്പാത
ബെംഗളുരു: രാത്രി യാത്രാ നിരോധനത്തിന് ബദലായി, ബന്ദിപ്പൂര്‍ വനത്തില്‍ തുരങ്കപ്പാത നിര്‍ മിക്കുന്നതിനു സാധ്യതാ പഠനം നടത്താന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രഖ്യാപനം ബെംഗളൂരു മലയാളി കള്‍ക്കും പ്രതീക്ഷയേകുന്നു. ദേശീയപാത അതോറിറ്റി, റെയില്‍വേ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതായിരിക്കും സമിതി. കോഴിക്കോട്-കൊല്ലേഗല്‍ ദേശീയപാതയുടെ (എന്‍എച്ച് 766) ഭാഗമായ, ബന്ദിപ്പൂര്‍ വനത്തിലെ 19.5 കിലോമീറ്റര്‍ പാതയിലാണു രാത്രിയാത്രാ നിരോധനം. കേരള-കര്‍ണാടക അതിര്‍ത്തി യായ മൂലഹൊള്ള മുതല്‍ ഗുണ്ടല്‍പേട്ടിലെ മദൂര്‍ വരെ തുരങ്ക പ്പാത വന്നാല്‍ രാത്രിയിലും വാഹനങ്ങള്‍ക്കു തടസ്സം കൂടാതെ സഞ്ചരിക്കാന്‍…
Read Moreദീപക്കിന്റെ മരണം: ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍, പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിവരെ കസ്റ്റഡിയില്‍ കിട്ടിയ ഷിംജിതയെ മെഡിക്കല്‍ കോളേജ് പൊലീസ് വിശദമായി ചോദ്യം ചെയ്തു. ലൈംഗിക ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായി ഷിംജിത മാധ്യമങ്ങളോട് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാല്‍ നിയമനടപടി സ്വീകരിക്കാതെ, സമൂഹമാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിക്കുന്നതിലൂടെ വൈറലാകാനുള്ള ശ്രമമാണ് ഷിംജിതയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് പ്രോസിക്യൂഷന്റെ വാദം. ദീപകിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് യാദൃശ്ചികമായ സംഭവമല്ലെന്നും, ഷിംജിത ആസൂത്രിതമായി…
Read Moreയശ്വന്തപുര സ്റ്റേഷനിലേക്ക് പുതിയ വഴി
ബെംഗളുരു: യശ്വന്തപുര സ്റ്റേഷന്‍ നവീകരണത്തിന്റെ ഭാഗമായി മെട്രോ സ്റ്റേഷനില്‍നിന്ന് റെയില്‍വേ സ്റ്റേഷനിലേക്കുള്ള പ്രവേശനകവാടം താല്‍ക്കാലികമായി അടച്ചു. പകരം സമീപത്ത് തന്നെ മെയിന്‍ റോഡില്‍ നിന്ന് പ്ലാറ്റ്‌ഫോം 6ലെ നടപ്പാലത്തിലേക്കു പ്രവേശിക്കാന്‍ പു തിയ പ്രവേശന മാര്‍ഗം തുറന്നു. യാത്രക്കാര്‍ പരമാവധി ഈ പാത വിനിയോഗിക്കണമെ ന്ന് ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു
Read Moreകണ്ണൂര്‍ എക്‌സ്പ്രസിന് ഇന്ന് ചെറുവത്തൂരില്‍ സ്റ്റോപ്
ബെംഗളൂരു: മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി കെഎസ്ആര്‍ ബെംഗളൂരു-കണ്ണൂര്‍ എക്‌സ്പ്രസിന് (16511) ഇന്ന് ചെറുവത്തു രില്‍ താല്‍ക്കാലിക സ്റ്റോപ് അനുവദിച്ചു. രാവിലെ 9.03ന് ചെറുവത്തൂരില്‍ നിര്‍ത്തും. കണ്ണൂര്‍-കെഎസ്ആര്‍ ബെംഗളൂരു എക്‌സ്പ്രസ് (16512) ഇന്നും നാളെയും വൈകിട്ട് 5.39ന് ചെറുവത്തുരില്‍ നിര്‍ത്തും.
Read More40 യാത്രക്കാരുമായി പോയ സ്വകാര്യ ബസിൽ വൻ തീപിടുത്തം; ബസ് പൂർണമായി കത്തിനശിച്ചു
ബെംഗളൂരു : ചിത്രദുർഗയ്ക്ക് സമീപമുള്ള സ്വകാര്യ ബസ് തീപിടുത്തം മറക്കുന്നതിന് മുമ്പ്, സംസ്ഥാനത്ത് ഇത്തരം കൂടുതൽ ദുരന്തങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ബെംഗളൂരുവിനടുത്തുള്ള നെലമംഗലയിൽ മറ്റൊരു സ്വകാര്യ ബസ് പൂർണ്ണമായും കത്തിനശിച്ചു, പക്ഷേ ഭാഗ്യവശാൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നെലമംഗല താലൂക്കിലെ ഹനുമന്തപൂർ ഗേറ്റിന് സമീപം ദേശീയപാത 48 ൽ സഞ്ജന ട്രാവൽസിന്റെ ഒരു സ്വകാര്യ ബസ് വൈദ്യുതി തൂണിൽ ഇടിച്ചതിനെ തുടർന്ന് തീപിടിക്കുകയായിരുന്നു. ബസിൽ 40 യാത്രക്കാർ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. ഹനുമന്തപൂർ ഗേറ്റിന് സമീപമുള്ള ഒരു വൈദ്യുത തൂണിൽ ഇടിച്ചാണ് തീപിടിച്ചത്. തുംകൂർ-ബെംഗളൂരു ദേശീയപാതയിൽ ഹനുമന്തപുര…
Read More