ഡല്‍ഹി: ആധാര്‍ കാര്‍ഡിലെ വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പുതിയ നിയമം നടപ്പാക്കാന്‍ യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിട്ട് ഓഫ് ഇന്ത്യ (യുഐഡിഎഐ). ഹോട്ടലുകള്‍, പരിപാടികളിലെ സംഘാടകര്‍, സമാന സ്ഥാപനങ്ങള്‍ എന്നിവര്‍ ആധാര്‍ കാര്‍ഡുകളുടെ ഫോട്ടോ കോപ്പികള്‍ ശേഖരിക്കുന്നതും സൂക്ഷിക്കുന്നതും തടയുന്നതിനായി പുതിയ നിയമം ഉടന്‍ കൊണ്ടുവരുമെന്ന് യുഐഡിഎഐ സിഇഒ ഭുവനേഷ് കുമാര്‍ പിടിഐയോട് പറഞ്ഞു. ഇനി മുതല്‍ മറ്റൊരാളുടെ ആധാര്‍ കാര്‍ഡ് ഫോട്ടോകോപ്പി എടുത്ത് വയ്ക്കാന്‍ പാടില്ല. രേഖകളുടെ വെരിഫിക്കേഷന്‍ ഡിജിറ്റലായി നടപ്പിലാക്കുന്നതിനായുള്ള സംവിധാനങ്ങള്‍ എല്ലായിടത്തും നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയന്ത്രണം ഉടന്‍ പ്രാബല്യത്തില്‍…
Read MoreYear: 2025
ഇതാണോ നീതി; സസൂക്ഷ്മം തയ്യാറാക്കിയ തിരക്കഥ; ശക്തമായ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്
നടിയെ ആക്രമിച്ച കേസിൽ കോടതി വിധി പ്രഖ്യാപിച്ചതിന് പിന്നാലെ ശക്തമായ പ്രതികരണവുമായി നടി പാർവതി തിരുവോത്ത് രംഗത്ത്. കേസിലെ ഒന്നു മുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയെങ്കിലും എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ പശ്ചാത്തലത്തിലാണ് അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാർവതി വികാരഭരിതമായ കുറിപ്പ് പങ്കുവെച്ചത്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അതിജീവിതയ്‌ക്കൊപ്പം നിലകൊള്ളുമെന്ന് ഉറപ്പിച്ചു പറഞ്ഞ താരം, ‘ഇതാണോ നീതി?’ എന്ന ചോദ്യമുയർത്തി. ‘അവൾക്കൊപ്പം എന്നെന്നും’ എന്ന കുറിപ്പും പാർവതി പങ്കുവച്ചിട്ടുണ്ട്. ‘‘അവൾ പോരാടിയത് അവൾക്കുവേണ്ടി മാത്രമല്ല, കേരളത്തിലെ ഓരോ സ്ത്രീകൾക്കും വേണ്ടിയാണ്. അവളുടെ…
Read Moreതീര്‍ന്നില്ല; നിയമനടപടികള്‍ തുടരും: ഇനിയും ദിലീപിനെ കാത്തിരിക്കുന്നത് കോടതിവഴികള്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി നടന്‍ ദിലീപിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ പ്രൊസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി ന്യായം പരിശോധിച്ച ശേഷമാകും നടപടി. ഗൂഢാലോചന തെളിയിക്കാന്‍ കഴിയാത്തതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്. ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം…
Read Moreനടിയെ ആക്രമിച്ച കേസ്: ഒന്ന് മുതൽ ആറ് വരെ പ്രതികൾ കുറ്റക്കാർ; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടുവർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് നിർണായക വിധി. ഒന്നുമുതൽ ആറ് വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് ആണ് വിധി പ്രസ്താവിച്ചത്. എട്ടാം പ്രതി നടൻ ദിലീപിനെ വെറുതെ വിട്ടു. പ്രതികളായ പൾസർ സുനി, മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ, വി പി വിജീഷ്, എച്ച് സലിം (വടിവാൾ സലിം), പ്രദീപ് എന്നിവരെയാണ് കോതടി കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രോസിക്യൂഷൻ ഉന്നയിച്ച ബലാത്സംഗക്കുറ്റം തെളിഞ്ഞു. എന്നാൽ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി പറഞ്ഞു.
Read Moreസസ്‌പെന്‍ഷനിലായത് 135 ഉദ്യോഗസ്ഥര്‍; പോലീസ് നന്നായെ പറ്റു; വടിയെടുത്ത് ഡിജിപി
ബെംഗളൂരു: ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പടുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ഡിജിപി എംഎ സലീം സര്‍ക്കുലര്‍ പിറത്തിറക്കി. കീഴുദ്യോഗസ്ഥര്‍ അച്ചടക്കം പാലിക്കുന്നുണ്ടെന്നും കൃത്യവിലോപം നടത്തുന്നില്ലെന്നും യുണിറ്റ് മേധാവികള്‍ ഉറപ്പ് വരുത്തണം. പെരുമാറ്റം കര്‍ശനമായി നിരീക്ഷിക്കുന്നതിന് ഒട്ടേറം മാര്‍ഗ നിര്‍ദേഷങ്ങളും മുന്നോട്ട് വെച്ചു. ഇവ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ യൂണിറ്റ് മേധാവികള്‍ ഉത്തരവാദികളായിരിക്കും. രണ്ട് മാസത്തിനിടെ പുറത്തിറക്കുന്ന രണ്ടാമത്തെ സര്‍ക്കുലറാണിത്. കവര്‍ച്ച, അഴിമതി, ലഹരിക്കടത്ത്, ക്യത്യവിലോപം തുടങ്ങിയവയ്ക്ക് 135 പോലീസ് ഉദ്യോഗസ്ഥരാണ് ഈ വര്‍ഷം സസ്‌പെന്‍ഡ് ചെയ്തത്. ദാവനഗെരെയില്‍ സ്വര്‍ണപ്പണിക്കാരനെ ഭീഷണിപ്പെടുത്തി…
Read Moreചരിത്ര വിധി 11 മണിക്ക്; നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധി പറയും. സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് വിചാരണ കോടതി കേസിൽ വിധി പറയുന്നത്. നടൻ ദിലീപ് ഉൾപ്പെടെ പത്ത് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. വിധി പ്രസ്താവിക്കുന്ന ഇന്ന് എല്ലാ പ്രതികളോടും കോടതിയിൽ ഹാജരാകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. സുനിൽ എൻ എസ്/ പൾസർ സുനി, മാർട്ടിൻ ആൻറണി, ബി. മണികണ്ഠൻ, വി പി വിജീഷ്, സലിം എച്ച്/ വടിവാൾ സലിം, പ്രദീപ്, ചാർലി തോമസ്, പി ഗോപാലകൃഷ്ണൻ/ ദിലീപ്, സനിൽ കുമാർ/ മേസ്തിരി സനിൽ, ശരത് ജി…
Read Moreക്രിസ്മസിനോടനുബന്ധിച്ച് നാട്ടിലേക്കുള്ള ട്രെയിൻ യാത്ര ടിക്കറ്റ്റുകൾ വെയിറ്റിങ് ലിസ്റ്റായി: പ്രത്യേക സർവീസ് ഉടൻ വേണമെന്നാവശ്യം
ബെംഗളൂരു : ക്രിസ്മസിനോടനുബന്ധിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള തീവണ്ടികളിൽ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റും ലഭ്യമല്ല. തെക്കൻ കേരളത്തിലേക്കും മലബാറിലേക്കുമുള്ള പ്രധാന തീവണ്ടികളിലാണ് റിസർവേഷൻ തീർന്നത്. ഡിസംബർ 19 മുതൽ 24 വരെയുള്ള ദിവസങ്ങളിലാണ് ടിക്കറ്റ് കിട്ടാക്കനിയായിരിക്കുന്നത്. റിസർവേഷൻ ബാക്കിയുള്ള തീവണ്ടികളിലും സ്ലീപ്പർ ക്ലാസുകളിൽ നില വെയിറ്റിങ് ലിസ്റ്റ് 200-ന് മുകളിലാണ്. ഇതോടെ, ക്രിസ്മസ്-പുതുവത്സര പ്രത്യേക തീവണ്ടി സർവീസുകൾ ഉടൻ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയർന്നിരിക്കുകയാണ്. ബെംഗളൂരുവിൽനിന്ന് കന്യാകുമാരിയിലേക്കുള്ള ഐലൻഡ് എക്സ്‌പ്രസിൽ (16526) ഡിസംബർ 19 മുതൽ 24 വരെ റിസർവേഷൻ തീർന്നു. ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ…
Read Moreബെംഗളൂരു-മൈസൂരു ഹൈവേയിൽ എസ്‌യുവി പാൽ ടാങ്കറിൽ ഇടിച്ചുകയറി കത്തിനശിച്ചു
ബെംഗളൂരു: ബെംഗളൂരു സൗത്ത് ജില്ലയിലെ സംഗബസവനദോഡിക്ക് സമീപം ബെംഗളൂരു-മൈസൂരു ഹൈവേയിൽ എസ്‌യുവി പാൽ ടാങ്കറിൽ ഇടിച്ചുകയറി കത്തിനശിച്ചു. യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെയാണ് സംഭവം. മൂന്ന് പേരടങ്ങുന്ന കുടുംബവുമായി ബെംഗളൂരുവിലേക്ക് പോയ എസ്‌യുവി കാര്‍ ഇടതുവശത്ത് നിന്ന് ടാങ്കറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായാത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ എഞ്ചിനിൽ തീ പടർന്നു, മിനിറ്റുകൾക്കുള്ളിൽ വാഹനം കത്തിനശിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. വഴിയാത്രക്കാരും ഹൈവേ പട്രോളിംഗ് ജീവനക്കാരും ചേർന്ന് മൂവരെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് കിലോമീറ്ററുകളോളം ഗതാഗതം…
Read Moreഅഞ്ചാം വർഷത്തിൽ; രണ്ടാം വിവാഹം മക്കളുടെ നിർബന്ധപ്രകാരം എടുത്ത തീരുമാനം; ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് യമുന നടി യമുന റാണി
ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് നടി യമുന റാണി. നടി അഭിനയിച്ച പല സിനിമ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ഇന്നും പ്രിയപ്പെട്ടതാണ്. ഇപ്പോൾ വിവാഹജാവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി. മക്കളുടെ നിർബന്ധപ്രകാരം എടുത്ത തീരുമാനമാണ് രണ്ടാം വിവാഹമെന്ന് യമുന റാണി പറഞ്ഞു. പുതിയൊരാളെ ജീവിതത്തിലേക്ക് കൂട്ടുക എന്നത് സ്ത്രീകളെ സംബന്ധിച്ച് ഏറെ പ്രയാസകരമായ ഒന്നാണ്. മക്കൾ ഉള്ള സ്ത്രീകളാണെങ്കിൽ കൂടുതൽ പ്രതിസന്ധികളും കുത്തുവാക്കുകളും സമൂഹത്തിൽ നിന്ന് നേരിടേണ്ടി വരും. അപ്പോൾ രണ്ട് പെൺമക്കളുടെ അമ്മയായ നടി യമുന റാണി അങ്ങനൊരു രണ്ടാം വിവാഹത്തെ കുറിച്ച് ചിന്തിച്ചാലുണ്ടാകുന്ന ഭവിഷത്ത്…
Read Moreസ്ത്രീയെ കൊന്ന റോട്ട്‌വീലറിനെ നാട്ടുകാർ തല്ലിക്കൊന്നു: നായയുടെ ഉടമ അറസ്റ്റിൽ
ബെംഗളൂരു : റോട്ട്‌വീലർ ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവത്തിൽ നായ ഉടമയെ കണ്ടെത്തി, ദാവണഗെരെ റൂറൽ പോലീസ് ഉടമയായ ശൈലേന്ദ്ര കുമാറിനെ അറസ്റ്റ് ചെയ്തു. നഗരത്തിലെ ശിവാലി സിനിമയുടെ ഉടമയുടെ മരുമകനാണ് അറസ്റ്റിലായയാൾ. അതേസമയം ഒരു സ്ത്രീ കൊന്ന രണ്ട് റോട്ട്‌വീലർ നായ്ക്കൾ ചത്തു. സംഭവത്തിന് ശേഷം ഗ്രാമവാസികളാണ് നായ്ക്കളെ പിടികൂടിയത്. കഠിനമായ മർദ്ദനമേറ്റതിനെത്തുടർന്ന് ആഘാതമേറ്റാണ് നായ്ക്കൾ ചത്തതെന്നാണ് സംശയിക്കുന്നത്. നായ്ക്കളുടെ ഉടമകൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ എംഎൽഎ കെ.എസ്. ബസവന്തപ്പ പോലീസിന് നിർദ്ദേശം നൽകിയിരുന്നു. തൽഫലമായി, ദാവൻഗരെ റൂറൽ പോലീസ് സ്റ്റേഷൻ സിസിടിവി…
Read More