സസ്‌പെന്‍ഷനിലായത് 135 ഉദ്യോഗസ്ഥര്‍; പോലീസ് നന്നായെ പറ്റു; വടിയെടുത്ത് ഡിജിപി

ബെംഗളൂരു: ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പടുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ഡിജിപി എംഎ സലീം സര്‍ക്കുലര്‍ പിറത്തിറക്കി.

കീഴുദ്യോഗസ്ഥര്‍ അച്ചടക്കം പാലിക്കുന്നുണ്ടെന്നും കൃത്യവിലോപം നടത്തുന്നില്ലെന്നും യുണിറ്റ് മേധാവികള്‍ ഉറപ്പ് വരുത്തണം. പെരുമാറ്റം കര്‍ശനമായി നിരീക്ഷിക്കുന്നതിന് ഒട്ടേറം മാര്‍ഗ നിര്‍ദേഷങ്ങളും മുന്നോട്ട് വെച്ചു.

ഇവ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ യൂണിറ്റ് മേധാവികള്‍ ഉത്തരവാദികളായിരിക്കും. രണ്ട് മാസത്തിനിടെ പുറത്തിറക്കുന്ന രണ്ടാമത്തെ സര്‍ക്കുലറാണിത്.

  ഫോൺപേ വഴി പണം വാങ്ങി ക്യാഷ് നൽകുന്നവർ സൂക്ഷിക്കുക; യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ പൂട്ടിച്ച് സൈബർ പോലീസ്

കവര്‍ച്ച, അഴിമതി, ലഹരിക്കടത്ത്, ക്യത്യവിലോപം തുടങ്ങിയവയ്ക്ക് 135 പോലീസ് ഉദ്യോഗസ്ഥരാണ് ഈ വര്‍ഷം സസ്‌പെന്‍ഡ് ചെയ്തത്. ദാവനഗെരെയില്‍ സ്വര്‍ണപ്പണിക്കാരനെ ഭീഷണിപ്പെടുത്തി 80 ഗ്രാം സ്വര്‍ണ്ണം കൊളളയടിച്ച കേസില്‍ 2 എസ്െഎമാര്‍ അറസ്റ്റിലായതാണ് ഇതില്‍ ഏറ്റവും ഒടുവിലിത്തെ സംഭവം

ബെംഗളൂരുവില്‍ എടിഎം വാര്‍ഡില്‍ നിന്ന് ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് 7.11 കോടി രൂപ തട്ടിയെടുത്ത കേസിലും ഗോവിന്ദപുര പോലീസ് സ്‌റേറഷനിലെ കോണ്‍സ്റ്റബിള്‍ ഉള്‍പ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ ട്രെയിൻ വന്നാൽ മാത്രം തുറക്കും; 191 സ്റ്റേഷനുകളിൽ 1,273 കോടിയുടെ സുരക്ഷാ വാതിലുകൾ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും
[masterslider id="10"]

Related posts