വിനോദയാത്രയ്ക്ക് എത്തിയ മലയാളി വീട്ടമ്മ ഭക്ഷണം കഴിക്കവേ ബസ് കയറി മരിച്ചു

ബെംഗളൂരു : കുണ്ടേരിപ്പൊയിലിൽ നിന്ന്‌ മൈസൂരുവിലേക്ക് വിനോദയാത്ര പോയ സംഘത്തിലെ സ്ത്രീ ഭക്ഷണം കഴിക്കവേ ബസ്‌ കയറി മരിച്ചു. മാലൂർ പഞ്ചായത്തിലെ കുണ്ടേരിപ്പൊയിലിനടുത്ത്‌ താമസിക്കുന്ന കൗസല്യ (53) ആണ് മരിച്ചത്.

ഒന്നിച്ച്‌ ഭക്ഷണം കഴിക്കുകയായിരുന്ന സഹോദരി നാരായണിയെ (82) പരിക്കുകളോടെ മൈസൂരുവിലെ ജെഎസ്എസ് ആസ്‌പത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ചയാണ് കുണ്ടേരിപ്പൊയിലിലെ കോട്ടയിൽനിന്ന്‌ 50 പേർ മൈസൂരുവിലേക്ക് പോയത്. വൃന്ദാവൻ ഗാർഡൻ കണ്ട്‌ ഞായറാഴ്ച രാത്രി നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെ ഇവർ യാത്രേപായ ടൂറിസ്റ്റ് ബസിന്‌ സമീപത്തിരുന്ന്‌ ഭക്ഷണം കഴിക്കുന്നതിനിടെയാണ്‌ മറ്റൊരു ബസ്‌ നിയന്ത്രണംവിട്ട്‌ ഇടിച്ചത്‌.

  മുഹറം ഘോഷയാത്ര: ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം; ബദൽ പാത അറിയാൻ വായിക്കാം

മാനന്തേരി വണ്ണാത്തിമൂല ഞാലിൽനിന്ന് ഒരുവർഷം മുൻപാണ്‌ കൗസല്യ കുണ്ടേരിപ്പൊയിലിലേക്ക്‌ താമസം മാറ്റിയത്‌. ഭർത്താവ്: എൻ. സുരേന്ദ്രൻ (ചെങ്കൽ തൊഴിലാളി). മക്കൾ: ഉജിത്ത് (ഡ്രൈവർ), ഉദിനന്ദ് (പ്ലസ് ടു വിദ്യാർഥി, കോട്ടയം മലബാർ ഹൈസ്കൂൾ). അച്ഛൻ: പരേതനായ അമ്പു. അമ്മ: പരേതയായ മാതു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇൻസ്റ്റാഗ്രാം പ്രണയം, നഗരത്തിൽ 6 മാസത്തെ ഒരുമിച്ചുള്ള താമസം; ഒടുവിൽ ഇരുപതുകാരിക്ക് ദാരുണ അന്ത്യം! അഭിഭാഷകനോട് പ്രതി പറഞ്ഞ രഹസ്യം..
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം
[masterslider id="10"]

Related posts