7 കിലോമീറ്റര്‍ പിന്നിടാന്‍ ഒന്നര മണിക്കൂര്‍; ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയിൽ കാണിക്കാന്‍ പോയി ട്രാഫിക്കില്‍ കുടുങ്ങിയ ടെക്കിയുടെ ആശങ്ക നിറഞ്ഞ പോസ്റ്റ്‌ വൈറൽ

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിന്റെ പ്രശ്നം പുതിയതല്ല. നഗരത്തിലെ ഒരു സ്ഥലത്ത് അല്ലെങ്കിൽ മറ്റൊരിടത്ത് എല്ലാ ദിവസവും ഗതാഗതക്കുരുക്ക് ഉണ്ടാകാറുണ്ട്. എന്നിട്ടും, വാഹനമോടിക്കുന്നവർ, ജോലിക്ക് പോകുന്നവർ, മണിക്കൂറുകളോളമാണ് ഗതാഗതക്കുരുക്കിൽ ബുദ്ധിമുട്ടുന്നത്.

എന്നാലിപ്പോൾ എട്ട് മാസം ഗർഭിണിയായ ഭാര്യയെ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ ദുരനുഭവം പങ്കുവെച്ച് യുവാവ്. ഏഴ് കിലോമീറ്റർ സഞ്ചരിക്കാൻ ഒന്നര മണിക്കൂർ ആണ് അദ്ദേഹത്തിന് എടുത്തത്. തന്റെ റെഡ്ഡിറ്റ് അക്കൗണ്ടിലാണ് തന്റെ ഭയാനകമായ അനുഭവം അദ്ദേഹം പങ്കുവെച്ചത് ഈ പോസ്റ്റിൽ ഉപയോക്താക്കൾ അവരുടെ അനുഭവങ്ങളും പങ്കുവെച്ചിട്ടുണ്ട്.

  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം

വരതൂറിന് സമീപം എച്ച്‌എഎല്‍ റോഡിലൂടെ ഏഴുകിലോമീറ്റർ അപ്പുറത്തുള്ള ആശുപത്രിയിലേക്കാണ് യുവാവ് ഭാര്യയുമായി പോയത്. എന്നാല്‍, ഗതാഗത കുരുക്കില്‍ പെട്ട് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ ഒന്നര മണിക്കൂർ എടുത്തതായി യുവാവ് റെഡ്‌ഡിറ്റില്‍ എഴുതി.

ഭാര്യക്ക് പ്രസവവേദന ഉണ്ടായാല്‍ എന്ത് ചെയ്യുമെന്ന് ആലോചിച്ച്‌ തളർന്നുപോയതായും അദ്ദേഹം കുറിച്ചു. ഇരുമ്പ് പെട്ടിക്കുള്ളില്‍ ക്ലോക്ക് ഓടുന്നത് നോക്കിയിരിക്കാനേ തനിക്ക് ക‍ഴിഞ്ഞുള്ളൂ. വലിയ തുക റോഡ് ടാക്സ് അടക്കുന്നത് ഈ ദുരിതമനുഭവിക്കാനാണോ എന്നും അദ്ദേഹം എഴുതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ
[masterslider id="10"]

Related posts