കുഴികൾ എന്നത് ‘പ്രകൃതി പ്രതിഭാസം; വിമർശനം അനീതി; മറ്റ് നഗരങ്ങളെ അപേക്ഷിച്ച് നഗരത്തിലെ ട്രാഫിക് മെച്ചം; കർണാടക ആഭ്യന്തര മന്ത്രി

ബെംഗളൂരു: മുംബൈ, കൊൽക്കത്ത, ഡൽഹി തുടങ്ങിയ മെട്രോപൊളിറ്റൻ നഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ബെംഗളൂരുവിലെ ട്രാഫിക് സംവിധാനം മെച്ചപ്പെട്ട നിലയിലാണെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര.

നഗരത്തിലെ ട്രാഫിക് മാനേജ്മെന്റ് മുംബൈ, കൊൽക്കത്ത, ഡൽഹി എന്നീ നഗരങ്ങളെക്കാൾ മികച്ചതാണ്. ബംഗളൂരുവിൽ 70 ലക്ഷത്തിലധികം ഇരുചക്ര വാഹനങ്ങളുണ്ടെന്നും, ഇത്തരത്തിലുള്ള വാഹനങ്ങളുടെ പെരുപ്പം ട്രാഫിക് നിയന്ത്രണം ഒരു വലിയ വെല്ലുവിളിയാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാ വിമർശനങ്ങൾക്കുമിടയിൽ ബെംഗളൂരു ശക്തമായ നിക്ഷേപ കേന്ദ്രമായി തുടരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫെബ്രുവരിയിൽ നടന്ന ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റ് (GIM) വൻ വിജയമായിരുന്നെന്നും, 10.22 ലക്ഷം കോടി രൂപയുടെ ധാരണാപത്രങ്ങൾ ഒപ്പുവെച്ചതായും അദ്ദേഹം പറഞ്ഞു.

  ഉപരാഷ്‌ട്രപതി നാളെ കേരളത്തിലെത്തും

‘ഇതിൽ ഇതിനോടകം 3–4 ലക്ഷം കോടി രൂപ നിക്ഷേപിക്കപ്പെട്ടു കഴിഞ്ഞു. ബെംഗളൂരു നല്ല സ്ഥലമല്ലേ? വ്യവസായങ്ങൾക്ക് നല്ല സാഹചര്യമില്ലേ,’ അദ്ദേഹം ചോദിച്ചു.

മഴയെത്തുടർന്നുണ്ടാകുന്ന കുഴികൾ ഒരു ‘പ്രകൃതി പ്രതിഭാസ’മാണെന്ന വാദവും കർണാടക ആഭ്യന്തര മന്ത്രി മുമ്പോട്ടു വെച്ചു. നഗരത്തിലെ ട്രാഫിക് അടിസ്ഥാന സൗകര്യ പ്രശ്നങ്ങളിൽ സർക്കാരിനെതിരെയുള്ള നിരന്തരമായ വിമർശനം അനീതിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബെംഗളൂരുട്രാഫിക് പോലീസിന് 50 പുതിയ 350 സിസി ഹോണ്ട ബൈക്കുകള്‍ കൈമാറുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിലെ പാസഞ്ചർ സീറ്റിൽ സുഖമായി ഉറങ്ങുന്ന നായയുടെ വിഡിയോ; ഏറ്റെടുത്ത് നെറ്റിസെന്‍സ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ യാത്രകാകര്‍ക്ക് ഭീഷണിയാകുന്ന ബൈക്ക് അഭ്യാസത്തിനെതിരെ കര്‍ശന നടപടിയുമായി ട്രാഫിക് പോലീസ്

Related posts

Click Here to Follow Us