ബിജെപിയുമായുള്ള സഖ്യം തുടരുമെന്ന് ദേവഗൗഡ

deva gowda

ബെംഗളൂരു : ബിജെപിയുമായുള്ള ജെഡിഎസ് സഖ്യം ബെംഗളൂരു കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും വരാനിരിക്കുന്ന മറ്റ് തദ്ദേശ തിരഞ്ഞെടുപ്പുകളിലും തുടരുമെന്ന് ജെഡിഎസ് ദേശീയാധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ പറഞ്ഞു. സഖ്യം തുടരുന്ന കാര്യത്തിൽ യാതൊരു തടസ്സവും നിലവിലില്ലെന്നും ദേവഗൗഡ ബെംഗളൂരുവിൽ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

കോൺഗ്രസ് സർക്കാരിന്റെ അഞ്ച് വാഗ്ദാനപദ്ധതികൾ കാരണം സംസ്ഥാനത്തിന്റെ സാമ്പത്തികനില തകർന്നതായും വടക്കൻ കർണാടകത്തിലെ പ്രളയത്തിൽ സഹായമെത്തിക്കാൻ പോലും പണമില്ലാതായെന്നും ദേവഗൗഡ കുറ്റപ്പെടുത്തി. പ്രളയബാധിത മേഖലകളിൽ അടുത്തദിവസങ്ങളിൽ താൻ നേരിട്ടു സന്ദർശനം നടത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കണ്ട് സഹായം അഭ്യർഥിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് ജെഡിഎസ് ബിജെപിയുമായി സഖ്യത്തിലേർപ്പെട്ട് എൻഡിഎയുടെ ഭാഗമായത്. ബിജെപിയുമായി സഖ്യമുണ്ടാക്കിയ ജെഡിഎസിന് പ്രതീക്ഷിച്ച ഗുണം പിന്നീടുള്ള തിരഞ്ഞെടുപ്പിലുണ്ടാക്കാനായില്ലെന്നാണ് വിലയിരുത്തൽ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആകെ രണ്ട് സീറ്റാണ് ജെഡിഎസിന് ലഭിച്ചത്. പിന്നീട് നിഖിൽ കുമാരസ്വാമി മത്സരിച്ച പാർട്ടിയുടെ സിറ്റിങ് സീറ്റിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി പരാജയപ്പെടുകയും ചെയ്തു.

  2019 ലെ സൊമാറ്റോ ബിൽ വൈറലാകുന്നു; അന്നും ഇന്നും നഗരത്തിലെ ഓൺലൈൻ ഭക്ഷണ ഓർഡറിംഗ് നിരക്കുകൾ തമ്മിലുള്ള വ്യത്യാസം കണ്ട് ഞെട്ടി നെറ്റിസെൻസ്

പാർട്ടിയോടൊപ്പം പരമ്പരാഗതമായി ഉണ്ടായിരുന്ന പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങൾ അകന്നുപോകാൻ സഖ്യം കാരണമായെന്നും വിലയിരുത്തലുണ്ട്. ജെഡിഎസ് സഖ്യം ബിജെപിക്കും കാര്യമായ ഗുണം നൽകിയില്ല. അടുത്തകാലത്തായി ബിജെപി നയിച്ച സമരങ്ങളിൽ ജെഡിഎസ് നേതാക്കളെ പങ്കെടുപ്പിക്കാതിരുന്നത് ഇരുപാർട്ടികളും തമ്മിലുള്ള അകൽച്ച കാരണമാണെന്നും വിലയിരുത്തലുണ്ടായിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പുകളിൽ പാർട്ടിയെ പുനരുജ്ജീവിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. ബെംഗളൂരു കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ജെഡിഎസ് ശക്തിതെളിയിക്കുമെന്ന് പറഞ്ഞ ദേവഗൗഡ പാർട്ടി 60 സീറ്റുകളിലെങ്കിലും വിജയിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അറിയിച്ചു. അടിത്തട്ടിൽനിന്ന് പാർട്ടിയെ കെട്ടിപ്പടുക്കും.

  കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ കോര്‍പറേറ്റ് ജോലി വിട്ട് ബെംഗളൂരു ഡ്രൈവര്‍ ആയ യുവാവിന് ഇന്ന് അതിനേക്കാള്‍ ശമ്പളവും സന്തോഷവും

ഈ മാസം 12-ന് ബെംഗളൂരുവിൽ വനിതാ സമ്മേളനം സംഘടിപ്പിക്കും. സമ്മേളനത്തിൽ 60,000 വനിതാ പ്രവർത്തകരെ പങ്കെടുപ്പിക്കുമെന്നും ദേവഗൗഡ പറഞ്ഞു. നിഖിൽ കുമാരസ്വാമിയുടെ നേതൃത്വത്തിൽ നടന്ന സംസ്ഥാന വ്യാപക അംഗത്വ പ്രചാരണം വിജയമായിരുന്നെന്നും ദേവഗൗഡ പറഞ്ഞു. മൂന്ന് തിരഞ്ഞെടുപ്പുകളിലുണ്ടായ പരാജയത്തിൽനിന്ന് പാഠമുൾക്കൊണ്ട് പ്രവർത്തനനിരതനാണ് നിഖിലെന്നും ദേവഗൗഡ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അയ്യനെ തൊഴുത് രാഷ്ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയിൽ സമർപ്പിച്ചു

Related posts

Click Here to Follow Us