ബെംഗളൂരുവിൽ ഉൾപ്പെടെ സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയിൽ അടുത്ത നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു.

മെയ്‌ 16 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു.

ബെംഗളൂരു അർബനിലും തീരദേശ ജില്ലകളിലും മെയ്‌ 15 വരെ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

മെയ് 12 മുതൽ 16 വരെ ബെംഗളൂരു ഉൾപ്പെടെയുള്ള തെക്കൻ ഉൾനാടൻ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!

സംസ്ഥാനത്തിന്റെ വടക്കൻ ഭാഗങ്ങളിൽ മെയ് 13, 14 തീയതികളിൽ അതിശക്തമായ മഴ ലഭിച്ചേക്കും.

മെയ് 15 മുതൽ 22 വരെ, കർണാടകയിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്ന് ഐഎംഡി അറിയിച്ചു.

നിലവിൽ കർണാടകയിലെ മിക്ക ജില്ലകളിലും പരമാവധി താപനില 30-36 ഡിഗ്രി സെൽഷ്യസ് ആണ്.

ഏപ്രിലിൽ കർണാടകയിൽ 33 ശതമാനം അധിക വേനൽ മഴ ലഭിച്ചിരുന്നു.

  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി

കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് സാധാരണയിൽ കൂടുതൽ മഴ സംസ്ഥാനത്ത് ലഭിച്ചേക്കുമെന്നും ഐഎംഡി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!
[masterslider id="10"]

Related posts