ബെംഗളൂരു : ബെംഗളൂരുവിലെ മദ്യശാലയിൽ മുഖംമൂടിധരിച്ച് തോക്കുമേന്തി എത്തിയയാൾ സിസിടിവി ക്യാമറകൾ കേടുവരുത്തിയശേഷം പണംകവർന്നതായി പരാതി. മല്ലേശ്വരത്തെ ജ്യോമട്രി ബ്രൂവറി ആൻഡ് കിച്ചനിലാണ് കവർച്ചനടന്നത്. തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം. മുഖംമൂടിധരിച്ചയാൾ തോക്കുമായി കെട്ടിടത്തിന്റെ മൂന്നാംനിലയിൽ പ്രവർത്തിക്കുന്ന മദ്യശാലയിൽ കടന്നതായി സുരക്ഷാജീവനക്കാരനാണ് അറിയിച്ചത്. കവർച്ചക്കാരന്റെ കൈയിൽ തോക്കുകണ്ടതോടെ സുരക്ഷാജീവനക്കാരൻ താഴെയിറങ്ങി കെട്ടിടത്തിന്റെ വാതിലുകൾ അടച്ചതായും പറയുന്നു. പോലീസെത്തി തിരച്ചിൽനടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. മദ്യശാലയുടെ ഓഫീസിൽക്കടന്നാണ് കവർച്ചനടത്തിയിരിക്കുന്നത്. മേശവലിപ്പിൽ സൂക്ഷിച്ച 50,000 രൂപ കാണാതായിട്ടുണ്ട്.
Read MoreDay: 13 May 2025
യുവതിയുടെ മൃതദേഹം അടങ്ങിയ സ്യൂട്ട്കേസ് റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ സംഭവം; ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞതെന്ന് പിടിയിലായ യുവാക്കൾ
കഴിഞ്ഞ മാസം ഏപ്രില്‍ 16 നാണ് കർജത്ത്-ലോണാവാല റെയില്‍വേ ട്രാക്കില്‍ പിങ്ക് നിറത്തിലുള്ള സ്യൂട്ട്കേസില്‍ 28 വയസ്സുള്ള യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഒരുമാസമായിട്ടും കേസില്‍ വഴിതിരിവ് ഉണ്ടാകാത്തതിനെ തുടർന്ന് പോലീസ് കടുത്ത സമ്മർദ്ദത്തിലായിരുന്നു. എന്നാല്‍ ഏകദേശം ഒരു മാസത്തിന് ശേഷം, ബെംഗളൂരുവിലെ ഒരു ഹോട്ടലില്‍ നിന്ന് രണ്ട് പ്രതികളെയും പോലീസ് ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബി.ടെക് ബിരുദധാരിയായ വി.വിജയകുമാർ വെങ്കിടേഷ് (26)സുഹൃത്ത് ബിരുദാനന്തര ബിരുദധാരിയായ ടി. യശസ്വിനി രാജ തതികൊലു (24)എന്നിവരാണ് പിടിയിലായത്. ബയോടെക്നോളജിയില്‍ എം.എസ്‌സി.വിദ്യാർത്ഥിനിയായ സുഹൃത്ത് ധനലക്ഷ്മി റെഡ്ഡിയെയാണ്(28) ഒരു തർക്കത്തെ തുടർന്ന്…
Read Moreമടിവാളയിൽ ഐടി ജീവനക്കാരൻ മർദനമേറ്റു മരിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ
ബെംഗളൂരു : ബെംഗളൂരുവിൽ ഐടി ജീവനക്കാരൻ അയൽവാസിയായ സുഹൃത്തിന്റെ മർദനമേറ്റു മരിച്ചു. മടിവാളയിലെ വെങ്കടേശ്വര ലേഔട്ടിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി മാർട്ടിൻ സൈമൺ (29) ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയായ ഇൻഫന്റ് രാജിനെ (26) മടിവാള പോലീസ് അറസ്റ്റ് ചെയ്തു. ഒരേ ഫ്ലാറ്റിന്റെ താഴെനിലയിലും രണ്ടാം നിലയിലുമായാണ് സൈമണും രാജും താമസിച്ചുവന്നത്. സൈമൺ കുടുംബസമേതവും രാജ് ഒറ്റക്കുമാണ് താമസിച്ചുവന്നത്. വെള്ളിയാഴ്ച രാത്രി ഫ്ലാറ്റിന്റെ മട്ടുപ്പാവിൽ ഇരുവരും ഒരു പാർട്ടിക്ക് ഒത്തുചേർന്നപ്പോഴാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു.
Read Moreശബരിമല നട നാളെ തുറക്കും; 19ന് രാത്രി നട അടയ്ക്കും
പത്തനംതിട്ട: ഇടവമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. 19 വരെ പൂജയുണ്ട്. നാളെ വൈകീട്ട് 4ന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ് അരുൺ കുമാർ നമ്പൂതിരി നട തുറക്കും. ദിവസവും ഉദയാസ്തമന പൂജ, പടി പൂജ, കളഭാഭിഷേകം, എന്നവി വിശേഷാൽ വഴിപാടായി ഉണ്ട്. രാഷ്ട്രപതിയുടെ സന്ദർശനം ഒഴിവാക്കിയതിനാൽ 18നും 19നും തീർഥാടകർക്കു ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് അനുവദിച്ചിട്ടുണ്ട്.
Read Moreമലയാളി യുവാവിനെ പാർക്കിൽ മരിച്ചനിലയിൽ കണ്ടെത്തി
ബെംഗളൂരു: തൊഴിലന്വേഷിച്ചുവന്ന തലശ്ശേരി പൊയിലൂർ സ്വദേശിയെ മൈസൂരിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. പൊയിലൂർ സ്വദേശി ചാലിൽ വീട്ടിൽ പവിത്രനെ(55)യാണ് നഗരത്തിലെ രാജ്കുമാർ പാർക്കിൽ വിഷംകഴിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. തോലൻ, ദേവി ദമ്പതിമാരുടെ മകനാണ്. ഭാര്യ: റസാഖി. മകൻ: അഭിനവ്. നാട്ടിൽ കൂലിവേലചെയ്തിരുന്ന പവിത്രൻ മൈസൂരിൽ ബേക്കറിജോലിയന്വേഷിച്ച് വന്നതായിരുന്നു.
Read Moreഈജിപുര മേൽപ്പാലം പൂർത്തിയാക്കാൻ ട്രംപ് മധ്യസ്ഥം വഹിക്കണം; ബെംഗളൂരു നിവാസിയുടെ പോസ്റ്റ് വൈറൽ ആകുന്നു
ബെംഗളൂരു: ബെംഗളൂരു: ഇന്ത്യ – പാകിസ്താൻ വെടിനിർത്തലിന് മധ്യസ്ഥം വഹിച്ചുവെന്ന അവകാശവാദത്തിന് പിന്നാലെ യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപിനോട് മറ്റൊരു അഭ്യർഥനയുമായി ബെംഗളൂരു നിവാസികൾ. നമ്മ മെട്രോ പാതയായ ബെംഗളൂരുവിലെ കോറമംഗലയിലുള്ള ഈജിപുര ഫ്ലൈഓവർ പ്രവർത്തനക്ഷമമല്ല, പണികൾ വൈകുകയാണ്. ഈ പദ്ധതി യാഥാർത്ഥ്യമാക്കാൻ കൈകോർക്കണമെന്ന് ഒരു ബെംഗളൂരു നിവാസി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ആവശ്യപ്പെട്ടുള്ളത്. വർഷങ്ങളായി ഇഴഞ്ഞുനീങ്ങുന്ന ഈജിപ്പുര ഫ്ലൈഓവർ പദ്ധതിയുടെ പൂർത്തീകരണത്തിനായി ബ്രഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) യുമായി മധ്യസ്ഥത വഹിക്കാമോ എന്നാണ് സോഷ്യൽ മീഡിയയിലെ ചോദ്യം. അത് സാധ്യമായാൽ…
Read Moreനഗരത്തിലെ 41 മാളുകളിൽ അതീവ ജാഗ്രത: സുരക്ഷാ പരിശോധനകൾ വർദ്ധിപ്പിച്ചു
ബെംഗളൂരു: പഹൽഗാം ഭീകരാക്രമണത്തിന്റെയും തുടർന്ന് ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂരിന്റെയും പശ്ചാത്തലത്തിൽ, രാജ്യത്തിനകത്ത് തീവ്രവാദ ആക്രമണങ്ങൾക്കെതിരെ അതീവ ജാഗ്രത പാലിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. തിരക്കേറിയ സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷാ നടപടികൾ സ്വീകരിക്കാൻ ബെംഗളൂരു പോലീസ് വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. സിലിക്കൺ സിറ്റിയിലെ 41 മാളുകളിൽ കർശന സുരക്ഷ ഒരുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട് . അതുകൊണ്ടുതന്നെ, മാളുകളിൽ വരുന്ന എല്ലാവരെയും സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിച്ചതിന് ശേഷമാണ് അകത്തേക്ക് പ്രവേശിപ്പിക്കുന്നത്. കുറ്റകൃത്യങ്ങളിൽ ഉപയോഗിക്കാൻ സാധ്യതയുള്ള കത്തികൾ ഉൾപ്പെടെയുള്ള വസ്തുക്കൾ അനുവദിക്കരുതെന്ന് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.…
Read Moreഒരുമാസത്തെ തന്റെ വരുമാനം സൈനികർക്ക് ആയ നീക്കിവെച്ച് ഇളയരാജ
ചെന്നൈ : തന്റെ ഒരുമാസത്തെ വരുമാനം സൈനികരുടെ ക്ഷേമത്തിനുള്ള ദേശീയ പ്രതിരോധ ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്ന് സംഗീതസംവിധായകൻ ഇളയരാജ. രാജ്യസഭാംഗം എന്ന നിലയിൽ ലഭിക്കുന്ന ഒരുമാസത്തെ ശമ്പളവും സംഗീതപരിപാടികളിൽനിന്നുള്ള വരുമാനവും സംഭാവന ചെയ്യുമെന്ന് അദ്ദേഹം സാമൂഹികമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. ഈ വർഷത്തിന്റെ തുടക്കത്തിൽ അരങ്ങേറിയ തന്റെ ആദ്യ സിംഫണിക്ക് വാലിയന്റ് (ധീരൻ) എന്ന് പേര് നൽകിയത് നിഷ്കളങ്കരായ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതിന് രാജ്യത്തിന്റെ അഭിമാനമായ ധീരസൈനികർ തിരിച്ചടിനൽകുമെന്ന് അറിയാതെയായിരുന്നെന്ന് ഇളയരാജ എക്സിൽ കുറിച്ചു.
Read Moreബെംഗളൂരുവിൽ ഉൾപ്പെടെ സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത
ബെംഗളൂരു: കർണാടകയിൽ അടുത്ത നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. മെയ് 16 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു. ബെംഗളൂരു അർബനിലും തീരദേശ ജില്ലകളിലും മെയ് 15 വരെ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മെയ് 12 മുതൽ 16 വരെ ബെംഗളൂരു ഉൾപ്പെടെയുള്ള തെക്കൻ ഉൾനാടൻ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്തിന്റെ വടക്കൻ ഭാഗങ്ങളിൽ മെയ് 13, 14 തീയതികളിൽ അതിശക്തമായ മഴ ലഭിച്ചേക്കും. മെയ്…
Read Moreപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവം; അന്വേഷണം ജീവനക്കാരിലേക്ക്, 8 പേരെ ഇന്നും ചോദ്യം ചെയ്യും
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവത്തിൽ അന്വേഷണം ജീവനക്കാരിലേക്ക്. സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 13 പവൻ സ്വർണം മണലിൽ നിന്നാണ് കണ്ടെത്തിയത്. പൊലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് മണലിൽ നിന്നു സ്വർണം കണ്ടെത്തിയത്. സംഭവത്തിൽ സംശയിക്കുന്ന 8 ജീവനക്കാരെ ഫോർട്ട് പൊലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇന്ന് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വർണം മണലിൽ കുഴിച്ചിടാനുള്ള കാരണമെന്തെന്നു വ്യക്തമായാൽ പൊലീസ് തുടർ നടപടികളിലേക്ക് നീങ്ങും. വ്യാഴാഴ്ചയാണ് 107 ഗ്രാം സ്വര്‍ണത്തകിട് മോഷണം പോയത്. ശ്രീകോവിലില്‍ സ്വര്‍ണം പൂശാനായി സൂക്ഷിച്ചിരുന്ന 13 പവന്‍ സ്വര്‍ണമാണ്…
Read More