യുവതിയുടെ മൃതദേഹം അടങ്ങിയ സ്യൂട്ട്കേസ് റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ സംഭവം; ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞതെന്ന് പിടിയിലായ യുവാക്കൾ

കഴിഞ്ഞ മാസം ഏപ്രില്‍ 16 നാണ് കർജത്ത്-ലോണാവാല റെയില്‍വേ ട്രാക്കില്‍ പിങ്ക് നിറത്തിലുള്ള സ്യൂട്ട്കേസില്‍ 28 വയസ്സുള്ള യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

ഒരുമാസമായിട്ടും കേസില്‍ വഴിതിരിവ് ഉണ്ടാകാത്തതിനെ തുടർന്ന് പോലീസ് കടുത്ത സമ്മർദ്ദത്തിലായിരുന്നു.

എന്നാല്‍ ഏകദേശം ഒരു മാസത്തിന് ശേഷം, ബെംഗളൂരുവിലെ ഒരു ഹോട്ടലില്‍ നിന്ന് രണ്ട് പ്രതികളെയും പോലീസ് ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ബി.ടെക് ബിരുദധാരിയായ വി.വിജയകുമാർ വെങ്കിടേഷ് (26)സുഹൃത്ത് ബിരുദാനന്തര ബിരുദധാരിയായ ടി. യശസ്വിനി രാജ തതികൊലു (24)എന്നിവരാണ് പിടിയിലായത്.

ബയോടെക്നോളജിയില്‍ എം.എസ്‌സി.വിദ്യാർത്ഥിനിയായ സുഹൃത്ത് ധനലക്ഷ്മി റെഡ്ഡിയെയാണ്‌(28) ഒരു തർക്കത്തെ തുടർന്ന് ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്.

  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു

ഏപ്രില്‍ 15 ന് രാത്രി മുംബൈയിലെ ലോക്മാന്യ തിലക് ടെർമിനസില്‍ (എല്‍ടിടി)നിന്ന് പ്രതികളെന്നു സംശയിക്കുന്ന രണ്ടു പേർ ട്രെയിനില്‍ കയറിയതായി പോലിസ് സി സി ടി വി ദൃശ്യത്തിലൂടെ കണ്ടെത്തിയിരുന്നു.

പിന്നീടുള്ള അന്വേഷണത്തിലാണ് പോലിസ് പ്രതികളില്‍ എത്തിച്ചേർന്നത്. “എല്‍ടിടിയില്‍ പിങ്ക് ട്രോളി ബാഗുമായി മുംബൈ-കോയമ്ബത്തൂർ എക്സ്പ്രസില്‍ എ സി കോച്ചില്‍ രണ്ടു പേർ കയറുന്നത് ശ്രദ്ധിച്ചു.

എന്നാല്‍ ലോണാവാലയില്‍ എത്തുന്നതിനു തൊട്ടുമുൻപ് മൃതദേഹം അടങ്ങിയ സ്യൂട്ട്കേസ് ഓടുന്ന ട്രെയിനില്‍ നിന്ന് താക്കൂർവാടി സ്റ്റേഷന് സമീപം വലിച്ചെറിയുകയായിരുന്നു” കർജാത്ത് പോലീസിലെ സീനിയർ ഇൻസ്പെക്ടർ സുരേന്ദ്ര ഗരാഡ് പറഞ്ഞു.

വിശദമായി അന്വേഷണവും വിപുലമായ സാങ്കേതിക നിരീക്ഷണത്തിന്റെയും സിസിടിവി വിശകലനത്തിന്റെയും സഹായത്തോടെയാണ് അന്വേഷണം നടത്തിയത്.

  ഹൈവേയിലെ 'മുട്ടാക്രമണം? കെഎസ്ആർടിസി ബസ് അപകടത്തിന് കാരണം മുട്ടയേറെന്ന് സംശയം; കർണാടക സർക്കാരിന് കത്തയച്ച് മന്ത്രി സിപി ജോൺ

പ്രതികളുടെ നീക്കങ്ങള്‍ ട്രാക്ക് ചെയ്യാൻ ഒന്നിലധികം റെയില്‍വേ സ്റ്റേഷനുകളിലായി 250-ലധികം സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥർ സ്കാൻ ചെയ്തു.

പിന്നീട് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ബാംഗ്ലൂരിലാണെന്ന് മനസ്സിലാക്കുകയും ശിവാജി ധവാലെ കൂട്ടിച്ചേർത്തു.

ബെംഗളൂരുവില്‍ നിന്നും ഇരുവരെയും അറസ്റ്റ് ചെയ്ത് മഹാരാഷ്ട്രയിലേക്ക് തിരികെ കൊണ്ടുവന്ന് മെയ് 16 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

അതേസമയം സംഭവ ദിവസം രൂക്ഷമായ തർക്കം നടന്നുവെന്നും ഇതാണ് ധനലക്ഷ്മിയുടെ കൊലപാതകത്തില്‍ കലാശിച്ചതെന്നും പ്രതികള്‍ പോലീസിനെ അറിയിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

എന്നാല്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാൻ കഴിയുമെന്നും പോലിസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts