തടാക സംരക്ഷണം; ബിൽ തിരിച്ചയച്ച് ഗവർണർ

ബെംഗളൂരു : തടാകങ്ങളോട് ചേർന്നുള്ള ബഫർ സോൺ പരിധി കുറയ്ക്കുന്നതിനായി കർണാടക നിയമസഭ പാസാക്കിയ ബിൽ ഗവർണർ താവർചന്ദ് ഗഹ്‌ലോത് തിരിച്ചയച്ചു.

ബഫർ സോൺ കുറയ്ക്കുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ഗവർണർ ബില്ലിന് അംഗീകാരം നിഷേധിച്ചത്.

ബിൽ പാസാക്കുന്നതിന് മുൻപ് സർക്കാർ വിദഗ്ധാഭിപ്രായം തേടിയിട്ടില്ലെന്നും പാരിസ്ഥിതികാഘാതം സംബന്ധിച്ച് കൂടുതൽ വ്യക്തത വേണമെന്നും ഗവർണർ നിർദേശിച്ചു.

തടാകങ്ങൾക്ക് സമീപമുള്ള 30 മീറ്റർ സ്ഥലമാണ് നിലവിൽ ബഫർ സോണുകളായി നിശ്ചയിച്ചിട്ടുള്ളത്ഇത് തടാകങ്ങളുടെ വലുപ്പം അനുസരിച്ച് 24 മീറ്റർ മുതൽ മൂന്നുമീറ്റർ വരെയായി കുറയ്ക്കാനാണ് സർക്കാർ ഭേദഗതി കൊണ്ടുവന്നത്.

  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍

കഴിഞ്ഞമാസം നടത്തിയ നിയമസഭാസമ്മേളനത്തിൽ കർണാടക കൺസർവേഷൻ ആൻഡ് ഡിവലപ്‌മെന്റ് അതോറിറ്റി ഭേദഗതിബിൽ പാസാക്കുകയും ഗവർണറുടെ അംഗീകാരത്തിന് അയയ്ക്കുകയുമായിരുന്നു.

നിലവിലുള്ള 30 മീറ്റർ ബഫർ സോൺ തന്നെ പര്യാപ്തമല്ലെന്നും 300 മീറ്ററെങ്കിലും വേണമെന്നുമാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നതെന്ന് ഗവർണർ ചൂണ്ടിക്കാട്ടി.

പാരിസ്ഥിതികാഘാതം പരിഗണിക്കാതെ ബഫർ സോൺ കുറയ്ക്കുന്നത് എല്ലാ ജനങ്ങളെയും ദോഷകരമായി ബാധിക്കും. ജലസുരക്ഷയും ആരോഗ്യകരമായ അന്തരീക്ഷവും ജനങ്ങളുടെ അവകാശമാണ്.

  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!

വിദഗ്ധാഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ പാരിസ്ഥിതികാഘാതം സംബന്ധിച്ച് വിശദീകരണത്തോടെ ബിൽ വീണ്ടും സമർപ്പിക്കാനും ഗവർണർ നിർദേശിച്ചു.

റോഡുകൾ, പാലങ്ങൾ, വൈദ്യുതി ലൈനുകൾ, പമ്പ് ഹൗസുകൾ, കുടിവെള്ള ലൈനുകൾ, അഴുക്കുചാലുകൾ തുടങ്ങിയവയുടെ നിർമാണം അനുവദിക്കുന്നതിനുവേണ്ടിയാണ് ബഫർ സോൺ പരിധി കുറയ്ക്കുന്നതെന്നാണ് സർക്കാരിന്റെ വാദം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം
[masterslider id="10"]

Related posts