ഒതളങ്ങ ജ്യൂസിൽ വിഷം നൽകി യുവാവിനെ പെൺസുഹൃത്ത് കൊലപ്പെടുത്തി

ഭര്‍ത്താവിന് ഒതളങ്ങ നല്‍കി പെണ്‍ സുഹൃത്ത് കൊലപ്പെടുത്തിയെന്ന ഭാര്യയുടെ പരാതിയില്‍ പൊലീസ് കാര്യക്ഷമമായി അന്വേഷണം നടത്തിയില്ലെന്ന് ആരോപണം.

കരുനാഗപ്പള്ളി സ്വദേശി സനീഷാണ് ഒതളങ്ങ ഉള്ളില്‍ ചെന്ന് മരിച്ചത്. പെണ്‍സുഹൃത്താണ് ഒതളങ്ങ നല്‍കിയതെന്നാണ് ഭാര്യയുടെ ആരോപണം.

കരുനാഗപ്പള്ളി മഹാരാഷ്ട്ര സുനാമി കോളനിയിലെ താമസക്കാരാണ് അനിലകുമാരിയും ഭര്‍ത്താവ് സിനീഷും. ഇതിനിടെ സിനീഷ് മറ്റൊരു യുവതിയുമായി അടുപ്പത്തിലായി.

  മരിക്കാൻ പാളത്തിൽ കിടന്ന് മലയാളി യുവാവ്; പോലീസിനെ വെട്ടിച്ച് ഓടിയത് രണ്ട് കിലോമീറ്റർ; ഒടുവിൽ ബെം​ഗളൂരു പോലീസ് രക്ഷിച്ചത് ഇങ്ങനെ

ഈ യുവതി തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നാണ് സിനീഷിന്റെ ഭാര്യ അനിലാകുമാരി പറയുന്നത്.

സിനീഷ് ഏപ്രില്‍ 17ന് ഒതളങ്ങ കഴിച്ചു മരിച്ചു എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്ളത്. എന്നാല്‍ ഒതളങ്ങ എവിടെ നിന്ന് കഴിച്ചു, ആര് ഒപ്പം ഉണ്ടായിരുന്നു എന്നൊന്നും പൊലീസ് അന്വേഷിച്ചില്ല.

സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. സിനീഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഭാര്യ ആരോപിക്കുന്നു.

ഒതളങ്ങ കഴിച്ച് അവശനായ സിനീഷിനെ ആദ്യം കൊണ്ടുപോയത് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്കായിരുന്നു.

  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല

അവിടെനിന്ന് പത്മാവതി ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ എഫ്‌ഐആറില്‍ ഉള്ളത് വലിയത്ത് ആശുപത്രി എന്നായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ
[masterslider id="10"]

Related posts