കടുത്തദാരിദ്ര്യം പരിപാലിക്കാൻ നിവൃത്തിയില്ല; പ്രസവിച്ച ഉടനെ കുഞ്ഞിനെ ശിശുസംരക്ഷണ സമിതിക്ക് കൈമാറി യുവതി

ബെംഗളൂരു : കടുത്തദാരിദ്ര്യംമൂലം പരിപാലിക്കാൻ നിവൃത്തിയില്ലാത്തതിനാൽ മാണ്ഡ്യയിൽ പ്രസവിച്ച ഉടനെ യുവതി കുഞ്ഞിനെ ശിശുസംരക്ഷണ സമിതിക്ക് കൈമാറി.

വ്യാഴാഴ്ച രാവിലെയാണ് മലവള്ളി താലൂക്ക് ആശുപത്രിയിൽ 28-കാരി പെൺകുഞ്ഞിന് ജന്മംനൽകിയത്. അമ്മയോടൊപ്പമാണ് യുവതി ആശുപത്രിയിലെത്തി പ്രസവത്തിന് അഡ്മിറ്റായത്.

മദ്യപനായ ഭർത്താവ് ആശുപത്രിയിൽ തിരിഞ്ഞുനോക്കിയതുപോലുമില്ല. തുടർന്ന് അതിദാരിദ്ര്യംകാരണം കുഞ്ഞിനെ വീട്ടിലെത്തിച്ച് പരിപാലിക്കാൻ നിവൃത്തിയില്ലെന്ന് യുവതി ആശുപത്രി അധികൃതരെ ധരിപ്പിച്ചു.

  ടിക്കറ്റില്ല, പരസ്യമില്ല, എന്നിട്ടും ക്ഷണം കിട്ടാൻ ക്യൂ; ബെംഗളൂരുവിൽ വൻ ഹിറ്റായി 'ബാങ്കർലോർ' ഹൗസ് പാർട്ടി

ഈ വിവരം ആശുപത്രിജീവനക്കാർ ശിശുസംരക്ഷണ സമിതിക്ക് കൈമാറി. തുടർന്ന് സമിതി പ്രോജക്ട് ഓഫീസർ നഞ്ചമണിയും താലൂക്ക് മെഡിക്കൽ ഓഫീസർ ഡോ. പി. വീരഭദ്രപ്പയും ദമ്പതിമാർക്ക് ആവശ്യമായ സർക്കാർസഹായം ഉറപ്പുനൽകി.

തുടർന്ന് യുവതിയുടെ രേഖാമൂലമുള്ള സമ്മതത്തോടെ കുഞ്ഞിനെ ഔദ്യോഗികമായി സമിതി ഏറ്റെടുക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആവശ്യം കോണ്ടമല്ല, കുട്ടികളെ; ലോക ഒന്നാം നമ്പർ ബ്രാൻഡായ ‘ഡ്യൂറെക്സിന്’ കർശന നിയന്ത്രണം ഏർപ്പെടുത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts