തീയറ്ററിൽ ഡാൻസ് ചെയ്ത് ശ്രദ്ധേയനായ അലിൻ ജോസ് പെരേര വിവാഹിതനായി. ശ്രീലക്ഷ്മിയാണ് വധു. ഇരുവരും വിവാഹ വേഷത്തിൽ പൂമാല അണിഞ്ഞ് നിൽക്കുന്ന ചിത്രവും വിഡിയോയും പുറത്തുവന്നിട്ടുണ്ട്. വധു ഹിന്ദുവായതുകൊണ്ട് തന്നെ ചടങ്ങുകൾ ഹിന്ദു ആചാരപ്രകാരം ക്ഷേത്രത്തിൽ വെച്ചാണ് നടന്നത്. മാസങ്ങൾ നീണ്ട പ്രണയമായിരുന്നു ഇരുവരുടേതും. ആർഭാടങ്ങളില്ലാതെ ആയിരം രൂപയ്ക്ക് അടുത്ത് മാത്രം ചിലവഴിച്ചാണ് അലിനും ശ്രീലക്ഷ്മിയും വിവാഹിതരായത്. “അലൻ ഒരു ദിവസം എനിക്ക് മെസേജ് അയച്ചിട്ട് ചോദിച്ചു, കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്. ഞാൻ ചോദിച്ചു, ‘എന്താണ്?’ നമ്മക്ക് ഒരു ചായ ഒക്കെ കുടിച്ചിട്ട് സംസാരിച്ചാലോ…
Read MoreMonth: July 2025
പോഷകാഹാരക്കുറവിന് ചികിത്സയിലുള്ള കുട്ടികൾക്ക് ആശുപത്രിയിൽ നൽകിയത് പുഴുക്കൾ കലർന്ന ഭക്ഷണം
ബെംഗളൂരു : പോഷകാഹാരക്കുറവിന് ചികിത്സയിലുള്ള കുട്ടികളുടെ വാർഡിൽ വിതരണംചെയ്തത് പുഴുക്കൾ കലർന്ന ഭക്ഷണം. സർക്കാരിന് കീഴിലുള്ള മൈസൂരു ചെലുവാംബ ആശുപത്രിയിലാണ് സംഭവം. ഇതേത്തുടർന്ന് രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്യാൻ സംസ്ഥാന ഭക്ഷ്യകമ്മിഷൻ ചെയർപേഴ്സൺ ഡോ. എച്ച്. കൃഷ്ണ നിർദേശിച്ചു. കെ.ആർ. ആശുപത്രിയിലും ചേലുവാമ്പ ആശുപത്രിയിലും നടത്തിയ പരിശോധനയിലാണ് പോഷകാഹാരക്കുറവ് വാർഡിൽ പാലിക്കപ്പെടുന്ന കുട്ടികൾക്ക് നൽകുന്നത് നിലവാരംകുറഞ്ഞ ഭക്ഷണമാണെന്ന് തെളിഞ്ഞത്. പുഴുക്കൾ നിറഞ്ഞ അരി, കാലഹരണപ്പെട്ട റവ, ഗുണനിലവാരമില്ലാത്ത നിലക്കടല എന്നിവകൊണ്ടാണ് കുട്ടികൾക്ക് ഭക്ഷണം പാകംചെയ്യുന്നതെന്നും കണ്ടെത്തി. പോഷകാഹാരക്കുറവ് വാർഡിൽ ചികിത്സയിലുള്ള പതിമ്മൂന്ന് കുട്ടികൾക്കാണ് നിലവാരമില്ലാത്ത…
Read Moreഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള ശിലാഫലകം മാറ്റി മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പേരിലുള്ള ശിലാഫലകം സ്ഥാപിച്ചത് വിവാദത്തില്‍
കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള ശിലാഫലകം മാറ്റി മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പേരിലുള്ള ശിലാഫലകം സ്ഥാപിച്ചത് വിവാദത്തില്‍. 2015 മെയ് 15 ന് ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്ത പയ്യാമ്പലത്തെ കുട്ടികളുടെ പാര്‍ക്കിന്റെയും കടലോര നടപ്പാതയുടെയും ശിലാഫലകം മാറ്റി പുതിയത് സ്ഥാപിക്കുകയായിരുന്നു. 2022 മാര്‍ച്ച് ആറിന് നവീകരിച്ച പാര്‍ക്കും നടപ്പാതയും മന്ത്രി റിയാസ് ഉദ്ഘാടനം ചെയ്തുവെന്ന പുതിയ ഫലകമാണ് സ്ഥാപിച്ചത്. ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ ഇന്ന് രണ്ടാം ചര്‍മ വാര്‍ഷികം ആചരിക്കാനിരിക്കെ അനാദരവില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചു. ‘ഭരണം മാറിയപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള…
Read Moreമൊബൈൽ ഫോൺ ഉപയോഗം കൂടിയതിൽ അച്ഛൻ വഴക്കു പറഞ്ഞു; 13 വയസ്സുകാരൻ ആത്മഹത്യ ചെയ്തു
ബെംഗളൂരു: ഹാലിയാൽ താലൂക്കിലെ മംഗലവാദ് ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഓം കദം ( 13 )വീട്ടിൽ തൂങ്ങിമരിച്ചു. മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്നതിൽ നിന്ന് പിതാവ് പിന്തിരിപ്പിച്ചതിൽ മനംനൊന്താണ് മരിച്ചതെന്ന് എന്നാണ് റിപ്പോർട്ടുകൾ കുട്ടി മൊബൈൽ ഫോണിന് അടിമയായിരുന്നു, വീട്ടിൽ കൂടുതൽ സമയം അതിനായി ചെലവഴിക്കുമായിരുന്നു. അധികം ഫോൺ ഉപയോഗിക്കരുതെന്ന് അച്ഛൻ മനോഹർ ഉപദേശിച്ചിരുന്നെങ്കിലും കുട്ടി അത് ചെവിക്കൊണ്ടില്ല. ചൊവ്വാഴ്ച രാത്രി മനോഹർ ഓം കദമിന്റെ കൈയിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചുപറിക്കുകയും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശകാരിക്കുകയും…
Read Moreമിഥുൻ കേരളത്തിന് നഷ്ടപ്പെട്ട മകൻ, ഷെഡിന് മുകളിൽ കയറിയത് കുറ്റമായി കാണാനാവില്ല: ചിഞ്ചുറാണിയെ തള്ളി ശിവൻകുട്ടി
കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ കേരളത്തിന് നഷ്ടപ്പെട്ട മകനെന്ന് മന്ത്രി വി ശിവൻകുട്ടി. സംഭവം ആർക്കും സഹിക്കാൻ പറ്റുന്നതല്ല. കുട്ടി ഷെഡിന് മുകളിൽ കയറിയത് കുറ്റമായി കാണാൻ കഴിയില്ലെന്നുംഅതെല്ലാം കുട്ടികൾ ചെയ്യുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം മന്ത്രി ജെ ചിഞ്ചുറാണി നടത്തിയ പ്രസ്താവനയോടുള്ള പ്രതികരണമായിരുന്നു മന്ത്രി നടത്തിയത്. മകനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കുട്ടികളാകുമ്പോൾ പ്രായത്തിനനുസരിച്ച് കളിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാലയം എന്ന രീതിയിൽ അവിടെ ഉണ്ടായ അനാസ്ഥ പരിശോധിക്കുമെന്നും പ്രഥമാധ്യാപകർക്കും മറ്റധ്യാപകർക്കും എന്ത് പണിയാണുള്ളതെന്നും…
Read Moreനിമിഷപ്രിയ വിഷയം: കാന്തപുരത്തിൻ്റെ ഇടപെടൽ അറിയില്ലെന്ന കേന്ദ്ര നിലപാടിനെതിരെ വിമർശനവുമായി അഡ്വ. സുഭാഷ് ചന്ദ്രൻ
കൊച്ചി: നിമിഷപ്രിയക്ക് നിയമ സഹായം ഉള്‍പ്പടെ സാധ്യമായ എല്ലാ സഹായവും നല്‍കി എന്ന കേന്ദ്രസര്‍ക്കാര്‍ അവകാശവാദത്തിന് പിന്നാലെ കേന്ദ്രം കാണിച്ച അവഗണനയെ തുറന്ന് കാട്ടി സുപ്രീം കോടതി അഭിഭാഷകനും സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നിയമോപദേഷ്ടാവുമായ അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍. സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെ തുടര്‍ച്ചയായ നിയമപോരാട്ടത്തെ തുടര്‍ന്നാണ് കേന്ദ്രം ഇടപെട്ടതെന്ന് തിരിച്ചറിയേണ്ടതുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. നിമിഷപ്രിയയുടെ വധശിക്ഷ ഇല്ലാതാക്കാന്‍ ഇതുവരെ നടത്തിയ പോരാട്ടത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിക്കുന്നു. നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെക്കുന്നതില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍…
Read Moreഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മർദ്ദിച്ചു
കോഴിക്കോട്: നടുവണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. വാകയാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇന്നലെയാണ് സംഭവം. വിദ്യാര്‍ത്ഥി സ്‌കൂള്‍ പ്രിന്‍സിപ്പലിന് നല്‍കിയ പരാതി ബാലുശേരി പൊലീസിന് കൈമാറി. പൊലീസ് വിദ്യാര്‍ത്ഥികളുടെ സോഷ്യല്‍ ബാക്ക് ഗ്രൗണ്ട് റിപ്പോര്‍ട്ട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി.
Read Moreമുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം. വിവിധ തരത്തിലുള്ള പരിപാടികൾ സംഘടിപ്പിച്ചുകൊണ്ടാണ് പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ നാട് ഓർമിക്കുന്നത്. കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന ഉമ്മൻചാണ്ടി ഇപ്പോഴും നികത്താൻ ആകാത്ത വിടവായി നിലകൊള്ളുന്നു. കെപിസിസിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ വിപുലമായ അനുസ്മരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന ഉമ്മൻചാണ്ടി സ്മൃതി സംഗമം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നിർമ്മിച്ച് നൽകുന്ന 12 വീടുകളുടെ താക്കോൽദാനം ചടങ്ങിൽ നടക്കും. കേൾവി ശക്തി നഷ്ടപ്പെട്ട കുട്ടികൾക്കായി ഉമ്മൻ ചാണ്ടി…
Read Moreഗ്യാസ് പൊട്ടിത്തെറിച്ച സംഭവം; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും മരിച്ചു
തൃശ്ശൂര്‍: ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂരില്‍ ഗ്യാസ് ലീക്കായതിനെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ ഭാര്യയ്ക്ക് പിന്നാലെ ചികിത്സയിലിരുന്ന ഭര്‍ത്താവും മരിച്ചു. വെള്ളാങ്കല്ലൂര്‍ എരുമത്തടം ഫ്രണ്ട്സ് ലൈനില്‍ തൃക്കോവില്‍ രവീന്ദ്രനാണ് (70) ഇന്നലെ മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യജയശ്രീ (60) ജുലൈ 9 ന് ചികിത്സയിലിരിക്കെ തന്നെ മരിച്ചിരുന്നു. ഇരുവരും തൃശ്ശൂര്‍ ജൂബിലി മെഡിക്കല്‍ കോളേജിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്. ജൂലൈ 8 ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. രാവിലെ ചേര്‍പ്പിലെ ബന്ധുവീട്ടില്‍ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങി എത്തിയ ഇരുവരും വീട്ടില്‍ കയറി ലൈറ്റ് ഓണ്‍ ചെയ്തപ്പോഴാണ് തീപിടിത്തമുണ്ടായത്. ഗ്യാസ്…
Read Moreപട്ടാപ്പകൽ മോഷ്ടാക്കൾ കാറിന്റെ ചില്ല് തകർത്ത് ലാപ്‌ടോപ്പ് മോഷ്ടിച്ചു!
ബെംഗളൂരു: നഗരത്തിലെ പഴയ ജെവാർഗി റോഡിലെ നാഗാർജുന ബാറിന് സമീപം പട്ടാപ്പകൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തകർത്ത് ലാപ്‌ടോപ്പ് മോഷ്ടിച്ചു. വൃദ്ധൻ ഉൾപ്പെടെ നാല് മോഷ്ടാക്കൾ ചേർന്നാണ് മോഷണം നടത്തിയത്. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്നാണ് മോഷ്ടാക്കൾ ലാപ്‌ടോപ്പ് ആസൂത്രണം ചെയ്ത് മോഷ്ടിച്ചത്. പൊതുജനശ്രദ്ധ തിരിച്ചുവിട്ടാണ് മോഷണം നടത്തിയത്. മോഷ്ടാക്കളുടെ പ്രവൃത്തികൾ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്, സ്റ്റേഷൻ ബസാർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചു.
Read More